ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ എഴുപതുകാരി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ലൈംഗീക പീഡനത്തിന്റെ സൂചന ഉള്ളത്. കഴിഞ്ഞ ദിവസമാണ് മുഴക്കുന്നിലാണ് എഴുപതുകാരിയായ വീട്ടമ്മയെ തറവാട്ടു വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ക്രൂരമായ പീഡനത്തിരയായ വിവരം പൊലീസിന് ലഭിച്ചത്.
വീട്ടമ്മയുടെ സ്വകാര്യ ഭാഗത്ത് നാലോളം മുറിവുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബലപ്രയോഗം നടന്നതിന്റെ പാടുകളും കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംശയത്തിന്റെ പേരില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്ത് പൊലീസ് ചോദ്യം ചെയ്തു തുടങ്ങി.
ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍. പീഡനം നടന്നതു സംബന്ധിച്ചും വ്യക്തമായ അറിവും ഇവര്‍ക്കില്ല. അതുകൊണ്ടുതന്നെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന സ്ഥിതീകരണത്തില്‍ ഇതുവരെ എത്തിച്ചേരാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
വിരലടയാള വിദഗ്ധരും ഫൊറന്‍സിക് വിഭാഗവും ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. സ്ത്രീയുടെ ശരീരത്തില്‍ നിന്നു കിട്ടിയ തെളിവുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ളയാളുടെ ദേഹത്തുള്ള മുറിവുകളും പരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്. പീഡനമാണെന്ന് വിവരം ലഭിച്ചതോടെ ഐജി മഹിപാല്‍ യാദവ്, ജില്ലാ പൊലീസ് മേധാവി ശിവവിക്രം, ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ എന്നി ഉന്നത ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചു.മട്ടന്നൂര്‍ സിഐ ഷജു ജോസഫ്, മുഴക്കുന്ന് എസ്.ഐ പി.രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുപന്നത്.