പ്രാർത്ഥനകൾ വിഫലം!.അയർലണ്ടിൽ പത്തനംതിട്ട സ്വദേശിയായ മലയാളി നഴ്‌സ് റോജി ദൈവ സന്നിധിയിലേക്ക് യാത്രയായി

ഡബ്ലിൻ :സുഹൃത്തുക്കളുടെയും, വീട്ടുകാരുടെയും ഏറെ പ്രിയപ്പെട്ടവനും, നാട്ടുകാരുടെ പ്രയങ്കരനും ആയിരുന്ന റോജി പി ഇടിക്കുള (37) ദൈവസന്നിധിയിലേക്ക് യാത്രയായി.അയർലണ്ടിലെ ഗോൾവേ റ്റ്യൂമിലെ മലയാളി നേഴ്‌സ് കുറച്ച് ദിവാദങ്ങളായി ഡബ്ലിൻ ബൂമോണ്ട് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന റോജി ഇന്നലെ വൈകിട്ട് ആറര മണിയോടെയാണ് അന്ത്യയാത്ര പറഞ്ഞത്. ഭാര്യയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളും, അമ്മയോടൊപ്പവുമായിരുന്നു റോജിയുടെ താമസം.

നഴ്സുമാരുടെ സംഘടനയായ UNA യുടെ സജീവ പ്രവർത്തകനായിരുന്നു. പെട്ടെന്നുണ്ടായ രോഗത്തെ തുടർന്ന് ഇവിടെ ഡബ്ലിനിലെ ബ്യൂമോണ്ട് ആശുപത്രിയിൽ തീവ്രപരിചരണത്തിലായിരുന്ന റോജിക്കായി മലയാളി സമൂഹം കണ്ണീരോടെ പ്രാർത്ഥനയിലായിരുന്നു. പരേതനായ ജോൺ ഇടിക്കുളയുടെയും,റോസമ്മ ഇടിക്കുളയുടെയും ഏക മകനാണ്. ഭാര്യ സ്നേഹ ടൂമിലെ സ്റ്റെല്ലാ മാരീസ് നഴ്‌സിംഗ് ഹോമിലെ സ്റ്റാഫ് നഴ്‌സാണ് .എവ്‌ലീൻ (7 വയസ് ) എൽസ (5 വയസ് ) എന്നിവർ ഹോളി ട്രിനിറ്റി സ്‌കൂളിലെ വിദ്യാർത്ഥികളാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ നിരവധി മലയാളികളാണ് അയർലൻ്റിൽ മരണപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റോജി മംഗലാപുരത്തെ ആൽവാസ് കോളേജിൽ നിന്ന് നഴ്‌സിംഗ് ബിരുദം പൂർത്തിയാക്കി. അയർലണ്ടിൽ പോകുന്നതിനു മുമ്പ് മംഗലാപുരത്തും കേരളത്തിലുമായി 3 വ്യത്യസ്ത ആശുപത്രികളിൽ OT സ്റ്റാഫായി കരിയർ ആരംഭിച്ചു, തുടർന്ന് വിദേശത്ത്, ഖത്തറിൽ ജോലി ചെയ്യുകയും അതിനുശേഷം ഭാര്യയും രണ്ട് കുട്ടികളും അടങ്ങിയ കുടുംബം നാല് വർഷം മുൻപ് അയർലണ്ടിലേയ്ക്ക് മൈഗ്രേറ്റ് ചെയ്യുകയുമായിരുന്നു.

ഗോൾവേ ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിലെ അംഗമായ റോജി റ്റ്യൂമിലെ മലയാളി സമൂഹത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യം വഹിച്ചിരുന്നു.റോജിയുടെ അകാല നിര്യാണത്തിൽ ഗോൾവേ St.Elijah Indian Orthodox Church അനുശോചനം രേഖപ്പെടുത്തി.ഭാര്യ: സ്നേഹ ( സ്റ്റെല്ലാ മാരീസ് നഴ്‌സിംഗ് ഹോം, ടൂം, ഗാൽവേ സ്റ്റാഫ് നഴ്‌സ് ) മക്കൾ: എവ്‌ലീൻ (7). എൽസ (5) സംസ്‌കാര ശുശ്രുഷകൾ പിന്നീട്.

Top