വാഷിങ്ടണ്‍: തന്നെ വൃദ്ധസദനത്തിലാക്കാന്‍ ശ്രമിച്ച 72 വയസ്സുകാരനായ മകനെ 92 വയസ്സുകാരി അമ്മ വെടിവച്ചുകൊന്നു. സംഭവത്തെ തുടര്‍ന്ന് പ്രതി അന്ന മേ ബ്ലസിംഗ് എന്ന വയോധികയെ പോലീസ് അറസ്റ്റ് ചെയ്തു.
മകന്‍ തന്നെ വൃദ്ധസദനത്തിലാക്കാന്‍ പോകുന്നു എന്ന വിവരമാണ് ഇവരെ പ്രകോപിപ്പിച്ചത് എന്ന് പൊലീസ് പറഞ്ഞു. വൃദ്ധസദത്തിലാക്കാനുള്ള പദ്ധതി അറിഞ്ഞ അന്ന രണ്ടു തോക്കുകളുമായി മകന്റെ കിടപ്പുമുറിയിലെത്തി തുടരെത്തുടരെ വെടിയുതിര്‍ക്കുകയായിരുന്നു, മകന്‌റെ കൂടെയുണ്ടായിരുന്ന ഗേള്‍ ഫ്രണ്ടിനെയും കൊല്ലാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ തോക്കു പിടിച്ചുമാറ്റി രക്ഷപെടുകയായിരുന്നു. മകനെ കൊന്നതിന് ശേഷം ആത്മഹത്യ ചെയ്യാന്‍ ആലോചിച്ചിരുന്നുവെങ്കിലും മറ്റ് ആയുധങ്ങളില്ലാ ത്തതിനാല്‍ കഴിഞ്ഞില്ലായെന്നും തനിക്കൊപ്പം ജീവിക്കാന്‍ ബുദ്ധിമുട്ടാണെന്ന മകന്റെ നിലപാടാണ് തന്നെ പ്രകോപിപ്പിച്ചതെന്നും അന്ന മൊഴി നല്‍കി.
അമ്മയും മകനും നിരന്തരം വഴക്കിടാറുണ്ടായിരുന്നു അത് പരിഹരിക്കാന്‍ പോലീസ് ഇതിന് മുന്‍പും ഇവരുടെ വീട്ടിലെത്തിയിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ പോലീസ് ചാരു കസേരയില്‍ വിശ്രമിക്കുന്ന നിലയിലാണ് അന്നയെ കണ്ടെത്തിയത്. അന്നയുടെ മരിച്ചുപോയ ഭര്‍ത്താവ് ഇവര്‍ക്ക് നല്‍കിയ തോക്കാണ് അവര്‍ മകനെക്കൊല്ലാന്‍ ഉപയോഗിച്ചത്.