കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ നെഞ്ചുവേദനയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കോട്ടയം പൊലീസ് ക്ലബിലേക്കുള്ള യാത്രയ്ക്കിടെയാണ് നെഞ്ചു വേദനയെ തുടര്‍ന്നാണ് കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . ഫ്രാങ്കോ മുളയ്ക്കല്‍ രാത്രിയിലും ആശുപത്രിയില്‍ തുടരും.
കൊച്ചിയിൽനിന്ന് കൊണ്ടുവരുമ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിഷപ്പിനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി. തുടർന്ന് മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ആറു മണിക്കൂർ നിരീക്ഷണത്തിൽ കഴിയാൻ ഡോക്ടർമാർ നിർദേശം നൽകി. ആരോഗ്യനില പരിശോധിച്ച് തുടർചികിൽസ നിശ്ചയിക്കും. ഇസിജിയില്‍ വൃതിയാനം കണ്ടെത്തുകയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം രേഖപ്പെടുത്തുകയും ചെയ്തതോടെ അടുത്ത ആറ് മണിക്കൂര്‍ ബിഷപ്പിനെ നിരീക്ഷണത്തില്‍ വയ്ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
ഇപ്പോള്‍ ബിഷപ്പ് തീവ്രപരിചരണ വിഭാഗത്തിലാണ്. രാവിലെ പരിശോധനകള്‍ നടത്തിയ ശേഷം മാത്രമേ ബിഷപ്പിന്‍റെ കാര്യത്തില്‍ കൂടുതല്‍ തീരുമാനമെടുക്കൂ. ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാകും പൊലീസിന്‍റെ അടുത്ത നീക്കങ്ങള്‍. ഇതോടെ കോടതിയില്‍ ഹാജരാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ക്കും രാവിലെ മാത്രമേ വ്യക്തത വരികയുള്ളൂ. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തൃപ്പൂണിത്തുറയില്‍ നിന്ന് കോട്ടയം പൊലീസ് ക്ലബിലെത്തിച്ച് രാത്രിയും ചോദ്യം ചെയ്യാനും പിറ്റേന്ന് പാലാ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കാനുമായിരുന്നു പൊലീസിന്‍റെ പദ്ധതി.
എന്നാല്‍, യാത്രയ്ക്കിടെ ബിഷപ്പിന് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുകയായിരുന്നു. തൃപ്പൂണിത്തുറ ജനറല്‍ ആശുപത്രിയില്‍ വച്ചു നടന്ന പ്രാഥമിക പരിശോധനയ്ക്കിടെ ബിഷപ്പിന് ഇസിജി പരിശോധന നടത്തുകയും ഇതില്‍ വ്യതിയാനങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നുവെന്ന് പൊലീസുദ്യോഗസ്ഥര്‍ ഇപ്പോള്‍ സ്ഥിരീകരിക്കുന്നുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി സുഭാഷിനോട് തനിക്ക് നെഞ്ച് വേദനയുണ്ടെന്നും ഇസിജിയില്‍ വ്യതിയാനമുണ്ടെന്നും ബിഷപ്പ് പറഞ്ഞതായാണ് സൂചന. ഇതോടെ വാഹനവ്യൂഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് തിരിച്ചു വിടാന്‍ ഡിവൈഎസ്പി നിര്‍ദേശിക്കുകയായിരുന്നു. നിലവിലെ സംഭവവികാസങ്ങള്‍ ഡിവൈഎസ്പി മേലുദ്യോഗസ്ഥരെ ധരിപ്പിച്ചിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമെങ്കിൽ ഇന്നു രാവിലെ 11ന് ബിഷപ്പിനെ പാലാ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. അല്ലെങ്കിൽ ആശുപത്രിയിൽ എത്തി മജിസ്ട്രേറ്റ് നടപടി പൂർത്തിയാക്കും.
സ്വന്തം മൊഴി ഫ്രാങ്കോ മുളയ്ക്കലിന് കുരുക്കായി…
തൃപ്പൂണിത്തുറ: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് രാത്രി എട്ട് മണിയോടെ രേഖപ്പെടുത്തിയെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍ അറിയിച്ചു.ബലാല്‍ത്സംഗം, അന്യായമായി തടവില്‍ വയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍, പ്രകൃതിവിരുദ്ധ പീഠനം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ബിഷപ്പിനെതിരെ കേസെടുത്തിരിക്കുന്നത്. തെളിവുകളും മൊഴികളും പരിശോധിച്ചതില്‍ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് പൊലീസിന് ബോധ്യപ്പെട്ടതായി എസ്.പി വ്യക്തമാക്കി.
ചോദ്യം ചെയ്യല്ലില്‍ സ്വന്തം ഭാഗം വിശദീകരിക്കാന്‍ ബിഷപ്പിന് ആവശ്യമായ സമയം പൊലീസ് നല്‍കിയിരുന്നു. പിന്നീട് ഈ മൊഴികളിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയാണ് ബിഷപ്പിന്‍റെ പ്രതിരോധം പൊലീസ് തകര്‍ത്തത്. കന്യാസ്ത്രീയുടെ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു ബിഷപ്പിന്‍റെ നിലപാട് എന്നാല്‍ അതിനെ പൊളിക്കുന്ന രീതിയിലുള്ള മൊഴികള്‍ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്ലില്‍ ബിഷപ്പില്‍ നിന്നു തന്നെ ലഭിച്ചു.
രണ്ട് മാസത്തെ അന്വേഷണത്തിന്‍റെ ഭാഗമായി ഒരുപാട് തെളിവുകള്‍ പൊലീസ് ശേഖരിച്ചിരുന്നു. അതിനൊപ്പം ഗൂഢാലോചന വാദം തരണം ചെയ്യാനുള്ള വിവരങ്ങള്‍ ബിഷപ്പില്‍ നിന്നും ലഭിച്ചത് പൊലീസിന് ഗുണം ചെയ്തെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍ പറയുന്നു. നാളെ പാലാ മജിസ്ട്രേറ്റ് കോടതിയില്‍ പ്രതിയെ ഹാജരാക്കും. മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കും. തെളിവെടുപ്പും ലൈംഗീക പരിശോധനയും കസ്റ്റഡിയില്‍ വാങ്ങിയ ശേഷം നടത്തുമെന്ന് എസ്.പി അറിയിച്ചു.