കാമുകനയച്ച നഗ്നസെൽഫി അച്ഛനുപോയാൽ..!

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കാമുകനു അയച്ച നഗ്നസെൽഫി അച്ഛനു പോയാൽ എന്തു സംഭവിക്കും..! സോഷ്യൽ മീഡിയയിലെ ഏറ്റവും പ്രധാന ചർച്ചയാണ് ഇപ്പോൾ ഇത്. നഗ്‌ന സെൽഫികൾ ഉണ്ടാക്കുന്ന ദുരന്തത്തെ ഓർമ്മപ്പെടുത്തി സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്
പുരാനി ദില്ലി ടാക്കീസ് ഒരുക്കിയ മൂന്നര മിനുട്ട് ദൈർഘ്യമുള്ള വീഡിയോ. ബാത്ത് റൂമിൽ നിന്നു പെൺകുട്ടി അയക്കുന്ന നഗ്ന സെൽഫി കാമുകനു പകരം പോകുന്നത് അച്ഛനാണ്. ഇത് അമ്മയ്ക്കു അയക്കുന്നതിനു പകരം അ്ഛൻ അയച്ചതാവട്ടെ വാട്‌സ്അപ്ഗ്രൂപ്പിലേയ്ക്കും.
വാട്സ്ആപ്പും ഫേസ്ബുക്കും സജീവമായതോടെ അശ്ലീലചിത്രങ്ങൾ തേടി മറ്റെവിടെയും പോകേണ്ടാത്ത അവസ്ഥയാണുള്ളത്. സോഷ്യൽ മീഡിയയിലെല്ലാം താരങ്ങളുടെ ഹോട്ട് ചിത്രങ്ങളായിരുന്നു വൈറലായിരുന്നത്. എന്നാൽ ഇന്ന് കാമുകനോ കാമുകിയോ ഭാര്യയോ ഭർത്താവോ പരസ്പരം അയക്കുന്ന സെൽഫികളാണ് താരമാകുന്നത്. ആരുമറിയരുതെന്ന് പറഞ്ഞ് അയക്കുന്ന സെൽഫികൾ അറിഞ്ഞോ അറിയാതെയോ പരസ്യമാകുന്നതും ആത്മഹത്യയിലേക്കുവരെ എത്തിക്കുന്നതും ദിനംപ്രതി വാർത്തകളിൽ നിറയുകയാണ്.
രഹസ്യമായി കാമുകന് നഗ്‌നസെൽഫികൾ അയയ്ക്കുന്നവരാണ് അധികം ആപത്തിലും ചെന്നു ചാടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top