
ദില്ലി: ഹോസ്റ്റലിൽ നിന്നുള്ള സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ പഞ്ചാബിലെ ചണ്ഡീഗഡിൽ വിദ്യാർഥിനികളുടെ പ്രതിഷേധം തുടരുന്നതിനിടെ പുതിയ ട്വിസ്റ്റ് . വീഡിയോ പകര്‍ത്തിയെന്ന് കരുതുന്ന ഒന്നാം വര്‍ഷ എംബിഎ വിദ്യാര്‍ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കാമുകനെയും പിടികൂടി. രണ്ടു പേരും ഷിംലയിലെ റോഹ്‌റു സ്വദേശികളാണ്. മണിക്കൂറുകളോളം ചോദ്യംചെയ്തതിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 60ഓളം വിദ്യാര്‍ഥിനികളുടെ കുളിമുറി ദൃശ്യം ചോര്‍ന്നുവെന്നായിരുന്നു പുറത്തുവന്ന വാര്‍ത്ത. ഇന്ന് വലിയ പ്രതിഷേധത്തിനാണ് ക്യാമ്പസ് സാക്ഷ്യം വഹിച്ചത്.
വിദ്യാര്‍ഥിനികളില്‍ ചിലര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വിവരം പുറത്തുവന്നതോടെയാണ് ദേശീയ വാര്‍ത്തയായി മാറിയത്. പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ വിദ്യാര്‍ഥിനി ആശുപത്രിയിലാണ്. 23കാരനായ സണ്ണി മേത്തയാണ് അറസ്റ്റിലായത്. ഇയാള്‍ വീഡിയോ പുറത്തുവിട്ട വിദ്യാര്‍ഥിനിയുടെ നാട്ടുകാരനും കാമുകനുമാണ്. 60 വിദ്യാര്‍ഥിനികളുടെ കുളി ദൃശ്യം ചോര്‍ന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് പോലീസ് പറഞ്ഞു.
പഞ്ചാബിലെ മൊഹാലിയിലുള്ള ചണ്ഡീഗഡ് സർവ്വകലാശാല ഹോസ്റ്റലിലാണ് അസാധാരണ സംഭവം. ഹോസ്റ്റലിൽ ഒപ്പമുള്ളവരുടെ സ്വകാര്യദൃശ്യങ്ങൾ വിദ്യാർത്ഥിനി ഓൺലൈനിൽ പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് നിരവധി പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചെന്ന് റിപ്പോർട്ടുകളുണ്ട്. നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ കടുത്ത പ്രതിഷേധത്തിലാണ്. ഒരു പെൺകുട്ടിയെ തലകറങ്ങിവീണതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കോളേജ് അധികൃതർ പറഞ്ഞു. സ്വകാര്യ മാനേജ്മെന്റിന് കീഴിലുള്ള സർവ്വകലാശാലയാണ് ഇത്. മരണമോ ആത്മഹത്യാശ്രമമോ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ജനങ്ങൾ ഊഹാപോഹങ്ങൾ വിശ്വസിക്കരുതെന്നും മൊഹാലി പൊലീസ് അറിയിച്ചു.
പഞ്ചാബ് ഭരിക്കുന്ന ആം ആദ്മി പാർട്ടിയുടെ തലവനും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ സംഭവം അങ്ങേയറ്റം അപമാനകരമെന്ന് പ്രതികരിച്ചു. വിഷയത്തിൽ വിദ്യാർത്ഥികൾ സമാധാനപ്പെടമെന്നും പറഞ്ഞു. “ചണ്ഡീഗഡ് സർവ്വകലാശാലയിൽ ഒരു വിദ്യാർത്ഥിനി ഹോസ്റ്റലിൽ കൂടെയുള്ളനിരവദി വിദ്യാർത്ഥികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചിരിക്കുകയാണ്. വിഷയം വളരെ ഗൗരവമുള്ളതും അപമാനകരവുമാണ്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. ഇരകളായവർ സംയമനം പാലിക്കണം, ധൈര്യം കാണിക്കണം. ഞങ്ങളെല്ലാവരും ഒപ്പമുണ്ട്. എല്ലാവരും ക്ഷമയോടെയിരിക്കണം”. കെജ്രിവാൾ ട്വീറ്റ് ചെയ്തു.
വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായി പഞ്ചാബ് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ മനീഷ ഗുലാത്തി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി ഹർജോത് സിംഗ് ബെയിൻസും വിദ്യാർത്ഥികളോട് സംയമനം പാലിക്കാൻ നിർദ്ദേശിച്ചു. “കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും. നമ്മുടെ സഹോദരിമാരുടെയും മക്കളുടെയും അഭിമാനത്തിന്റെ പ്രശ്നമാണ്. മാധ്യമങ്ങൾ ഉൾപ്പടെ നമ്മളെല്ലാവരും ശ്രദ്ധയോടെയിരിക്കണം”. അദ്ദേഹം ട്വീറ്റ് ചെയ്തു.