ഐഎസ് ബന്ധമുള്ള ഭര്‍ത്താവിന്റെ അടുത്തേക്ക് പോകുന്നതിനിടയില്‍ അധ്യാപിക പിടിയിലായി; ഐഎസ് മലയാളി ബന്ധങ്ങള്‍ ഇങ്ങനെ

ISIS

കാസര്‍ഗോഡ്: കേരളത്തിലും ഐഎസ് ബന്ധങ്ങള്‍ വളരുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. എങ്ങനെയാണ് മലയാളികള്‍ക്ക് ഐഎസുമായി ബന്ധമുണ്ടാകുന്നത്. തൃക്കരിപ്പൂരിലെ അബ്ദുള്‍ റാഷിദിന്റെ രണ്ടാം ഭാര്യ കഴിഞ്ഞ ദിവസം ദില്ലിയില്‍വെച്ച് പിടിയിലായിരുന്നു. മകനെയും കൊണ്ട് നാടുകടക്കാന്‍ ശ്രമിക്കവെയാണ് അധ്യാപിക കൂടിയായ യാസ്മിന്‍ മുഹമ്മദ് പിടിയിലായത്.

ബീഹാര്‍ സ്വദേശിയായ യാസ്മിന്‍ പീസ് ഇന്റര്‍നാഷണല്‍ സ്‌ക്കൂളിന്റെ കോട്ടക്കല്‍ ശാഖയില്‍ ഏറെക്കാലം അദ്ധ്യാപികയായി ജോലിചെയ്തിരുന്നു. കേരളത്തില്‍നിന്ന് കാണാതായവരില്‍ ചിലര്‍ക്ക് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐസിസ്) ബന്ധമുണ്ടെന്ന് സംസ്ഥാന ഇന്റലിജന്‍സ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ പ്രധാനിയാണ് അബ്ദുള്‍ റാഷിദ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തൃക്കരിപ്പൂര്‍ പീസ് സ്‌ക്കൂളിലെ ജോലിക്കിടയില്‍ പീസ് സ്‌ക്കൂളിന്റെ മേഖലാചുമതല കൂടി വഹിച്ചിരുന്നു അബ്ദുള്‍ റാഷിദ്. അതോടെയാണ് യാസ്മിനുമായി റാഷിദ് കൂടുതല്‍ അടുത്തത്. ഇവര്‍ തമ്മിലുള്ള ബന്ധം വളരുകയും ഒരു കുഞ്ഞിന്റെ മാതാവ് കൂടിയായ യാസ്മിന്‍ ഭര്‍ത്താവുമായി അകലുകയും ചെയ്തു. റാഷിദ് ആദ്യഭാര്യക്കൊപ്പം അഫ്ഗാനിലേക്ക് കടന്നതോടെ യാസ്മിനുമായി ടെലിഫോണ്‍ വഴി ബന്ധപ്പെട്ടു. ടെലിഫോണ്‍ വഴി തന്നെ ഇവര്‍ വിവാഹിതരായതായാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.

അടിയന്തരമായും കുഞ്ഞിനേയും കൂട്ടി കാബൂളിലേക്ക് വരണം. എന്ന അബ്ദുള്‍ റാഷിദിന്റെ സന്ദേശം ലഭിച്ചതോടെയാണ് യാസ്മിന്‍ രാജ്യം വിടാനുള്ള ശ്രമം തുടങ്ങിയത്. അതിന് വിസയൊക്കെ തയ്യാറാക്കി ആദ്യഭര്‍ത്താവിലെ നാലു വയസ്സുകാരനായ മകനേയും കൂട്ടി ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും പുറപ്പെടാന്‍ നേരത്താണ് അവര്‍ പിടിയിലായത്. രഹസ്യാന്വേഷണ വിഭാഗം ഇവര്‍ക്കു നേരെ നേരത്തെ തന്നെ വല വിരിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയാല്‍ യാസ്മിനേയും കുഞ്ഞിനേയും കൂട്ടാന്‍ ആളുകള്‍ എത്തുമെന്ന് സന്ദേശത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മെയ് മാസം രാജ്യം വിട്ട അബ്ദുള്‍ റാഷിദ് ഡല്‍ഹിയിലുള്ള യാസ്മിനുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. അതേതുടര്‍ന്ന് യാസ്മിന്റെ എല്ലാ നീക്കങ്ങളും നിരീക്ഷണവിധേയമാക്കിയിരുന്നു.

കേരളത്തില്‍ നേരത്തെ കോഴിക്കോട്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ യാസ്മിന്‍ താമസിച്ചിരുന്നു. അബ്ദുള്‍ റാഷിദിന്റെ സഹായത്തോടെയാണ് താമസസൗകര്യം ഒരുക്കിയിരുന്നത്. യാസ്മിന്റെ കയ്യിലുള്ള ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും അന്വേഷണസംഘം പരിശോധന നടത്തിയെങ്കിലും അതിലെ വിവരങ്ങള്‍ നീക്കം ചെയ്ത നിലയിലാണുള്ളത്. ഇതിലെ വിവരങ്ങള്‍ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. തൃക്കരിപ്പൂര്‍ -ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത തിരോധാനക്കേസ് അന്വേഷിക്കുന്ന കാഞ്ഞങ്ങാട് ഡിവൈ.എസ്പി. പി.കെ. സുനില്‍ ബാബുവും സംഘവും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ സഹായത്തോടെയാണ് യാസ്മിനേയും കുഞ്ഞിനേയും പിടികൂടിയത്. ഡല്‍ഹിയില്‍നിന്നും കൊച്ചിയിലെത്തിച്ച യുവതിയെ മുംബൈയില്‍ വച്ച് ഇസ്ലാമിക് റിസേച്ച് ഫൗണ്ടേഷന്‍ തലവന്‍ ആര്‍ഷി ഖുറേഷിയെ പിടികൂടിയ സംഘം വിശദമായി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയിരുന്നു.

യാസ്മിന്‍ മുഹമ്മദിനെ പിന്നീട് കൊച്ചിയില്‍നിന്നും കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവന്നു. വിശദമായ ചോദ്യം ചെയ്യലിനു ശേഷം അവരെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി യാസ്മിനെ കോടതി റിമാന്‍ഡ് ചെയ്തു. അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ മേഖലയായ നങ്കര്‍ഹാര്‍ സംസ്ഥാനത്തെ തോറബോറയിലാണ് കേരളത്തില്‍ നിന്നും തിരിച്ച മലയാളി സംഘങ്ങള്‍ ഉള്ളതെന്നാണ് സൂചന. യാസ്മിനേയും കുഞ്ഞിനേയും തോറബോറയിലെത്തിക്കാന്‍ ഏജന്റുമാരെ കാബൂളിലേക്ക് അയയ്ക്കുന്നുണ്ടെന്നായിരുന്നു അബ്ദുള്‍ റഷീദിന്റെ സന്ദേശത്തിലെ ഉള്ളടക്കം. എന്നാല്‍ അതിനു മുമ്പുതന്നെ ഡല്‍ഹിയില്‍ യാസ്മിന്‍ പിടിയിലാവുകയായിരുന്നു.

കേരളത്തിലെ ഐസിസ് ബന്ധത്തില്‍ തൃക്കരിപ്പൂര്‍ സ്വദേശിയായ അബ്ദുള്‍ റാഷിദ് അബ്ദുള്ളയെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. കാണാതായവരെ ഇതിലേയ്ക്ക് നയിച്ചത് ഇയാളാണെന്നാണ് പൊലീസ് കരുതുന്നത്. സാജിദ് എന്നയാളും പ്രധാന പങ്ക് വഹിച്ചതായാണ് വിവരം. എവിടെവച്ചാണ് മതപരിവര്‍ത്തനം നടന്നതെന്നും കേരളത്തിലെ ഏതെങ്കിലും സ്ഥാപനങ്ങള്‍ക്കോ സംഘടനകള്‍ക്കോ ഇതില്‍ പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഇതിനിടെയാണ്നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവരുന്നത്.

വിദേശത്തേക്ക് കടക്കാനായി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ യുവതിയെ പ്രത്യേക അനേഷണ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തൃക്കരിപ്പൂര്‍, പടന്ന ഭാഗങ്ങളില്‍ നിന്നും കാണാതായ 17 പേരെയും വിദേശത്തേക്ക് കടക്കാന്‍ സഹായിച്ച യാസ്മിന്‍ മുഹമ്മദ് തീവ്രവാദ സംഘടനായുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കരുതുന്ന തൃക്കരിപ്പൂര്‍ ഉടുംബുന്തലയിലെ അബ്ദുല്‍ റാഷിദിന്റെ പ്രധാന സഹായി കൂടിയാണ്. കഴിഞ്ഞ മെയ് മാസം കാണാതായതിന് ശേഷം അബ്ദുല്‍ റാഷിദ് ഡല്‍ഹിയിലുള്ള ഈ യുവതിയുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു എന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് പ്രത്യേക അനേഷണ സംഘം യാസ്മിന് വേണ്ടി വല ഒരുക്കിയത്.

Top