പഞ്ചാബിൽ കോൺ​ഗ്രസിന്റെ 25 എംഎൽഎമാരും എംപിമാരും ആം ആദ്മിപാർട്ടിയിൽ ചേരുമെന്ന് കെജ്‍രിവാൾ.ഞെട്ടിവിറച്ച് കോൺഗ്രസ് !

ന്യൂഡൽഹി: പഞ്ചാബ് കോൺ​ഗ്രസിന്റെ കുറഞ്ഞത് 25 എംഎൽഎമാരും മൂന്നിൽ രണ്ട് എംപിമാരും ആം ആദ്മിയിലെത്തുമെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ.കോൺ​ഗ്രസിന് പോലും ഉപയോ​ഗമില്ലാത്ത അവരെ പാർട്ടിയിലെടുക്കാൻ തനിക്ക് താത്പര്യമില്ലെന്നും കെജ്‍രിവാൾ പറഞ്ഞു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ഉപയോ​ഗശൂന്യമായവരെ ആവശ്യമില്ല. ഇത്തരത്തിൽ ​ഗുണമില്ലാത്തവരെ എടുക്കാൻ ആണെങ്കിൽ ഇന്ന് വൈകുന്നേരത്തോടെ കോൺ​ഗ്രസിൽ നിന്നുള്ള 25 എംഎൽഎമാരും എന്ത്തുമെന്നും കെജ്‌രിവാൾ .

പഞ്ചാബിൽ താൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയല്ലെന്നും കെജ്‍രിവാൾ സ്ഥിരീകരിച്ചു. കോൺഗ്രസിനൊപ്പം ശിരോമണി അകാലി ദളിനെയും അദ്ദേഹം രൂക്ഷഭാഷയിൽ വിമർശിച്ചു.അതേസമയം, നവജ്യോത് സിം​ഗ് സിദ്ദു ഈ പറഞ്ഞ എംഎൽഎമാരിൽ ഉൾപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് ആം ആദ്മി പാർട്ടി കൺവീനറുടെ മറുപടി ചിരിയായിരുന്നു. കോൺ​ഗ്രസിൽ നിന്നുള്ള ഒരുപാട് പേർ പാർട്ടിയുമായി ബന്ധപ്പെടുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം പഞ്ചാബിൽ എഎപി അധികാരത്തിലെത്തിയാൽ 18 വയസിന് മുകളിലുള്ള സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ നൽകുമെന്നാണ് കെജ്‌രിവാളിന്റെ വാഗ്ദാനം. മോഗയിൽ ഒത്തുകൂടിയ ഒരു കൂട്ടം സ്ത്രീകളോടാണ് ഡൽഹി മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്.18-20 വയസുള്ള പെൺകുട്ടികൾ കോളേജിൽ പോകാൻ ആഗ്രഹിക്കുന്നുണ്ടാകും എന്നാൽ പണമുണ്ടാകില്ല. പുതിയ വസ്ത്രങ്ങൾ വാങ്ങാൻ കൊതിക്കുന്നുണ്ടാകും പക്ഷേ പിതാവിന്റെ കയ്യിൽ പൈസ കാണില്ല. പലരും അച്ചനോട് ചോദിക്കാൻ മടിച്ചിട്ട് ആവശ്യപ്പെടാറുമില്ല. ഇനി അവൾ വിഷമിക്കേണ്ടി വരില്ല.
മാർക്കറ്റിൽ പോയി അവൾക്ക് ഇഷ്ടമുള്ളത് വാങ്ങാൻ കഴിയും. അതുപോലെ മക്കൾക്ക് വേണ്ടത് ചെയ്ത് കൊടുക്കാൻ കഴിയാത്ത വീട്ടമ്മമാർ. അവർക്കും ഇനി ആശ്വാസമാകും. നിങ്ങൾക്ക് പുതിയ സാരി വാങ്ങുകയും ചെയ്യാം. ഇതിനായി ചെയ്യേണ്ടത് ഒറ്റ കാര്യം മാത്രം. ഇവിടെ ആംആദ്മി പാർട്ടി അധികാരത്തിൽ വരണമെന്ന് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

എന്നാൽ പ്രഖ്യാപനത്തിന് ശേഷം രൂക്ഷവിമർശനമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്നത്. ഒന്നാമതായി പദ്ധതി യാഥാർത്ഥ്യമാക്കുകയെന്നത് വാഗ്ദാനം നൽകുന്ന പോലെ അനായസമല്ലെന്നതാണ്. ഏകദേശം ഒരു കോടി പത്ത് ലക്ഷത്തോളം സ്ത്രീകൾ വസിക്കുന്ന പഞ്ചാബിൽ ഒരു വർഷം പദ്ധതി നടപ്പിലാക്കണമെങ്കിൽ പോലും 13,200 കോടി രൂപയെങ്കിലും കുറഞ്ഞത് വേണം. അതും ജനങ്ങളുടെ നികുതി പണത്തിൽ നിന്നുമെടുക്കും. ഇതിൽ പകുതിയും സ്ത്രീകളിൽ നിന്ന് തന്നെ പിരിച്ചെടുത്ത തുകയാകുമെന്നതാണ് മറ്റൊരു യാഥാർത്ഥ്യം.

രണ്ടാമത്തേതായി കെജ്‌രിവാളിന്റെ പ്രഖ്യാപനത്തിലെ സ്ത്രീവരുദ്ധതയും പുരുഷമേധാവിത്വവുമാണ് ചർച്ചയാകുന്നത്. സ്ത്രീകൾ തുടർന്നും ഭർത്താവിന്റെയോ പിതാവിന്റെയോ ചിലവിൽ തന്നെ തുടരണമെന്ന കാര്യത്തിൽ കെജ്‌രിവാളും വ്യത്യസ്തനാകുന്നില്ല. പണം സൗജന്യമായി നൽകാമെന്ന് പറയുന്ന സമയം സ്ത്രീകൾക്കായി കൂടുതൽ തൊഴിലവസരങ്ങൾ നൽകുകയോ പഠന ഫീസിൽ ഇളവ് നൽകുകയോ സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കുകയോ ചെയ്യാമെന്ന് പറയുന്നത് സ്ത്രീകൾക്ക് സ്വന്തം കാലിൽ നിൽക്കാൻ സഹായിക്കുമെന്ന് പലരും അഭിപ്രായപ്പെട്ടു. പണം ഉണ്ടാക്കുന്നതിനുള്ള അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനേക്കാൾ പണം സൗജന്യമായി നൽകുന്നത് എപ്രകാരമാണ് മികച്ചതാകുകയെന്നും സമൂഹമാദ്ധ്യമങ്ങളിൽ ചോദ്യങ്ങൾ ഉയർന്നു.

വീട്ടമ്മമാർക്ക് ഭർത്താക്കൻമാർ ആവശ്യത്തിന് പണം നൽകാത്തത് ചൂണ്ടിക്കാട്ടിയ കെജ്‌രിവാൾ ആ വീട്ടിലെ സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്യാൻ തയ്യാറാകുന്നില്ല. ഒന്നുകിൽ ആ സ്ത്രീ ചൂഷണത്തിന് വിധേയമാകുന്ന ബന്ധമാകാം അത്. അല്ലെങ്കിൽ ദാരിദ്ര്യമാകാം കാരണം. ഇതിന് പോംവഴി കണ്ടെത്തുകയാണ് യഥാർത്ഥ ജനപ്രതിനിധികൾ ചെയ്യേണ്ടത്. ആ സ്ത്രീക്ക് നിയമസഹായം ഉറപ്പുവരുത്തുകയോ അതുമല്ലെങ്കിൽ ഭർത്താവിനും ഭാര്യയ്‌ക്കും തൊഴിൽ ലഭ്യമാക്കുകയോ വേണമെന്നും വിമർശകർ ചൂണ്ടിക്കാട്ടി.

Top