കൊച്ചി:കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം റദ്ദാക്കിയിട്ടില്ലെന്ന് ജലന്ധര്‍ രൂപത പിആര്‍ഒ പീറ്റര്‍ കാവുംപുറം. സ്ഥലം മാറ്റിയ നടപടി മരവിപ്പിച്ചുകൊണ്ട് കേസ് അവസാനിക്കുന്നതു വരെ കന്യാസ്ത്രീകള്‍ക്ക് കുറവിലങ്ങാട് മഠത്തില്‍ തന്നെ തുടരാമെന്ന രൂപതാ അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആഞ്ജലോയൂടെ ഉത്തരവ് മറികടന്നുകൊണ്ടാണ് ഇപ്പോള്‍ ജലന്ദര്‍ രൂപതാ പി.ആര്‍.ഒ. വാര്‍ത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. സ്ഥലം മാറ്റിയതല്ല, ഇവരെ സേവനം അനുഷ്ഠിച്ചിരുന്ന മഠങ്ങളിലേയ്ക്ക് തിരികെ ക്ഷണിക്കുകയായിരുന്നുവെന്നുമാണ് പിആര്‍ഒ പീറ്റര്‍ കാവും പുറം വ്യക്തമാക്കിയിരിക്കുന്നത്.കന്യാസ്ത്രീകളുടെ ആഭ്യന്തര വിഷയങ്ങളില്‍ അഡ്മിനിസ്ട്രേറ്റര്‍ ഇടപെടാറില്ല. ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് മദര്‍ ജനറാള്‍ ആണെന്നു പീറ്റര്‍ കാവുംപുറം പറഞ്ഞു.
നേരത്തെ കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സേവ് അവര്‍ സിസ്‌റ്റേഴ്‌സ്(എസ്ഒഎസ്) കോട്ടയം കൂട്ടായ്മ സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുത്ത് സിസ്റ്റര്‍ അനുപമയാണ് സ്ഥലം മാറ്റ നടപടി റദ്ദ് ചെയ്തുകൊണ്ട് അഡ്മിനിസ്‌ട്രേറ്ററുടെ കത്ത് ലഭിച്ചതായി വെളിപ്പെടുത്തിയത്.സിസ്റ്റർ അനുപമ അടക്കം സമര രംഗത്തുണ്ടായിരുന്ന നാല് കന്യാസ്ത്രീകൾ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഫ്രാങ്കോ കേസില്‍ പരാതിക്കാരിയായ സിസ്റ്ററെ പിന്തുണച്ച് സമരം നടത്തിയ അഞ്ച് കന്യാസ്ത്രീകള്‍ക്കെതിരെയാണ് സഭ പ്രതികാര നടപടിയായി സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറക്കിയത്. കന്യാസ്ത്രീമാരെ വിവിധ സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റിക്കൊണ്ടായിരുന്നു സഭയുടെ പ്രതികാര നടപടി. ഈ നടപടി വന്‍ വിവാദമായതിനെ തുടര്‍ന്നാണ് സ്ഥലം മാറ്റ ഉത്തരവ് രൂപതാ അഡ്മിനിസ്‌ട്രേറ്റര്‍ മരവിപ്പിച്ചത്.
സമ്മേളനത്തിനിടെ ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ ബാനറുകളുമായി കന്യാസ്ത്രീകൾക്കെതിരെ പ്രതിഷേധവുമായി എത്തിയിരുന്നു. ഇതേ തുടർന്നു ഇരു വിഭാഗങ്ങളും തമ്മിൽ രൂക്ഷമായ വാക്കേറ്റവും പരസ്പരം മുദ്രാവാക്യം വിളികളും നടന്നു. പൊലീസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കി. പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി.
കൂടുതൽ വാർത്തകൾക്ക് സൗജന്യമായി ഹെറാൾഡ് ന്യൂസ് ടിവി സബ്സ്ക്രൈബ് ചെയ്യുക.
??
https://www.youtube.com/channel/UC-3gF75ByPPEGKXHdqCWRGA