ഡിജിറ്റല്‍ സന്‍സദ് ആപ് വരുന്നു, പാര്‍ലമെന്റ് നടപടികള്‍ ഇനി പൊതുജനങ്ങള്‍ക്കും ലൈവായി കാണാം.

പാര്‍ലമെന്റ് നടപടികള്‍ ഇനി പൊതുജനങ്ങള്‍ക്കും തത്സമയം തന്നെ കാണാം. ഇതിനു സഹായിക്കുന്ന ഡിജിറ്റല്‍ സന്‍സദ് ആപ് തയാറായി. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയാണ് ഇക്കാര്യം അറിയിച്ചത്. ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്‌സ്റ്റോറിലും ആപ് ലഭ്യമാണ്.

ഈ വര്‍ഷത്തെ ബജറ്റ് ലൈവായി കാണാന്‍ ഈ ആപ് സഹായിക്കും. കൂടാതെ 12ാം ലോക്‌സഭ മുതല്‍ ഇതുവരെയുള്ള സഭാ നടപടികളുടെ രേഖകളും ആപ്പിലൂടെ ലഭ്യമാക്കും. ലോക്സഭാ സ്പീക്കറായി സ്ഥാനമേറ്റ ഉടന്‍ തന്നെ, പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ അംഗങ്ങള്‍ക്ക് മാത്രമല്ല പൊതുജനങ്ങള്‍ക്കും ലഭ്യമാക്കാന്‍ നിരന്തരം പരിശ്രമിക്കുന്ന വ്യക്തിയാണ് ഓം ബിര്‍ള.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത :

Top