വാഗമണില്‍ കന്യാസ്ത്രി കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍

വാഗമണ്‍: വാഗമണ്‍ ഉളുപ്പുണിയില്‍ കന്യാസ്ത്രീയെ കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉളുപ്പുണി സെന്റ് തെരേസാസ് കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസയെയാണ് (42) മരിച്ചനിലയില്‍ കണ്ടെത്തിയത്.

കാലത്ത് പ്രാര്‍ഥനയ്ക്കായി കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സിസ്റ്ററെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കിണറ്റിന്‍കരയില്‍ ചെരുപ്പുകള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ ജഡം കണ്ടെത്തിയത്.സിസ്റ്റര്‍ കഴിഞ്ഞ ഒരു മാസമായി മാനസിക സമ്മര്‍ദം അനുഭവിച്ചുവരികയായിരുന്നുവെന്നും കൗണ്‍സിലിങ്ങിന് വിധേയയായിരുന്നുവെന്നും മഠത്തിലെ മറ്റ് അന്തേവാസികള്‍ പോലീസിനോട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top