ഡല്‍ഹിയിലെ മുന്നേറ്റം പഞ്ചാബിലും ആവര്‍ത്തിക്കും; കെജ്രിവാള്‍ വിപ്ലവം പടരുന്നു: ആം ആദ്മി പാര്‍ട്ടി രണ്ടിലൊന്ന് ഭൂരിപക്ഷം നേടും

ചണ്ഡിഗഢ്: ഡല്‍ഹിക്കുപിന്നാലെ പഞ്ചാബിലും ആം ആദ്മി വിപ്ലവം സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തുമെന്ന് സര്‍വ്വേ ഫലങ്ങള്‍. ഹഫ്‌പോസ്റ്റ്‌സീവോട്ടര്‍ സര്‍വ്വേയിലാണ് ആം ആദ്മി പാര്‍ട്ടിക്ക് ഭൂരിപക്ഷം പ്രവചിക്കുന്നത്. 117 അംഗ നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടി 94 മുതല്‍ 100 സീറ്റ് വരെ നേടുമെന്നാണ് സര്‍വേ റിപ്പോര്‍ട്ട്. മോദി തംരഗത്തിനിടയിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിക്ക് മൂന്ന് എംപിമാരെ വിജയിപ്പിക്കാനായിരുന്നു. അന്ന് തന്നെ പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിക്ക് നല്ല വേരോട്ടമുണ്ടായിരുന്നുവെന്ന് വ്യക്തമായി. അത് തുടരുന്നതിന്റെ സൂചനയാണ് അഭിപ്രായ സര്‍വ്വേയിലുള്ളത്.

പ്രവചനം ശരിയായാല്‍ മൂന്നില്‍ രണ്ടിലധികം ഭൂരിപക്ഷം ആപ്പിന് ലഭിക്കും. ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാള്‍ നേടിയതിന് സമാനമായ മുന്നേറ്റം പഞ്ചാബിലും ഉണ്ടാക്കുമെന്നാണ് സൂചന. അതായത് പ്രതിപക്ഷം അപ്രസക്തമാകുന്ന നിയമസഭയാകും പഞ്ചാബിലുണ്ടാവുകയെന്നാണ് പ്രവചനം. ഇത് ഫലിച്ചാല്‍ ഉത്തരേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും നിശബ്ദ വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുക്കാനാവുന്ന അവസ്ഥയിലേക്ക് ആപ് എത്തും

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതുകൊണ്ട് തന്നെ കരുതലോടെ തെരഞ്ഞെടുപ്പിനെ നേരിടാനാണ് നീക്കം. ഡല്‍ഹി സര്‍ക്കാരിന്റെ പ്രവര്‍ത്തനം പഞ്ചാബിനേയും സ്വാധീനിച്ചുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. പഞ്ചാബ് കഴിഞ്ഞാല്‍ ഹരിയാന. പിന്നെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍. ഇങ്ങനെ ദേശീയതലത്തില്‍ പിടിമുറുക്കാനാണ് കെജ്രിവാളിന്റെ പദ്ധതി.

2015ല്‍ നടത്തിയ സര്‍വേയില്‍ എ.എ.പിക്ക് 83 മുതല്‍ 89 സീറ്റ് വരെയാണ് പ്രവചിച്ചിരുന്നത്. എട്ട് മുതല്‍ പതിനാല് സീറ്റുകള്‍ വരെ നേടി കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തും ആറ് മുതല്‍ പന്ത്രണ്ട് വരെ സീറ്റുമായി ശിരോമണി അകാലിദള്‍ബിജെപി കൂട്ടുകെട്ട് മൂന്നാം സ്ഥാനത്തും എത്തുമെന്ന് സര്‍വേ പ്രവചിക്കുന്നു. 78 ശതമാനം ആളുകളും നിലവിലെ സര്‍ക്കാര്‍ മാറണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നു. 2012ല്‍ നടന്ന പഞ്ചാബ് നിമയസഭാ തെരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദളിന് 56 സീറ്റും കോണ്‍ഗ്രസിന് 46 സീറ്റുമാണ് ലഭിച്ചത്. ബിജെപിക്ക് പന്ത്രണ്ട് സീറ്റാണ് ലഭിച്ചത്.

അഴിമതിയില്‍ മുങ്ങിി കുളിച്ച് നില്‍ക്കുകയാണ് പഞ്ചാബിലെ ശിരോമണി അകാലിദള്‍ബിജെപി കൂട്ടുകെട്ട്. മയക്ക് മരുന്ന് മാഫിയയാണ് കാര്യങ്ങള്‍ നിശ്ചയിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. ഈ സാഹചര്യത്തിലാണ് മാറ്റത്തിന് വോട്ട് ചെയ്യാന്‍ പഞ്ചാബ് തയ്യാറെടുക്കുന്നതെന്നാണ് സൂചന

Top