പഞ്ചസാരയും എണ്ണയും വിഷാദം ഉണ്ടാക്കുമെന്ന് പഠനം; ശരീരത്തിനെയും തലച്ചോറിനെയും ക്ഷീണിപ്പിക്കുന്ന ഭക്ഷണങ്ങളെ അറിയാം

ന്യൂഡല്‍ഹി: പഞ്ചസാരയും എണ്ണയും വിഷാദം ഉണ്ടാക്കുമോ? ഉണ്ടാക്കും എന്നാണു പ്ലോസ് ജേര്‍ണല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. കൊളസ്‌ട്രോള്‍ ഭയന്ന് കൂടുതലായി ഉപയോഗിക്കുന്ന സോയാബീന്‍ ഓയില്‍, സണ്‍ ഫ്‌ലവര്‍ ഓയില്‍ തുടങ്ങിയ ഹൈഡ്രജനെറ്റഡ് എണ്ണകള്‍ ആണ് വിഷാദ രോഗത്തിന് കാരണമാകുമെന്ന് കണ്ടെത്തിയിരിക്കുന്നത്. ഈ എണ്ണകളുടെ അമിത ഉപയോഗം വിഷാദ രോഗത്തിനുള്ള സാധ്യത 48 ശതമാനം വരെ വര്‍ദ്ധിപ്പിക്കുമാത്രേ!

പഞ്ചസാരയുടെ അമിതമായ ഉപയോഗം അമിതവണ്ണത്തിനു മാത്രമല്ല അസ്വസ്ഥമായ ഉറക്കത്തിനും ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. പഠനത്തില്‍ പറയുന്ന മറ്റ് ഭക്ഷണങ്ങള്‍ മദ്യം, സംസ്‌കരിച്ച ഭക്ഷ്യ വസ്തുക്കള്‍, കഫീന്‍, ഉയര്‍ന്ന അളവില്‍ സോഡിയം അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയൊക്കെ ആണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉയര്‍ന്ന സോഡിയം ഭക്ഷണങ്ങള്‍ നിങ്ങളില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അധിക സോഡിയം സാന്നിദ്ധ്യം നാഡീ വ്യൂഹത്തില്‍ തടസമുണ്ടാക്കുകയും അത് വിഷാദരോഗത്തിലേക്ക് നയിക്കുകയും ചെയ്യും. മദ്യം കേന്ദ്ര നാഡീ വ്യുഹത്തിന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുതുകയാണ് ചെയ്യുന്നത്.

കഫെയ്‌ന്റെ അമിത ഉപഭോഗം, കോഫി കുടിക്കുന്നതിന്റെ പ്രയോജനങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കും. ഇത് ഉറക്കം, ക്ഷോഭം, ഉത്കണ്ഠ എന്നിവയെ പ്രതികൂലമായി ബാധിക്കും. സംസ്‌കരിച്ച ഭക്ഷണങ്ങള്‍ ശരീരത്തിനെയും മസ്തിഷ്‌കതിനെയും ക്രമേണ ക്ഷീണിപ്പിക്കുമെന്നും ഇത് വിഷാദത്തിന് വഴി വയ്ക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. എണ്ണ, പഞ്ചസാര, കാപ്പി തുടങ്ങിയ കഫൈന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ തീര്‍ത്തും ഒഴിവാക്കാന്‍ ആകില്ലെന്നും ഇതിന്റെ അളവ് പരമാവധി കുറയ്ക്കണം എന്നും പഠനം നിര്‍ദേശിക്കുന്നു .

Top