കിസാൻ തോമസ് (പി ആർ ഓ)
ഡബ്‌ളിൻ : താലാ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളും, കുടുംബ യൂണിറ്റുകളുടെ സംയുക്ത വാർഷികവും, തിരുവോണാഘോഷവും 2016 സെപ്റ്റംബർ 10
ശനിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് 8 വരെ ഭക്ത്യാദരാഘോഷപൂർവ്വം കൊണ്ടാടുകയാണ്.
രാവിലെ 10 ന് താലാ കിൽനമനയിലുള്ള സെൻറ്.കെവിൻസ് ദേവാലയത്തിൽ റവ.ഫാ. പോൾ തങ്കച്ചൻ ഞാളിയത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ തിരുന്നാൾ പാട്ടുകുർബ്ബാനയും കുർബ്ബാന മദ്ധ്യേ അച്ചൻ തിരുന്നാൾ സന്ദേശവും നൽകും.
ദിവ്യബലി അർപ്പണത്തിന് ശേഷം ലദീഞ്ഞ് തിരുന്നാൾ പ്രദക്ഷിണംഎന്നിവ ഉണ്ടായിരിക്കും.
തിരുന്നാൾ കർമ്മങ്ങൾക്ക് ശേഷം ഉച്ചയ്ക് 12 മണി മുതൽ കിൽനമന ആഡിറ്റോറിയത്തിൽ വച്ച് തിരുവോണാഘോഷവും വാർഷികപൊതുയോഗവും നടക്കും.
തിരുവോണസദ്യയോടുകൂടി ആഘോഷപരിപാടികൾക്ക് തുടക്കം കുറിക്കും ശേഷം പൊതുസമ്മേളനം കൂടാതെ വടംവലി,വിനോദപരമായ കലാ കായിക മത്സരങ്ങൾ,കലാസന്ധ്യ എന്നിവ അരങ്ങേറും.
ഫാ.പാട്രിക് കിൻലി (സ്പ്രിങ് ഫീൽഡ് സെൻറ്.മാർക്ക് ചർച്ച് വികാരി )
ഫാ.മൈക്കിൾ മർഫി ( കിൽനമന സെൻറ്.കെവിൻസ് ചർച്ച് വികാരി )
ഫാ.ക്രൈസ്റ്റ് ആനന്ദ് കുറ്റിക്കാട്ട് I C ( Rosmenians House Dublin 9 )
എന്നീ ബഹു:വൈദീകർ തിരുന്നാൾ തിരുവോണാഘോഷങ്ങളിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികളായിരിക്കും.
ആഘോഷപരിപാടികളുടെ വിജയത്തിനുവേണ്ടി സെക്രട്ടറി ആൻറു വർഗ്ഗീസ് ട്രസ്റ്റിമാരായ ജയിംസ് ജോസഫ് , റെജി കൊട്ടാരം എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.
വൈകിട്ട് 8 മണിക്ക് ലഘുഭക്ഷണത്തോടുകൂടി പരിപാടികൾ സമാപിക്കുന്നതാണ്.
തിരുന്നാൾ ആഘോഷങ്ങളിൽ ഭക്തിപൂർവ്വം പങ്കുചേർന്ന് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം അപേക്ഷിക്കുവാനും തുടർന്ന് നടക്കുന്ന തിരുവോണാഘോഷ പരിപാടികളിൽ പങ്കെടുക്കുവാനും ഏവരെയും
സ്‌നേഹപൂർവ്വം ക്ഷണിക്കുന്നതായി ഡബ്ലിൻ സീറോ മലബാർ സഭ ചാപ്ലൈൻസ് ഫാ.ജോസ് ഭരണിക്കുളങ്ങര,ഫാ. ആന്റെണി ചീരംവേലിൽ , തിരുന്നാൾ കമ്മറ്റി കൺവീനർ തോമസ് സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.