പാലക്കാട്: പാലക്കാട് പുതുപ്പരിയാരത്ത് വൃദ്ധയെ മരുമകള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 80കാരിയുടെ മുഖത്തും കാലിലും മരുമകള്‍ ചെരുപ്പുകൊണ്ടടിക്കുന്നതും കാല് കൊണ്ട് ചവിട്ടുകയും ചെയ്തു. വൃദ്ധയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഒരു ചാനല്‍ പുറത്തുവിട്ടു. സരോജിനി എന്ന വയോധികയെയാണ് മരുമകള്‍ മര്‍ദ്ദിച്ചത്.
സരോജിനിയുടെ പേരിലുണ്ടായിരുന്ന വീടും സ്ഥലവും മകന്‍ ഭാസ്‌കരന്റെ പേരില്‍ എഴുതിനല്‍കിയിരുന്നു. ഇതിന് ശേഷമാണ് മരുമകള്‍ ക്രൂരത ആരംഭിച്ചത്. പറഞ്ഞത് അനുസരിക്കാത്തതിന് തല്ലിയെന്നാണ് മരുമകളുടെ വാദം.
രണ്ട് മക്കളാണ് സരോജിനിക്ക്. വാടക വീട്ടില്‍ തനിച്ച് താമസിക്കുന്ന തനിക്ക് അമ്മയെ കൂടി നോക്കാനുള്ള കഴിവില്ലെന്നാണ് സരോജിനിയുടെ മകള്‍ പ്രേമ പറഞ്ഞത്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കണ്ണൂരിലും സമാനരീതിയിലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വൃദ്ധയായ അമ്മയെ മകള്‍ തല്ലുന്നതായിരുന്നു അത്.