കാസര്‍കോട്: ഒരു വര്‍ഷത്തോളം പഴക്കമുള്ള മത്തി വിപണിയില്‍. കേരളത്തിലെയും കര്‍ണ്ണാടകത്തിലെയും വ്യാപാരികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വില്‍പ്പനയ്ക്കായി ലേലത്തിനെടുത്ത മത്തി ഒരു വര്‍ഷം പഴക്കമുള്ളവയാണെന്ന് വ്യാപാരികളുടെ പരാതി. ഒമാനില്‍ നിന്നെത്തിയ മത്തിയാണിത്. കഴിഞ്ഞ വര്‍ഷം മേയ് രണ്ടിനു കാലാവധി കഴിഞ്ഞതാണെന്നാണു മീന്‍ വ്യാപാരികള്‍ പറയുന്നത്.
ഒമാനില്‍ നിന്നു കപ്പല്‍മാര്‍ഗം കയറ്റിയെത്തിക്കുന്ന മത്തി കണ്ടെയ്‌നറുകളിലും കണ്ടെയ്‌നറുകളില്‍ നിന്ന് ഇടത്തരം വിപണികളിലേക്കു മിനിവാനുകളിലുമാണ് എത്തിക്കുന്നത്. ഒഡിഷ, ഗുജറാത്ത്, ആന്ധ്ര സംസ്ഥാനങ്ങള്‍ വഴിയാണ് ഇതു കേരളത്തിലെത്തുന്നത്.
കഴിഞ്ഞ ദിവസം കാസര്‍കോട് മീന്‍മാര്‍ക്കറ്റില്‍ എത്തിച്ച ഒമാന്‍ മത്തി അടക്കം ചെയ്ത കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ ഉപയോഗ കാലാവധി മേയ് രണ്ട് 2016 എന്നാണ് രേഖപ്പെടുത്തിയിരുന്നത്. 100 കാര്‍ഡ് ബോര്‍ഡ് പെട്ടികളിലായി 10 ക്വിന്റല്‍ മത്തിയാണു കാസര്‍കോട് ഇറക്കിയത്. 10 കിലോവീതം വരുന്ന ഒരു പെട്ടി മീന്‍ ഇവിടെ 800 രൂപയ്ക്കാണ് വ്യാപാരികള്‍ ലേലത്തിലെടുത്തത്.
തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്, കാസര്‍കോട്, മംഗളൂരു ഉള്‍പ്പെടെ മീന്‍ മാര്‍ക്കറ്റുകളില്‍ ഇതേ മീന്‍ തന്നെയാണു ലേലത്തിലെടുത്തിട്ടുള്ളതെന്നു വ്യാപാരികള്‍ പറഞ്ഞു.
കാസര്‍കോട് : ഒരു വര്‍ഷം മുന്‍പ് ഉപയോഗകാലാവധി പിന്നിട്ട ഒമാന്‍ മത്തി വ്യാപകമായി വിപണിയില്‍. സംസ്ഥാനത്തും കര്‍ണാടകയിലുമുള്‍പ്പെടെ വിവിധ വിപണികളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപാരികള്‍ ലേലത്തിലെടുത്ത ഒമാന്‍ മത്തി കഴിഞ്ഞ വര്‍ഷം മേയ് രണ്ടിനു കാലാവധി കഴിഞ്ഞതാണെന്നാണു മീന്‍ വ്യാപാരികള്‍ പറയുന്നത്.