ഫിലിപ്പീന്‍സ്: ബജാവോസ് ഗോത്രവര്‍ഗക്കാര്‍ ലോകത്തിന് എന്നും ഒരു അത്ഭുതമാണ്. ആയുഷ്‌ക്കാലം ഇവര്‍ ജീവിക്കുന്നത് വെള്ളത്തിലാണ്. കാട്ടിലും മരുഭൂമിയിലും എന്തിന് ധ്രുവപ്രദേശത്ത് ജീവിക്കുന്ന ആളുകളെ കുറിച്ച് വരെ കേട്ടിട്ടുണ്ട്. എന്നാല്‍ ഈ വെള്ളത്തില്‍ ജീവിക്കുന്ന മനുഷ്യര്‍ ഒരു അത്ഭുതം തന്നെയാണ്. ജീവിതകാലം മുഴുവന്‍ വെള്ളത്തില്‍ കഴിയുന്നവരാണ് ഫിലിപ്പീന്‍സിലെ ബജാവോ വംശം. എന്നാല്‍ ചില വിശേഷ ദിവസങ്ങളില്‍ മാത്രം ഇവരെ കരയില്‍ കണ്ടേക്കാം. കെട്ടുവള്ളം പോലുള്ള ബോട്ടിലാണ് ഇവരുടെ താമസം. നിപ്പാ മരത്തിന്റെ ഇലകള്‍ കൊണ്ടാണ് ബോട്ടിന്റെ മേല്‍ക്കൂര ഉണ്ടാക്കുക. ഇവരുടെ ജീവിത രീതികള്‍ തീര്‍ത്തും വ്യത്യസ്തമാണ്. ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടറാണ് ഇവര്‍ ഉപയോഗിക്കുന്നത്. മീന്‍ പിടിക്കുക എന്നതാണ് ഇവരുടെ പ്രധാന ജോലി. സ്രാവുകളെയെല്ലാം നിഷ്പ്രയാസം പിടികൂടും. പിടിക്കുന്ന മീന്‍ നല്‍കി കരയില്‍ നിന്ന് ധാന്യങ്ങളും മറ്റും വാങ്ങും. അടിയൊഴുക്കുള്ള കടലില്‍ പോകാന്‍ ഇവര്‍ക്ക് യാതൊരു പേടിയുമില്ല. അതേസമയം മരിച്ചയാളുകളുടെ എല്ലുകള്‍ വരെ ഇവര്‍ സൂക്ഷിച്ചുവെക്കും. മരിച്ചവരുടെ ബന്ധുക്കള്‍ ശരിയായി വിലപിച്ചില്ലെങ്കില്‍ മരിച്ചയാളുടെ ആത്മാവ് ദേഹത്ത് കയറുമെന്ന് ഇവര്‍ വിശ്വസിക്കുന്നു. ഇവരുടെ വിവാഹ ചടങ്ങുകള്‍ക്ക് ഒട്ടേറെ പ്രത്യേകതകളുണ്ട്. മുഖത്ത് അരിപ്പൊടിയും ചുണ്ടില്‍ ചായവും പൂശിയാണ് ഇവര്‍ വധുവിനെ അലങ്കരിക്കുക. കരയിലെ മനുഷ്യര്‍ക്ക് കടലിലെ ഭാഗങ്ങളെല്ലാം ഒന്നാണെങ്കില്‍ ബജോവോക്കാര്‍ക്ക് അങ്ങനെയല്ല. കടലിന്റെ ഓരോ ഭാഗത്തിനും ഇവര്‍ക്ക് പേരുണ്ട്.