ദില്ലി: അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ക്ക് നോട്ടീസ് അയച്ചു. 21 എംഎല്‍എമാര്‍ക്കാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ് ലഭിച്ചിരിക്കുന്നത്.
ഇവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് കമ്മിഷന് നോട്ടീസ് അയച്ചത്. അംഗങ്ങള്‍ ജൂലൈ 14ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണം. ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അയോഗ്യരാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കഴിയും.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, പാര്‍ലമെന്ററി സെക്രട്ടറി പദവി വഹിക്കുന്ന 21 എം.എല്‍.എമാരെയും സംരക്ഷിക്കുന്നതിനായി ഡല്‍ഹി അസംബ്ലി പാസാക്കിയ ബില്‍ കഴിഞ്ഞ ദിവസം രാഷ്ട്രപതി തിരിച്ചയച്ചിരുന്നു.