60 കുട്ടികളെ കൊലപ്പെടുത്തിയ മരണത്തിന്റെ മാലാഖ’യ്‌ക്കെതിരെ വീണ്ടും കേസ്

ടെക്‌സാസ്:60 കുട്ടികളെ കൊലപ്പെടുത്തിയ മരണത്തിന്റെ മാലാഖ’ഉടന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങും .അതേസമയം ‘മരണത്തിന്റെ മാലാഖ’ എന്നറിയപ്പെടുന്ന ഈ മുന്‍ ടെക്‌സസ് നഴ്‌സ് ജനെനീ ജോണ്‍സിനെതിരെ വീണ്ടും കേസ്. മുപ്പത് വര്‍ഷം മുന്‍പ് അവര്‍ ഒരു പെണ്‍കുട്ടിയെ കൂടി കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തി. പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വിഷവസ്തു കുത്തിവച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.1981ല്‍ ഒരു ചെല്‍സീ മക്‌സില്ലന്‍ എന്ന കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ ഇവര്‍ക്ക് കോടതി 99 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനു മുന്‍പാണ് ജോഷ്വ സോയര്‍ എന്ന കുട്ടിയെ ഇവര്‍ കൊലപ്പെടുത്തിയത്. 60 കുട്ടികളെ ഇവര്‍ ഇത്തരത്തില്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് ആരോപിക്കപ്പെടുന്നത്. അതേസമയം, ശിക്ഷിക്കപ്പെട്ട കേസില്‍ നിയമത്തിന്റെ പഴുത് വച്ച് ഇവര്‍ അടുത്ത വര്‍ഷം പുറത്തിറങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 66 കാരിയായ ജോന്‍സിന് ജയിലിലെ നല്ല പെരുമാറ്റത്തിന്റെ പേരിലും ഇളവ് ലഭിക്കുമെന്ന് സൂചനയുണ്ട്.

Top