ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് ശൗചാലയം നിര്‍മ്മിച്ച് 87കാരി

ഉദ്ദംപൂര്‍: ശൗചാലയങ്ങള്‍ ഇല്ലാത്തതിനാല്‍ പൊതുസ്ഥലത്ത് മല,മൂത്ര വിസര്‍ജ്ജനം നടത്തേണ്ടി വരുന്നവരാണ് ഉദ്ദംപൂര്‍ ജില്ലയിലെ ബദാലി ഗ്രാമത്തിലുള്ളവര്‍. ഇതിന് പരിഹാരം കാണുന്നതിനായി 87കാരിയായ രാഖി ചെയ്തത് വീടിനോട് ചേര്‍ന്ന് സ്വന്തമായി ശൗചാലയം നിര്‍മ്മിക്കുക എന്നതാണ്. ആരുടെ സഹായമില്ലാതെ ഒറ്റയ്ക്കാണ് രാഖി ശൗചാലയം നിര്‍മ്മിക്കുന്നത്.

സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി ജില്ലാ ഭരണകൂടം ഗ്രാമത്തില്‍ വിവിധ ബോധവല്‍ക്കരണ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. പൊതുസ്ഥലങ്ങളിലെ മല,മൂത്ര വിസര്‍ജ്ജനത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചും ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് രാഖി സ്വന്തം വീടിനോട് ചേര്‍ന്ന് ശൗചാലയം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തൊഴിലാളികള്‍ക്ക് പണം കൊടുക്കാനില്ലാത്തതിനാലാണ് കെട്ടിടപണിയടക്കം രാഖിയാണ് സ്വയം ചെയ്യുന്നത്. പൊതുസ്ഥലത്തെ മല,മൂത്ര വിസര്‍ജ്ജനത്തിന്റെ ദൂഷ്യഫലങ്ങളറിയാത്തതിനാല്‍ താന്‍ കാലങ്ങളായി പൊതുയിടങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നതെന്ന് രാഖി പറഞ്ഞു.

”പൊതുസ്ഥലത്തെ മല,മൂത്ര വിസര്‍ജ്ജനം പല രോഗങ്ങള്‍ക്കും കാരണമാകുമെന്നതിനാല്‍ എല്ലാവരും ശൗചാലയം ഉപയോഗിക്കണമെന്നതാണ് എന്റെ ആവശ്യം. ശൗചാലയം നിര്‍മ്മിക്കാന്‍ എന്റെ കൈയില്‍ പണമില്ല. അതുകൊണ്ടാണ് എന്റെ കൈ കൊണ്ട് തന്നെ ശൗചാലയത്തിന്റെ പണി നടത്താന്‍ തീരുമാനിച്ചത്. ഇഷ്ടികകള്‍ വെച്ചതിന് ശേഷം അതിന് വേണ്ട മണ്ണുശേഖരിച്ച് തന്നത് എന്റെ മകനാണ്. ഏഴ് ദിവസത്തിനുള്ളില്‍ ശൗചാലത്തിന്റെ പണി പൂര്‍ത്തിയാകും”, രാഖി പറഞ്ഞു.

രാഖിയുടെ പ്രവര്‍ത്തിയെ ഉദ്ദംപൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അഭിനന്ദിച്ചു. ആളുകള്‍ തങ്ങളുടെ പരമ്പരാഗത ചിന്താഗതി മാറ്റേണ്ടസമയമായിരിക്കുന്നു. 87കാരിയായ സ്ത്രീ മറ്റൊരാളുടെ സഹായമില്ലാതെ സ്വന്തമായി ശൗചാലയം നിര്‍മ്മിക്കുന്നുവെന്ന് കേട്ടപ്പോള്‍ അദ്ഭുതമാണ് തോന്നിയത്. എല്ലാവരും അവരെ കണ്ട് പഠിക്കണമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.

Top