ഫ്രാങ്കോ മുളക്കലിന്റെ സഹായി വൈദികനില്‍ നിന്ന് പഞ്ചാബ് പൊലീസ് തട്ടിയ പണത്തിന്റെ ഒരു ഭാഗം തിരികെ പിടിച്ചെടുത്തു

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ സഹായിയില്‍ നിന്ന് പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത പണത്തിന്റെ ഒരു ഭാഗം പിടിച്ചെടുത്തു. 6.65 കോടി രൂപയില്‍ നിന്നും 2.38 കോടി രൂപയാണ് കണ്ടെടുത്തത്. സംഭവത്തില്‍ പഞ്ചാബിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊച്ചിയില്‍ നിന്ന് പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അഞ്ച് പേരില്‍ നിന്നായാണ് പണം പിടിച്ചെടുത്തത്.

മലയാളി വൈദികനായ ഫാ.ആന്റണി മാടശേരിയില്‍ നിന്ന് രണ്ട് പൊലീസുകാരാണ് പണം പിടിച്ചെടുത്തത്. ഇവരെ ഇന്ന് പഞ്ചാബ് പൊലീസിന് കൈമാറും. തട്ടിയെടുത്ത പണത്തിന്റെ ഏറിയ പങ്കും അമേരിക്കയിലുള്ള കാമുകിക്ക് അയച്ചു കൊടുത്തുവെന്നാണ് അറസ്റ്റിലായ പൊലീസുകാരന്‍ മൊഴി നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫാദര്‍ ആന്റണി മാടശേരിയില്‍ നിന്നും 16 കോടി രൂപ പിടിച്ചെടുത്തിരുന്നുവെങ്കിലും 9 കോടി മാത്രമാണ് പൊലീസ് ആദായ നികുതി വകുപ്പിന് കൈമാറിയത്. വിഷയത്തില്‍ പഞ്ചാബ് ഡിജിപി അന്വേഷണം പ്രഖ്യാപിച്ചതോടെ ഒളിവില്‍ പോയ രാജ്പ്രീത്, ജോഗീന്ദര്‍ സിംഗ് എന്നീ പൊലീസുകാരെയാണ് ചൊവ്വാഴ്ച കൊച്ചിയില്‍ നിന്ന് പിടികൂടിയത്. ഇവിടെ ഒരു ഹോംസ്‌റ്റേയില്‍ ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു. വൈഫൈ കണക്ട് ചെയ്തതോടെ ഇവരുടെ സാന്നിദ്ധ്യം പഞ്ചാബ് പൊലീസ് തിരിച്ചറിഞ്ഞു. രാജ്പ്രിതീന്റെയും ജോഗീന്ദറിന്റെയും കൂട്ടാളി സുരീന്ദര്‍ സിംഗ് ജലന്ധറില്‍ നിന്ന് അറസ്റ്റിലായിരുന്നു.

Top