സർക്കാരിൽ നിന്ന് നീതി കിട്ടിയില്ല; പാര്‍ട്ടി കേന്ദ്രനേതൃത്വത്തെ സമീപിച്ച് കന്യാസ്ത്രീകൾ

കൊച്ചി: സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നീതി കിട്ടിയില്ലെന്ന പരാതിയുമായി സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. പൊലീസിലെ ഉന്നതര്‍ ബിഷപ്പിനെ സംരക്ഷിക്കുന്നെന്നാണ് മുഖ്യ പരാതി. സീതാറാം യെച്ചൂരിക്കാണ് കന്യാസ്ത്രീകൾ പരാതി നല്‍കിയത്.

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെഅറസ്റ്റ് വൈകുന്നതിനെതിരെ ജോയിന്റ് ക്രിസ്റ്റ്യൻ കൗൺസിൽ കൊച്ചിയിൽ നടത്തുന്ന സമരം നാലാം ദിവസവും തുടരുകയാണ്.

സമരത്തിന് പിന്തുണയുമായി കൂടുതൽ കന്യാസ്ത്രീകളും വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും രംഗത്ത് എത്തുന്നുണ്ട്. അതിനിടെ ഹൈക്കോടതിയിൽ ഇന്ന് ഹർജി നൽകാനുള്ള തീരുമാനം കന്യാസ്ത്രീയുടെ കുടുംബം മാറ്റി.

Top