വയോജനങ്ങള്‍ക്ക് ബസുകളില്‍ സീറ്റ് ഉറപ്പാക്കും

ബസുകളില്‍ സംവരംണം ചെയ്തിട്ടുള്ള 20% സീറ്റുകള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആര്‍ടിഒ, പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധനകള്‍ നടത്താന്‍ നിയമസഭാസമിതി നിര്‍ദേശം നല്‍കി. സമിതി അംഗങ്ങളും ഇക്കാര്യം പരിശോധിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ക്യൂ നില്‍ക്കാതെ ചികിത്സ ലഭിക്കുന്നതിനുള്ള സംവിധാനമൊരുക്കാന്‍ സമിതി ഡിഎംഒയ്ക്ക് നിര്‍ദേശം നല്‍കി. മുതിര്‍ന്ന പൗരന്മാര്‍ ക്യൂ നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം. പ്രത്യേക ഇരിപ്പിടമടക്കം ചികിത്സയ്ക്ക് സൗകര്യമൊരുക്കണം. വീല്‍ചെയര്‍ സൗകര്യം ഉറപ്പാക്കണം. കിടത്തി ചികിത്സയ്ക്ക് സൗകര്യമൊരുക്കണം. മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്നും സമിതി നിര്‍ദേശം നല്‍കി.

Top