ബിജെപിയ്ക്ക് ആകെ ഉള്ള നിയമസഭാ അംഗമാണ് ഒ രാജഗോപാല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെ വിമുഖത കാട്ടിയ അദ്ദേഹം പിന്നീട് സമ്മര്‍ദ്ദങ്ങളുടെ ഒടുവിലാണ് മത്സരിച്ചത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എംഎല്‍എ ആയതിന് ശേഷം പല വിവാദ തീരുമാനങ്ങളും പ്രസ്താവനകളും അദ്ദേഹത്തില്‍ നിന്നും ഉണ്ടായിട്ടുണ്ട്. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ശ്രീരാമകൃഷ്ണന് വോട്ട് ചെയ്തത് അതിലൊന്നാണ്.
ഇത്തവണ അദ്ദേഹത്തിന് പിണഞ്ഞത് വലിയൊരു അമളിയാണ്. മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് നിയമസഭയില്‍ ഉന്നയിച്ച് ചോദ്യം ഒ.രാജഗോപാലിനെ തന്നെ തിരിഞ്ഞു കുത്തി. ഇദ്ദേഹം ഉന്നയിച്ച ചോദ്യവും അതിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയുടെയും പകര്‍പ്പിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ബിജെപി അംഗം പ്രതിരോധത്തിലായി.
ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചിലവഴിച്ച തുകയെ കുറിച്ചായിരുന്നു ഒ.രാജഗോപാല്‍ ചോദിച്ചത്. എന്നാല്‍ ചോദ്യത്തിനകത്ത് ഇദ്ദേഹത്തിന് കോടതി മാറിപ്പോയി. ഹൈക്കോടതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകനായി ചിലവഴിച്ച തുക എത്രയെന്നറിയാനായിരുന്നു ചോദ്യം. എന്നാല്‍ ചോദ്യത്തില്‍ ഹൈക്കോടതിക്ക് പകരം സുപ്രീം കോടതിയില്‍ ഹാജരാകാന്‍ ഹരീഷ് സാല്‍വേയ്ക്ക് നല്‍കിയ തുക എത്രയെന്ന് തെറ്റായി എഴുതി.
ലാവ്‌ലിന്‍ കേസില്‍ ഹരീഷ് സാല്‍വേ സുപ്രീം കോടതിയില്‍ ഹാജരായില്ലെന്ന മറുപടിയാണ് ഇതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയത്. ഈ മാസം 17 നാണ് ഒ.രാജഗോപാല്‍ എംഎല്‍എ ചോദ്യം ഉന്നയിച്ചത്. നക്ഷത്ര ചിഹ്നമിടാത്ത 4166ാമത്തെ ചോദ്യമായിരുന്നു ഇത്.
മെയ് 17 നാണ് ഹരീഷ് സാല്‍വേ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്. എസ്എന്‍സി ലാവ്‌ലിന്‍ കന്പനിയുമായി കരാറുണ്ടാക്കിയത് സര്‍ക്കാരാണെന്ന് അന്ന് അദ്ദേഹം വാദിച്ചു. കരാറിലെ നടപടികള്‍ വ്യക്തിപരമല്ലെന്നും കരാര്‍ കൊണ്ട് സര്‍ക്കാര്‍ ഖജനാവിനു നഷ്ടമുണ്ടായിട്ടില്ലെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
സിബിഐയുടെ കുറ്റപത്രം അസംബന്ധമാണ്. നല്ല ഉദ്ദേശ്യത്തോടെയാണ് കരാര്‍ ഉണ്ടാക്കിയത്. ഇതിനെ കെട്ടുകഥകള്‍ കൊണ്ട് മറയ്ക്കാനാണ് സിബിഐ ശ്രമിക്കുന്നത്. കരാറിനെക്കുറിച്ച് മന്ത്രിസഭയ്ക്ക് അറിയില്ലെന്ന വാദം അടിസ്ഥാനരഹിതമാണ്. കടുത്ത വൈദ്യുതി പ്രതിസന്ധിയെ നേരിട്ട 9496 കാലത്ത് കെഎസ്ഇബിയുടെ വാണിജ്യ പുരോഗതിക്ക് വേണ്ടിയായിരുന്നു ലാവ്‌ലിന്‍ കമ്പനിയുമായി ഏറെ കൂടിയാലോചനകള്‍ക്കുശേഷം കരാര്‍ ഉണ്ടാക്കിയത്. മലബാര്‍ കാന്‍സര്‍ സെന്ററിനു ധനസഹായം നല്‍കുന്ന കാര്യം കരാറിലുണ്ടായിരുന്നില്ല തുടങ്ങിയ വാദങ്ങള്‍ നിരത്തിയാണ് പിണറായി വിജയനെ പ്രതിസ്ഥാനത്ത് നിന്ന് മുക്തനാക്കാനുള്ള ശ്രമം ഹരീഷ് സാല്‍വെ നടത്തിയത്.
നേരത്തെ പിണറായിക്കെതിരൊയ കുറ്റങ്ങള്‍ സിബിഐ അക്കമിട്ട് നിരത്തിയിരുന്നു. എസ്എന്‍സി ലാവ്‌ലിന്‍ കരാറിനു പിണറായി അമിത താല്‍പര്യം കാണിച്ചു. മന്ത്രിസഭയില്‍നിന്ന് യഥാര്‍ഥ വസ്തുത മറച്ചുവച്ചു. ലാവ്‌ലിനുമായി വിതരണ കരാറുണ്ടാക്കിയത് മന്ത്രിസഭ അറിഞ്ഞില്ല. ഇതു മറച്ചുവച്ചാണ് മന്ത്രിസഭയുടെ അനുമതി തേടിയത്. ഉന്നത ഉദ്യോഗസ്ഥരുടെ എതിര്‍പ്പുകളെ സ്വാധീനം ഉപയോഗിച്ച് മറികടന്നു. മലബാര്‍ കാന്‍സര്‍ സെന്റര്‍ പിണറായിയുടെ സ്വന്തം ആശയമായിരുന്നു. നിയമപരമായി നിലനില്‍ക്കാത്ത കരാറാണ് ലാവ്‌ലിനുമായി ഉണ്ടാക്കിയത്. ലാവ്‌ലിന്‍ പ്രതിനിധികളുമായി പിണറായി ഗൂഢാലോചന നടത്തി. ലാവ്‌ലിന്‍ പ്രതിനിധികള്‍ക്ക് പ്രത്യേക പരിഗണന നല്‍കി. പിണറായിക്കെതിരെ വിനോദ് റായ് അടക്കം 10 സാക്ഷികളുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു.