ജയിലറില്‍ ആദ്യം വില്ലന്‍ കഥാപാത്രത്തിനായി നിശ്ചയിച്ചിരുന്നത് മമ്മൂട്ടിയെ ആണെന്നുള്ള പ്രചരങ്ങള്‍ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെഒമര്‍ തന്റെ അഭിപ്രായം പങ്കുവെച്ചു.
ആദ്യം പ്ലാന്‍ ചെയ്തത് പോലെ വിനായകന് പകരം മമ്മൂട്ടി വില്ലനായി വന്നിരുന്നുവെങ്കില്‍ പടത്തിന് ഡബിള്‍ ഇംമ്പാക്ട് ഉണ്ടാകുമായിരുന്നു എന്നാണ് ഒമറിന്റെ അഭിപ്രായം. എങ്കില്‍ മിനിമം ഒരു 500 കോടി എങ്കിലും ബോക്സ് ഓഫീസ് കളക്ഷന്‍ ലഭിക്കുമായിരുന്നു എന്നാണ് ഒമര്‍ പറയുന്നത്.
മികച്ച പ്രേക്ഷകപ്രതികരണം നേടി രജനികാന്ത് നായകനായ ജയിലര്‍ തിയറ്ററുകളില്‍ മുന്നേറുകയാണ്. മോഹന്‍ലാല്‍, രജനികാന്ത്, ശിവരാജ് കുമാര്‍ ഉള്‍പ്പടെയുള്ളവരുടെ പ്രകടനങ്ങള്‍ക്ക് നിരവധി അഭിനന്ദനങ്ങള്‍ ആണ് ചിത്രത്തിന് ലഭിയ്ക്കുന്നത്.
ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
”ജയിലര്‍, നെല്‍സണ്‍ എന്ന ഡയറക്ട്‌റുടെ ഗംഭീര തിരിച്ചുവരവ്. രജനി അണ്ണന്റെ സ്വാഗ് ഒന്നു പറയാനില്ല. പിന്നെ ലാലേട്ടന്‍ ശിവരാജ് കുമാര്‍ ചുമ്മാ തീ. വിനായകന്‍ കിട്ടിയ വേഷം നല്ലവണ്ണം ചെയ്തുവെങ്കിലും,ആദ്യം പ്‌ളാന്‍ ചെയ്ത പോലെ വിനായകനു പകരം മമ്മുക്ക വില്ലനായി വന്നിരുന്നുവെങ്കില്‍ പടത്തിന് ഒരു ഡബിള്‍ ഇംമ്പാക്ക്റ്റ് കിട്ടിയേനെ അങ്ങനെയാണെങ്കില്‍ മിനിമം ഒരു 500 കോടി എങ്കിലും ബോക്സ് ഓഫീസ് കളക്ഷന്‍ വന്നേനെ. Pakka Entertaintment’, എന്നാണ് ഒമര്‍ ലുലു കുറിച്ചത്.