കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത ബിഷപ് ഫ്രാങ്കോ മുളയ്‌ക്കൽ കേസില്‍ വീണ്ടും അട്ടിമറി!.വിചാരണകഴിയാറായപ്പോൾ ജഡ്ജിയെ സ്ഥലംമാറ്റി.പകരം ജഡ്ജി നിയമനവുമില്ല.

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ പ്രതിയായ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ അട്ടിമറി. വിചാരണ അവസാന ഘട്ടത്തിലായപ്പോൾ വിചാരണ കോടതി ജഡ്ജിയെ സ്ഥലം മാറ്റി. വിചാരണ കോടതിയായ കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി-1 ജഡ്ജി ജി.ഗോപകുമാറിനെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയിലേക്ക് മാറ്റി ഉത്തരവിട്ടിരിക്കുന്നത്. ഈ ഒഴിവിലേക്ക് പകരം ജഡ്ജിയെ നിയമിച്ചിട്ടുമില്ല. കേസ് അട്ടിമറിക്കാനെന്ന പഴി ഒഴിവാക്കാന്‍ ഒമ്പത് ജഡ്ജിമാര്‍ക്കൊപ്പമാണ് സ്ഥലംമാറ്റമെങ്കിലും വിചാരണയുടെ അവസാന നിമിഷത്തിലുള്ള ഈ നീക്കം അട്ടിമറിയാണെന്ന സംശയമാണ് ഉയരുന്നത് എന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു . ഈ മാസം അവസാനം അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴി രേഖപ്പെടുത്താനിരിക്കേയാണ് ദുരൂഹമായ സ്ഥലംമാറ്റ ഉത്തരവ് പുറത്തുവന്നത്.

കേസിലെ മുഴുവന്‍ സാക്ഷികളുടെയും വിസ്താരം ഈ മാസം 27 ഓടെ പൂര്‍ത്തിയാകാനിരിക്കേയാണ് നടപടി. പുതിയ ജഡ്ജി ചുമതലയേറ്റാല്‍ ഇതുവരെയുള്ള എല്ലാ വിചാരണ നടപടികളും തുടക്കം മുതല്‍ വായിച്ചു മനസ്സിലാക്കേണ്ടിവരും. ഇത് വിധി വരുന്നതിനുള്ള കാലതാമസവുമുണ്ടാക്കും. ഒന്നാം സാക്ഷിയുടെ മൊഴിയും ക്രോസ് വിസ്താരവും തന്നെ 150 പേജില്‍ അധികമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിഷപിന്റെ ബലാത്സംഗ കേസില്‍ അന്വേഷണത്തിന്റെ തുടക്കം മുതല്‍ നടന്ന അട്ടിമറി ശ്രമങ്ങള്‍ വിജയിക്കാതെ വന്നതോടെയാണ് അവസാന ഗൂഢനീക്കമെന്ന നിലയില്‍ ജഡ്ജിയെ സ്ഥലംമാറ്റുന്നത്. യാതൊരുവിധ സമ്മര്‍ദ്ദങ്ങള്‍ക്കും വിധേയപ്പെടാത്തയാൾ എന്ന സൽപ്പേരിൽ അറിയപ്പെടുന്ന ജഡ്ജിയെ സ്ഥലംമാറ്റി വിധി അട്ടിമറിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്ന സംശയം ബലപ്പെടുകയാണ്. മേയ് മാസത്തില്‍ സ്ഥലംമാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ഡിസംബര്‍ അവസാനത്തോടെ വിധി പറയാന്‍ തയ്യാറെടുക്കവേയാണ് ഈ അട്ടിമറി.

കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ നേരിട്ട പ്രതിസന്ധികളും ജലന്ധറില്‍ ഫ്രാങ്കോയുടെ മൊഴിയെടുക്കാന്‍ ചെന്ന അന്വേഷണ സംഘത്തെയും റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയും ഫ്രാങ്കോയുടെ ഗുണ്ടകള്‍ നേരിട്ടതും അന്വേഷണ പുരോഗതിക്കിടെ കേസ് ക്രൈംബ്രാഞ്ചിലേക്ക് മാറ്റാനും പ്രതിഭാഗം വിഫല ശ്രമം നടത്തിയിരുന്നു. ഒടുവില്‍ കേരളത്തിലേക്ക് വിളിച്ചുവരുത്തിയ ബിഷപിനെ മൂന്നു ദിസവം നീണ്ട ചോദ്യം ചെയ്യലിനു ശേഷം 2018 സെപ്തംബര്‍ 21 നാണ് അറസ്റ്റു ചെയ്തത്. മൂന്നാഴ്ചയ്ക്കു ശേഷം ബിഷപ് ഫ്രാങ്കോ ജാമ്യത്തിലിറങ്ങി. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ സുപ്രീം കോടതി വരെ ബിഷപ് ഫ്രാങ്കോ നടത്തിയ നിയമ പോരാട്ടങ്ങളുമെല്ലാം പരാജയപ്പെട്ടതോടെയാണ് അവസാന അട്ടിമറിയായി ജഡ്ജിയെ തന്നെ നീക്കുന്നത്.

ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങിയ 10 വകുപ്പുകളാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ കുറ്റപത്രത്തിൽ ഉള്ളത്. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉൾപ്പടെ മൂന്ന് ബിഷപ്പുമാരും, 23 പുരോഹിതരും, 11 കന്യാസ്ത്രീകളും കേസിൽ സാക്ഷികളാണ്. ആദ്യദിവസങ്ങളിൽ പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴിയെടുപ്പാണ് കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയിൽ നടന്നത്

രഹസ്യ വിചാരണ ആയതിനാൽ കോടതി നടപടികൾ പ്രസിദ്ധീകരിക്കരുത് എന്ന് നിർദ്ദേശമുണ്ട്. ബിഷപ്പിന്റെ മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് എന്നിവ ഉൾപ്പെടെ നിരവധി തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ട്. 2014നും 2016നുമിടയിൽ ഫ്രാങ്കോ 13 തവണ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയുടെ പരാതി. കേസിൽ 2018 ജൂൺ 26ന് നൽകിയ പരാതിയിൽ അറസ്റ്റിലായ ഫ്രാങ്കോ മുളയ്‌ക്കൽ 25 ദിവസം ജയിൽവാസം അനുഭവിച്ചിരുന്നു.

Top