ലണ്ടൻ :ലോകം വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് എന്ന് മുന്നറിയിപ്പ് .കടുത്ത ആശങ്ക നൽകുന്ന മുന്നറിയിപ്പ് നൽകുന്നത് ലോകവ്യാപാര സംഘടനയാണ് .എണ്ണവില കുത്തനെ ഇടിഞ്ഞു, ജനുവരി മുതലുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി, ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ഭയം, പണപ്പെരുപ്പ നിരക്ക് ചരിത്രപരമായി ഉയർന്ന നിലയിൽ തുടരുകയും യുഎസ് ഡോളറിന്റെ ശക്തമായ പ്രകടനം ഡിമാൻഡ് കുറയ്ക്കുകയും ചെയ്യുന്നു.അതിനാൽ സാമ്പത്തികമേഖലയെ ആശങ്കയിലാഴ്ത്തുന്ന മുന്നറിയിപ്പുമായി ലോകവ്യാപാര സംഘടന.
ലോകം മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്നാണ് ലോക വ്യാപാര സംഘടനയുടെ മേധാവി മുന്നറിയിപ്പ് നൽകുന്നത്. മാന്ദ്യം മറികടക്കാനുള്ള പദ്ധതികൾ ഇപ്പോൾ തന്നെ ലോകരാജ്യങ്ങൾ ആവിഷ്ക്കരിക്കണമെന്നും ലോകവ്യാപര സംഘടന മേധാവി ഗോസി ഒകോഞ്ചോ ഇവേല പറഞ്ഞു. ജനീവയിൽ ലോകവ്യാപര സംഘടനയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ ആണ് അവര്‍ ഇങ്ങനെയൊരു മുന്നറിയിപ്പ് നൽകിയത്.
ആഗോളതലത്തിൽ സാമ്പത്തിക സൂചികകൾ നല്ല സൂചനകൾ അല്ല നൽകുന്നത് ഗോസി ഒകോഞ്ചോ ചൂണ്ടിക്കാട്ടുന്നു. നാല് കാര്യങ്ങളാണ് ഇതിന് കാരണമെന്നാണ് ഗോസി ഒകോഞ്ചോ ഇവേലയുടെ വിലയിരുത്തൽ. റഷ്യയുടെ യുക്രൈൻ അധിനിവേശം പ്രതിസന്ധി കൂട്ടി. 2. വിലക്കയറ്റം, പണപ്പെരുപ്പം, 3. ഇന്ധനക്ഷാമം. 4, കാലാവസ്ഥാവ്യതിയാനം. ഇതിന് പുറമേ കോവിഡ് തീർത്ത പ്രതിസന്ധിയും. ലോക്ഡൗൺ സാമ്പത്തികമേഖലയെ മന്ദഗതിയിലാക്കി. അമേരിക്ക ഉൾപ്പടെ വികസിതരാജ്യങ്ങളിൽ വരെ വിലക്കയറ്റം പിടിച്ച് നിർത്താൻ കഴിയുന്നില്ല. യൂറോപ്പിൽ ജർമ്മിനിയിൽ ഉൾപ്പടെ ഇന്ധനപ്രതിസന്ധിയും രൂക്ഷം.
ഇത് മറികടക്കാൻ ഇപ്പോൾ തന്നെ പദ്ധതികൾ തുടങ്ങണമെന്ന് ഡബ്ലു ടി ഒയുടെ വാർഷികയോഗത്തിൽ ഗോസിയുടെ നിർദ്ദേശം. 2007-08 കാലത്ത് അമേരിക്കയിൽ പൊട്ടിപ്പുറപ്പെട്ട മാന്ദ്യമാണ് ഇതിന് മുൻപ് ലോകത്താകെ പ്രതിസന്ധിയുണ്ടാക്കിയത്. ഇതോടൊപ്പം യുക്രൈൻ യുദ്ധവും കോവിഡും സ്ഥിതി സങ്കീർണമാക്കിയെന്നും അവര്‍ പറയുന്നു.എല്ലാ രാജ്യങ്ങളേയും ഈ പ്രതിസന്ധി ഒരു പോലെ ബാധിച്ചു തുടങ്ങിയതിനാൽ തന്നെ ലോകം വൈകാതെ മാന്ദ്യത്തിലേക്ക് കടക്കുമെന്ന് ഗോസി ഒകോഞ്ചോ പറഞ്ഞു.