ബലാൽസംഗം:ബിഷപ്പ് ഫ്രാങ്കോയെ കേരളാ പോലീസ് കുറ്റവിമുക്തനാക്കി ?

കോട്ടയം: കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തു എന്ന കേസിൽ കത്തോലിക്ക സഭയിലെ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വെറുതെ വിടുകയും ബിഷപ്പിനെ കുറ്റവിമുക്തനാക്കി എന്നും പ്രചരണം.ജലന്ധര്‍ രൂപതയിലെ മുതിര്‍ന്ന വൈദികന്റെ പ്രസ്താവന വളച്ചൊടിച്ചാണ്  ഫ്രാങ്കോയുടെ സൈബര്‍ പോരാളികളുടെ പ്രചരണം കൊഴുക്കുന്നത് .കന്യാസ്ത്രീ നല്‍കിയ പീഡനപരാതിയില്‍ അന്വേഷണത്തിനായി കേരളത്തില്‍ നിന്നെത്തിയ പോലീസ് സംഘം ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തരാക്കിയാണ് മടങ്ങിയതെന്ന് ബിഷപ്പിന്റെ സൈബര്‍ പോരാളികൾ തട്ടിവിടുന്നത് .കത്തീഡ്രല്‍ പാരീഷ് വികാരി ഫാ. മൈക്കിള്‍ ആനിക്കുഴിക്കാട്ടില്‍ ഒരു പഞ്ചാബ് ചാനലിന് നല്‍കിയ അഭിമുഖത്തിലെ ചില ഭാഗങ്ങള്‍ സൈബര്‍ പോരാളികള്‍ സൗകര്യപൂര്‍വ്വം വളച്ചൊടിച്ച് വീഡിയോ വഴി വിശ്വാസികള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയാണ്.

ഫാ.മൈക്കിള്‍ ചാനലിനോട് പറഞ്ഞത് “ഇന്നലെ വൈകുന്നേരം പോലീസുകാര്‍ വന്നിരുന്നു. ബിഷപ്പ് ഹൗസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എല്ലാം ചോദിച്ചു. കമ്പ്യുട്ടറുകളും മറ്റും മുഴുവന്‍ പരിശോധിച്ചു. ഹൗസില്‍ ഉണ്ടായിരുന്ന വൈദികരുടെ മൊഴിയെടുത്തു. രാത്രിയോടെ ബിഷപ്പ് വന്നു. ബിഷപ്പിനെ ചൊവ്വാഴ്ച പുലര്‍ച്ചെവരെ ചോദ്യം ചെയ്തു. അതിനു ശേഷമാണ് പോലീസുകാര്‍ മടങ്ങിപ്പോയത്. അവര്‍ക്ക് എല്ലാം മനസ്സിലായി. ബിഷപ്പ് തെറ്റൊന്നും ചെയ്തിട്ടില്ല എന്ന വിശ്വാസത്തിലാണ് പോലീസ് മടങ്ങിപ്പോയത്. ഇനിയും രണ്ടു പേരുടെ കൂടി മൊഴിയെടുക്കും. ആവശ്യം വന്നാല്‍ വീണ്ടും വരുമെന്നാണ് പറഞ്ഞിരിക്കുന്നത്. വൈദികന്‍ പഞ്ചാബിലെ എബിപി ന്യൂസിന് നല്‍കിയ ഈ അഭിമുഖമാണ് സൈബര്‍ പോരാളികള്‍ വളച്ചൊടിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ വൈദികന്റെ വിശദീകരണം എടുത്ത് തങ്ങള്‍ക്ക് അനുകൂലമായി വ്യഖ്യാനിക്കുകയാണ് സൈബര്‍ പോരാളികള്‍. അഭിമുഖത്തിന്റെ അവസാനം വൈദികന്‍ ഇങ്ങനെ പറയുന്നു. ‘ഇതൊരു കള്ള പരാതിയാണ്. പോലീസുകാര്‍ക്ക് അത് ബോധ്യപ്പെട്ടിരിക്കുന്നു. ബിഷപ്പ് നിഷ്‌കളങ്കനാണ്. അതാണ് സത്യം.” ബിഷപ്പ് മുന്‍കൂര്‍ ജാമ്യത്തിന് പോകുന്നില്ലെന്ന് അഭിമുഖം എടുത്തയാള്‍ ചോദിക്കുന്നുണ്ട്. ‘ഇല്ല, പോകുന്നില്ല, ബിഷപ്പ് നിരപരാധിയാണെന്ന് അദ്ദേഹത്തിന് അറിയാം. അതുകൊണ്ട് മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ല’ എന്നാണ് വൈദികന്‍ പറയുന്നത്.

അഭിമുഖത്തിന്റെ അവസാന ഭാഗത്ത് ഫാ.മൈക്കിള്‍ സ്വന്തം അഭിപ്രായമെന്ന നിലയില്‍ പറഞ്ഞ കാര്യം പോലീസ് പറഞ്ഞതാണെന്ന് വ്യാഖ്യാനിച്ചാണ് സൈബര്‍ പോരാളികള്‍ പ്രചരിപ്പിക്കുന്നത്. </p>
സമാനമായ ചില പ്രചരണം രൂപതയിലെ ചില പള്ളിലും ചൊവ്വാഴ്ചയും ബുധനാഴ്ചയും നടന്നിരുന്നു. ബിഷപ്പിനെ പോലീസ് കുറ്റവമുക്തനാക്കിയാണ് പോയത് എന്ന് വിശ്വാസികളെ പഠിപ്പിക്കുകയാണ്. മാതാവിന്റെ സ്വര്‍ഗാരോഹണ തിരുന്നാളിലെ കുര്‍ബാനയിലാണ് ഈ വിധത്തിലുള്ള പ്രചാരണം നടക്കുന്നത്. ബിഷപ്പിനു വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും ആരാധനയും പള്ളികളില്‍ നടന്നിരുന്നു. നിഷ്‌കളങ്കരായ വിശ്വാസികള്‍ വൈദികര്‍ പറയുന്നത് അതേപടി വിശ്വസിച്ച് ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ ദൈവത്തിന് നന്ദി പറഞ്ഞാണ് പള്ളിയില്‍ നിന്നും മടങ്ങിപ്പോയത്.

Top