കോഴിക്കോട് ഒരു കോടിരൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി; ഒരാള്‍ അറസ്റ്റില്‍; പണം കണ്ടെത്തിയത് സ്വകാര്യ ആശുപത്രി വളപ്പില്‍ നിന്ന്

കോഴിക്കോട്: നഗരത്തില്‍ നിന്ന് ഒരു കോടി ഇരുപത് ലക്ഷം രൂപ മൂല്യമുള്ള അസാധുവാക്കപ്പെട്ട നോട്ടുകള്‍ പിടികൂടി. സ്വകാര്യ ആശുപത്രിയുടെ വളപ്പില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്നാണ് അസാധു നോട്ടുകള്‍ പിടികൂടിയത്. –

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാള്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയാണെന്നാണ് അറിയേണ്ടത്. ഇയാളോടൊപ്പം മറ്റ് മൂന്ന് പേര്‍ കൂടിയുണ്ട്. ഇവര്‍ ഓടി രക്ഷപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. –

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top