കുരങ്ങ് തട്ടിയെടുത്ത കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി; മരണ കാരണം വ്യക്തമല്ല; മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു

ഭുവനേശ്വര്‍: മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങുന്നതിനിടയില്‍ കുരങ്ങ് തട്ടിക്കൊണ്ടുപോയ 16 ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച ഉച്ചയ്ക്ക് വീടിന് സമീപമുള്ള കിണറ്റില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ടെറസില്‍നിന്ന് ചാടുന്നതിനിടെ കുരങ്ങന്റെ കൈയില്‍നിന്ന് കുട്ടി കിണറ്റിലേക്ക് വീണതാകാമെന്ന് പോലീസ് പറഞ്ഞു. മരണകാരണം കണ്ടെത്താനായി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കട്ടക്ക് ജില്ലയിലെ തലാബസ്ത ഗ്രാമത്തില്‍ ശനിയാഴ്ച രാവിലെ ആറുമണിക്കായിരുന്നു സംഭവം. മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ കുരങ്ങ് തട്ടിയെടുത്ത് ഓടുകയായിരുന്നു. വനംവകുപ്പും അഗ്‌നിശമനസേനയും ചേര്‍ന്ന് സമീപത്തെ വനപ്രദേശത്ത് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു.

പ്രദേശത്ത് ദിവസങ്ങള്‍ക്കുമുന്‍പ് ഏതാനുംപേരെ കുരങ്ങുകള്‍ ആക്രമിച്ചിരുന്നു. പരാതിനല്‍കിയിട്ടും വനംവകുപ്പ് അധികൃതര്‍ നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Top