സ്പീക്കറായി തുടരാന്‍ അര്‍ഹതയില്ല; വിശ്വാസികളുടെ വികാരങ്ങളെ ഷംസീര്‍ വ്രണപ്പെടുത്തി; പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം; എന്‍എസ്എസ്

കോട്ടയം: ഹൈന്ദവ ആരാധന മൂര്‍ത്തിക്കെതിരെ മോശം പരാമര്‍ശം നടത്തിയ സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ എന്‍ എസ് എസ്. സ്പീക്കറായി തുടരാന്‍ അര്‍ഹതയില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു. വിശ്വാസികളുടെ വികാരങ്ങളെ ഷംസീര്‍ വ്രണപ്പെടുത്തി.പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന വിധം സ്പീക്കര്‍ നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ സര്‍ക്കാരിന് നടപടി സ്വീകരിക്കാനുള്ള ബാധ്യതയുണ്ടെന്നും എന്‍എസ്എസ് അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഷംസീറിന്റെ പ്രസ്താവന അതിരുകടന്നുപോയി. ഓരോ മതത്തിനും അതിന്റേതായ വിശ്വാസ പ്രമാണങ്ങളുണ്ട്. അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അര്‍ഹതയോ അവകാശങ്ങളോ ഇല്ല. മതസ്പര്‍ധ വളര്‍ത്തുന്ന പെരുമാറ്റം ആരുടെ ഭാഗത്ത് നിന്നും ഉണ്ടായാലും അത് അംഗീകരിക്കാവുന്നതല്ല.’ ജി സുകുമാരന്‍ നായര്‍ പറഞ്ഞു’.

ഗണപതി എന്ന ഹൈന്ദവ ആരാധനാമൂര്‍ത്തി കേവലം മിത്തു മാത്രമാണെന്ന് ഷംസീര്‍ പ്രസംഗിച്ചുവെന്നാണ് വലതുപക്ഷ സംഘടനകളുടെ പരാതി.

Top