വൈക്കം മുഹമ്മദ് ബഷീറിന്റെ അനിയന്‍ അബൂബക്കര്‍ അന്തരിച്ചു

കോട്ടയം: വൈക്കം മുഹമ്മദ് ബഷീറിന്റെ അനിയന്‍ അബൂബക്കര്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. കോട്ടയത്തിനടുത്ത് വൈക്കം തലയോലപ്പറമ്പിലായിരുന്നു അന്ത്യം. ബഷീറിന്റെ പാത്തുമ്മയുടെ ആട് എന്ന നോവലിലെ പ്രധാന കഥാപാത്രം അബൂബക്കര്‍ ആയിരുന്നു. ചെറുപ്പം മുതല്‍ ഇരുവരും ഒന്നിച്ചായിരുന്നു സ്‌കൂളില്‍ പോയിരുന്നതും ജീവിച്ചതും. ഖബറടക്കം പിന്നീട് നടക്കും.

പാത്തുമ്മയുടെ ആട് എന്ന നോവലില്‍ പറയുന്ന കാലിനു സ്വാധീനക്കുറവുള്ള അനിയനായിരുന്നു അബൂബക്കര്‍. അബൂബക്കറും ബഷീറുമായുള്ള നര്‍മരംഗങ്ങള്‍ പാത്തുമ്മയുടെ ആട് വായിച്ചിട്ടുള്ള ആരെയും ചിരിപ്പിക്കും. സ്‌കൂളില്‍ പോകുമ്പോള്‍ ചേട്ടനായിട്ടും അബൂബക്കറിന്റെ പുസ്തകക്കെട്ടു കൂടി പിടിക്കേണ്ടി വന്നിരുന്നതും എടുത്തില്ലെങ്കില്‍ വയ്യാത്ത കാലു കൊണ്ട് തൊഴിച്ചിരുന്നതും നര്‍മത്തില്‍ ചാലിച്ച് ബഷീര്‍ എഴുതി. ഒടുവില്‍ പകരം വീട്ടിയ രംഗം ബഷീര്‍ എഴുതിയ വാക്കുകള്‍ ഇന്നും ആരെയും ചിരിപ്പിക്കുന്നതാണ്. ചളുക്കോം പിളുക്കോം എന്നു അബൂബക്കര്‍ താഴെ എന്നായിരുന്നു എഴുതിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബഷീറിന്റെ ജീവിതത്തിലെ ഓരോ ഏടും പുറം ലോകത്തിനു നല്‍കിയത് അബൂബക്കര്‍ ആയിരുന്നു. അബൂബക്കറിനു അറിയാവുന്നതു പോലെ ബഷീറിനെ കുറിച്ച് മറ്റാര്‍ക്കും അറിയുകയും ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ അബൂബക്കറിന്റെ അന്ത്യം ഒരു ബഷീറിയന്‍ യുഗത്തിനു കൂടി അന്ത്യം കുറിക്കുന്നു

Top