കോഴിക്കോട്: തന്റേതെന്നു പറഞ്ഞു വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിക്കുന്ന ഞരമ്പു രോഗികള്‍ക്കെതിരെ ഒപ്പം ഉണ്ടാവണം എന്നും പരാതിയുമായി മുന്നോട്ട് പോവുകയാണെന്നും എം80 മൂസയിലെ നടി അഞ്ജു. ഇത്തരക്കാരെ കണ്ടു പിടിക്കാന്‍ എല്ലാ സഹായവും വേണം അഞ്ജു പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് ഇക്കാര്യം അഞ്ജു പങ്കുവെച്ചത്.കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ട് പരാതി നല്‍കുകിയെന്ന് നടി അഞ്ജു പാണ്ടിയാടത്ത് പറഞ്ഞു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. മീഡിയാവണ്‍ ചാനലിലെ എം80 മൂസ എന്ന പരിപാടിയിലൂടെ ശ്രദ്ധേയയായ അഞ്ജുവിനെതിരെ ചാനലിന്റെ പേരും ലോഗോയും ഉപയോഗിച്ചാണ് പ്രചരണം നടക്കുന്നത്.അഞ്ജു നല്‍കിയ പരാതി സൈബര്‍ സെല്ലിന് നല്‍കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇത്തരം പ്രചരണം നടത്തിയവരെയും ഷെയര്‍ ചെയ്തവരെയും ഉടന്‍ തന്നെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞതായി അഞ്ജു വ്യക്തമാക്കി. കുറച്ച് ദിവസങ്ങളായി എന്റെ പേരില്‍ whats app ലും മറ്റ് online മീഡിയകളിലും ചില വീഡിയോകളും അത് പോലെ ഫോട്ടോയും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. Mediaone ല്‍ ഞാന്‍ അഭിനയിച്ച M80 മൂസയിലെ നടി എന്ന് പറഞ്ഞ് കൊണ്ടാണ് വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. ഇതിലെ വീഡിയോമായിട്ട് എനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അഞ്ജു വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
കുറച്ച് ദിവസങ്ങളായി എന്റെ പേരില്‍ whats app ലും മറ്റ് online മീഡിയകളിലും ചില വീഡിയോകളും അത് പോലെ ഫോട്ടോയും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു.Mediaone ല്‍ ഞാന്‍ അഭിനയിച്ച M80 മൂസയിലെ നടി എന്ന് പറഞ്ഞ് കൊണ്ടാണ് വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. ഇതിലെ വീഡിയോമായിട്ട് എനിക്ക് യാതൊരു ബന്ധവുമില്ല .ചാനലിന്റെ പേരും ലോഗോയും ദുരുപയോഗും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ Mediaone ന്റെ legal manager ( Shakkir Jameel) കോഴിക്കോട് ഡിസ്ട്രിക് പോലീസ് ചീഫിനെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും , ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്
അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
തുടര്‍ന്ന് ഇന്നലെ (28- 7- 17) ന് ഞാന്‍ നേരിട്ട് ഡിസ്ട്രിക്ക് പോലീസ് ചീഫിന് പരാതി കൊടുത്തു. ഈ പരാതി സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും ഷെയര്‍ ചെയ്ത് പ്രചരിപ്പിച്ചവരെയും ഉടന്‍ തന്നെ കണ്ടെത്തി വേണ്ട നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പ് നല്‍കി. ഇത്തരം ഞരബ് രോഗികളായ സാമൂഹിക വിരുദ്ധരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണം അതിന് നിങ്ങളുടെ എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.