പിതാവിൻ്റെ കൂടെക്കിടക്കാൻ പറ്റില്ലാന്ന് അവൾ പറഞ്ഞു: ചേച്ചിയുടെ വെളിപ്പെടുത്തല്‍; ഞങ്ങളുടെ കുടുംബത്തെ അയാള്‍ ചതിച്ചു

വത്തിക്കാനെ വരെ ചോദ്യങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ് ഫ്രാങ്കോ മുളക്കലിനെതിരെയുള്ള മൊഴികളില്‍ പലതും. ആരെയും ഞെട്ടിക്കുന്ന മൊഴിയാണ് കന്യാസ്ത്രീയുടെ സഹോദരി നല്‍കിയിരിക്കുന്നത്. സഹോദരിയുടെ കുഞ്ഞിന്റെ ആദ്യ കുര്‍ബാനയ്ക്ക് തൊട്ടുമുമ്പാണ് ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചത്. കുര്‍ബാനയ്ക്ക് പകരം ബലാത്സംഗം ചെയ്തയാണെയാണ് സഭ ഇത്രയും കാലം സംരക്ഷിച്ചു നിര്‍ത്തിയത്.

2014 മെയ് അഞ്ചാം തിയതി രാത്രിയാണ് ആദ്യ ബലാത്സംഗം നടന്നത്. ഇതിലേയ്ക്ക് എത്തുന്ന സംഭവങ്ങള്‍ വിശദമായി പൊലീസ് കണ്ടെത്തിക്കഴിഞ്ഞു. അഞ്ചു മക്കളുള്ള കുടുംബമായിരുന്നു കന്യാസ്ത്രീയുടേത്. ഇളയയാള്‍ ഒഴികെ ബാക്കിയെല്ലാവരും പെണ്‍കുട്ടികള്‍. അനുജന് രണ്ടര വയസുള്ളപ്പോള്‍ അമ്മ അര്‍ബുദം ബാധിച്ച് മരിച്ചു. നിരാഹാര സമരം നടത്തിയ ചേച്ചിയുമായി അനുജന് 15 വയസിന്റെ വ്യത്യാസമുണ്ട്. ബലാത്സംഗം ചെയ്യപ്പെട്ട കന്യാസ്ത്രീക്ക് 12 വയസുള്ളപ്പോഴാണ് അമ്മ മരിക്കുന്നത്. അമ്മ രോഗബാധിതയായിരുന്ന കാലത്താണ് ബാലിക കന്യാസ്ത്രീയാകാമെന്ന നേര്‍ച്ചയെടുത്തത്. പിന്നീടവള്‍ അതിലേയ്ക്ക് മനസുറപ്പിച്ചു വളര്‍ന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സൈന്യത്തിലായിരുന്ന അപ്പന്‍ അമ്മയുടെ മരണത്തോടെ രാജിവച്ചു തിരിച്ചെത്തി. ഒരു പലചരക്കു കട തുടങ്ങി അപ്പന്‍ മക്കളുടെ കാര്യങ്ങള്‍ക്കായി ജീവിതം മാറ്റിവച്ചു. അമ്മ മരിച്ചതോടെ സഹോദരങ്ങളുടെ വളര്‍ത്തമ്മയായി മൂത്ത ചേച്ചി. ചേച്ചിക്ക് പത്തുവരെയെ പഠനം നടന്നുള്ളു. പിന്നീട് സംഭവിച്ചത് ചേച്ചി വിശദമായി പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

”ഒമ്പത് വര്‍ഷം കഴിഞ്ഞാണ് എനിക്ക് മകനുണ്ടാകുന്നത്. ഞങ്ങളുടെ എല്ലാവരുടേയും ആഗ്രഹമായിരുന്നു ആദ്യ കുര്‍ബാന നല്ല രീതിയില്‍ നടത്തണമെന്നത്. ആ സമയം പിതാവും ഞങ്ങളും തമ്മില്‍ നല്ല രീതിയിലുള്ള ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് മകന്റെ ആദ്യ കുര്‍ബാനയ്ക്ക് വരണമെന്ന് ഞാന്‍ പിതാവിനോട് പറഞ്ഞു. അതിനെന്താ ഞാന്‍ വരാലോ എന്ന് പിതാവ് പറഞ്ഞു. ഏതു തിയതിയാണ് വെക്കേണ്ടത് എന്ന് ചോദിച്ചപ്പോള്‍ മെയ് ആറിന് വയ്ക്കാനും പറഞ്ഞു. അതിനനുസരിച്ച് ആ ദിവസത്തേക്ക് എല്ലാരെയും വിളിച്ചു. ഞങ്ങളുടെ വീട്ടില്‍ വേറെ ഒരു പരിപാടി നടക്കാനില്ലാത്തതു കൊണ്ട് അത്ര ആഘോഷമായാണ് ആദ്യ കുര്‍ബാന നടത്താന്‍ തീരുമാനിച്ചത്”- ചേച്ചി പറഞ്ഞു.

രണ്ടു കന്യാസ്ത്രീകള്‍ ഉള്ള ഒരു കുടുംബത്തിലെ ചടങ്ങിലേയ്ക്ക് ബിഷപ്പ് എത്തുന്നതിനു പിന്നില്‍ വേറെയും കാര്യങ്ങളുണ്ട്. ബലാത്സംഗം ചെയ്യപ്പെട്ട കന്യാസ്ത്രീ ഒമ്പതു വര്‍ഷം ജനാറാളമ്മയായി സേവനം ചെയ്തിട്ടുണ്ട്. അച്ഛനില്ലാത്ത കുഞ്ഞിന്റെ ആദ്യ കുര്‍ബ്ബാന വലിയ ആഘോഷത്തോടെ നടത്തണമെന്ന് കന്യാസ്ത്രീ സഹോദരിമാരും ആഗ്രഹിച്ചു. ബിഷപ്പ് എത്തുമെന്ന വിവരം അവരെ ഏറെ സന്തോഷിപ്പിച്ചു.

”ഏറ്റവും പാവനവും പരിശുദ്ധവുമായ ചടങ്ങാണ് ആദ്യ കുര്‍ബാന. ഇയാള്‍ ഇങ്ങനെ ഒരാളാണ് എന്ന് അറിഞ്ഞിരുന്നെങ്കില്‍ അത് ഇയാളെകൊണ്ട് ചെയ്യിപ്പിക്കുമായിരുന്നില്ല. ഞങ്ങളുടെ കുടുംബത്തെ കൂടിയാണയാള്‍ ചതിച്ചത്. എന്റെ അനിയത്തിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് എന്റെ കൊച്ചിന് ആദ്യകുര്‍ബാന കൊടുത്തു എന്ന് ഓര്‍ക്കുമ്പോള്‍… എന്റെ കൊച്ച് ആദ്യ കുര്‍ബാന കൈക്കൊള്ളാതിരുന്നെങ്കില്‍ എന്നാണ് ഞാനിപ്പോള്‍ ആഗ്രഹിക്കുന്നത്”- ചേച്ചിക്ക് രോഷം അടക്കാനാവുന്നില്ല.

ഈ ദിവസത്തെ കുറിച്ച് ഫ്രാങ്കോ നല്‍കിയ മൊഴികളിലെ പൊരുത്തക്കേടാണ് അയാളെ കൂടുതല്‍ കുരുക്കിയത്. ഉഭയ സമ്മതത്തോടെ നടന്ന ലൈംഗിക ബന്ധമാണ് നടന്നത് എന്നു കാണിക്കാന്‍ കുര്‍ബ്ബാന ചടങ്ങിനെത്തിയ ദിവസത്തെ ചിത്രങ്ങള്‍ ബിഷപ്പ് തെളിവെടുപ്പിനിടയില്‍ ഹാജരാക്കി. എന്നാല്‍, പൊലീസ് കുര്‍ബ്ബാന ദിവസത്തെ ചിത്രങ്ങളും വീഡിയോയും നേരത്തെ തന്നെ ശേഖരിച്ചിരുന്നു. ആ ദിവസം കന്യാസ്ത്രീ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു എന്നു ആ ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്. ചിരിക്കുന്ന ഒരു ചിത്രം പോലുമില്ല

”2012 നവംബറിലാണ് എന്റെ ഭര്‍ത്താവ് മരിക്കുന്നത്. 2016 മെയിലായിരുന്നു ആദ്യ കുര്‍ബാന. ചേട്ടനില്ലാതെ ആദ്യ കുര്‍ബാന നടത്തുന്നതോര്‍ത്ത് ഞാനും കുടുംബക്കാരുമൊക്കെ ആ ദിവസം നല്ല സങ്കടത്തിലായിരുന്നു. അന്ന് അനിയത്തിയും സങ്കടത്തിലായിരുന്നെങ്കിലും അത് ആയിരിക്കും കാരണം എന്നാണ് എല്ലാവരും കരുതിയിരുന്നത്”- ആ ദിവസത്തെ കുറിച്ച് ചേച്ചി പറയുന്നു.

”അനിയത്തിയ്ക്ക് 12 വയസ്സുള്ളപ്പോഴാണ് അമ്മ മരിക്കുന്നത്. എന്റെ അമ്മ മരിക്കാതിരുന്നാല്‍ ഞാന്‍ കന്യാസ്ത്രീ ആയിക്കോളാം എന്ന് അന്ന് അവള്‍ നേര്‍ന്നതായിരുന്നു. അമ്മയ്ക്ക് ക്യാന്‍സറായിരുന്നു. അമ്മ മരിച്ചെങ്കിലും അവള്‍ കന്യാസ്ത്രീ ആകാന്‍ പോയി. ഇപ്പോഴും അവള്‍ക്ക് കന്യാസ്ത്രീ ജീവിതം തുടരണം എന്നു തന്നെയാണ് ആഗ്രഹം. അടുത്ത അനിയത്തിയും സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ് കന്യാസ്ത്രീ ആയത്. വെറൊരു സഭയിലായിരുന്നു ചേരാന്‍ പോയത്. ചേച്ചിക്ക് കൂട്ടായിക്കോട്ടെ എന്ന് അപ്പച്ചന്‍ പറഞ്ഞതു കൊണ്ടാണ് അവളും ചേച്ചിയുടെ കൂടെ പോയത്. അവര്‍ ഒന്നിച്ച് തന്നെയായിരുന്നു”- സഹോദരിമാര്‍ ജലന്ധര്‍ രൂപതിയുടെ കീഴില്‍ എത്തിയത്, സഹോദരിമാര്‍ ഒരിടത്ത് ഒന്നിച്ചുണ്ടാകട്ടെ എന്ന ആഗ്രഹത്തിലാണ്.

”അപ്പച്ചന്റെ ചേട്ടന്റെ മകന്‍ വൈദികനാായിരുന്നു. അവര്‍ വര്‍ഷങ്ങാളായി ജലന്ധര്‍ രൂപതയുടെ കീഴില്‍ ജോലി ചെയ്തതായിരുന്നു. ചേട്ടന്റെ രൂപതയിലുള്ള സഭ ആയതിനാലാണ് അനിയത്തിയെ അവിടെ ആക്കിക്കൊടുത്തത്. ഒരു ഈസ്റ്റര്‍ കുര്‍ബ്ബാന കഴിഞ്ഞു വരുന്ന വഴി ചേട്ടന്‍ വാഹനാപകടത്തില്‍ മരിച്ചു. ഒമ്പത് വര്‍ഷം മഠത്തിന്റെ ജനറാളമ്മയായിരുന്ന ആളാണ് സഹോദരി. ഞാനിവള്‍ക്ക് കല്ലും മണ്ണും മാത്രമേ കൊടുത്തിട്ടുള്ളൂ. പിന്നെ പ്രാര്‍ത്ഥനയും കൂട്ടി ഇവള്‍ പണിതെടുത്തതാണ് ഈ സന്യാസിനിസഭ എന്ന് അന്നത്തെ പിതാവ് പറഞ്ഞതാണ്. ഇപ്പോള്‍ ഉള്ളത് തെമ്മാടികളാണ് എന്നും അന്ന് പറഞ്ഞിരുന്നു”- ബലാത്സംഗം ചെയ്യപ്പെട്ട കന്യാസ്ത്രീ ജനറാളായിരുന്നു എന്ന വസ്തുത ചേച്ചി കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്.

”സുന്ദരിയായ പെണ്‍കുട്ടിയായിരുന്നു. പണം കൊടുക്കാതെ പോലും ആരും കെട്ടുമായിരുന്നു. ഇങ്ങനെ മഠത്തില്‍ നിര്‍ത്തി ജീവിതം നശിപ്പിക്കേണ്ടതില്ലായിരുന്നു. അമ്മ മരിച്ചിട്ടും എന്റ ഭര്‍ത്താവ് മരിച്ചിട്ടും യാതൊരു ചീത്തപ്പേരും കേള്‍പ്പിക്കാതെയാണ് ഞങ്ങളിവിടെ ജീവിച്ചത്”-

ചേച്ചി തന്റെ സഹോദരിക്ക് എതിരെ നടക്കുന്ന ദുരാരോപണങ്ങളെ ഖണ്ഡിക്കുന്നു. 2016 സെപ്തംബറിലാണ് ബിഷപ്പിനെതിരെ കന്യാസ്ത്രീ പരാതികള്‍ നല്‍കുന്നത്. രണ്ടു മാസം കഴിഞ്ഞ് ബിഷപ്പിന്റെ പ്രേരണയാല്‍ ഒരു സ്ത്രീ, കന്യാസ്ത്രീ തന്റെ ഭര്‍ത്താവിനെ വശീകരിക്കുന്നു എന്ന പരാതിയുമായി രംഗത്തെത്തി.

13 തവണ മഠത്തില്‍ താമസിച്ച് ബലാത്സംഗം ചെയ്ത ബിഷപ്പിനെ കുറിച്ച് ആദ്യമായി കന്യാസ്ത്രീ വ്യക്തമാക്കിയത് ചേച്ചിയോടാണ്. അതുപക്ഷെ സ്വാഭാവികമയി അങ്ങ് വ്യക്തമാക്കുകയായിരുന്നില്ല.

”എപ്പോഴും ഞങ്ങള്‍ സഹോദരങ്ങള്‍ കൂടാറുണ്ട്. എന്നാല്‍ കുറേ തവണ എന്തിന് വിളിച്ചാലും അവള്‍ വരില്ലായിരുന്നു. തലവേദനയാണെന്ന് പറയും. എന്നാല്‍ ആശുപത്രിയില്‍ കണിക്കാം എന്ന് ഞാനും പറഞ്ഞു. ഇടയ്ക്ക് ഞങ്ങള്‍ വേളാങ്കണ്ണിക്കു പോകാറുണ്ട്. അതിനു പോലും അവള്‍ വരാറുണ്ടായിരുന്നില്ല. പലതവണ ചേദിച്ചപ്പോഴും ഒന്നും പറഞ്ഞിരുന്നില്ല. ഒരു ദിവസം മഠത്തില്‍ ചെന്ന് കാര്യം ചോദിച്ചു. അപ്പോള്‍ വീട്ടിലേക്ക് വരികയാണ് എന്ന് പറഞ്ഞു. അപ്പോള്‍ അങ്ങനെ മഠത്തില്‍ നിന്നു പോരരുത്, അങ്ങനെ ചെയ്താല്‍ ആളുകള്‍ ആവശ്യമില്ലാത്തതൊക്കെ പറഞ്ഞുണ്ടാക്കും എന്ന് പറഞ്ഞു. അപ്പോഴും വേറൊന്നും പറഞ്ഞില്ല. പിന്നീടൊരു ദിവസമാണ് എനിക്കിനി മഠത്തില്‍ നില്‍ക്കാന്‍ വയ്യ എന്നു പറഞ്ഞ് എന്നെ വിളിച്ചത്. ചോദിച്ചപ്പോള്‍ ‘പിതാവിന്റെ കൂടെ കിടക്കാന്‍’ തനിക്ക് പറ്റില്ലെന്നു പറഞ്ഞത്. അപ്പോഴും ഞങ്ങള്‍ സ്വപ്നത്തില്‍ പോലും അങ്ങനെ വിചാരിച്ചിരുന്നില്ല. സഭയേയും ഞങ്ങളേയും അയാള്‍ നശിപ്പിച്ചു”- ചേച്ചി പറയുന്നു.

Top