നഴ്സുമാരുടെ സമരവും ലോംഗ്‌മാർച്ചും പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്താനിരുന്ന സമരവും ലോംഗ്‌മാർച്ചും പിൻവലിച്ചു. ശമ്പള പരിഷ്കരണ ഉത്തരവ് ഇറങ്ങിയത് പരിഗണിച്ചാണ് ഇത്. അടുത്ത ദിവസം മുതൽ എല്ലാവരും ഡ്യൂട്ടിയിൽ കയറുമെന്നും യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ അറിയിച്ചു. തിങ്കളാഴ്ച രാത്രി വൈകി ചേർന്ന യോഗത്തിലാണ് തീരുമാനം. അലവൻസുകൾ കുറച്ച നടപടി നിയമപരമായി നേരിടുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. അടിസ്ഥാന ശമ്പളം കൂട്ടിയിട്ടും സമരം ചെയ്താൽ‌ ജനവികാരം എതിരാകുമെന്ന വിലയിരുത്തലിനേത്തുടർന്നാണ് സമരം പിൻവലിച്ചതെന്നാണ് സൂചന.

244 ദിവസമായി തുടരുന്ന ചേർത്തല കെവിഎം അശ്രുപത്രി സമരം അവസാനിപ്പിക്കുന്നതിനായുളള നിയമ പോരാട്ടം ശക്തമാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. നിലവിൽ സർക്കാർ പ്രഖ്യാപിച്ച വേതന വർധനവ് കുറവാണെന്നും വിജ്ഞാപനം നഴ്സുമാരോടുള്ള വഞ്ചനയാണെന്നും ചൂണ്ടിക്കാട്ടി സമരവുമായി മുന്നോട്ട് പോകുമെന്നാണ് നേരത്തെ ഭാരവാഹികൾ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ വേതനം പുതുക്കി നിശ്ചയിച്ചു കൊണ്ട് സംസ്ഥാന സർക്കാർ തിങ്കളാഴ്ച വൈകീട്ടാണ് അന്തിമ വിജ്ഞാപനമിറക്കിയത്. ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കി‍യായിരുന്നു വിജ്ഞാപനം. നിയമവകുപ്പ് സെക്രട്ടറി ഒപ്പുവെച്ച വിജ്ഞാപനം ലേബർ കമ്മിഷണർ എ. അലക്സാണ്ടറാണ് പുറപ്പെടുവിച്ചത്.

 

Top