സ്ത്രീക്കെതിരെ ഫേസ്ബുക്കില്‍ അശ്ലീല കമന്റിട്ടു: ഹാപ്പി വെഡ്ഡിംഗ് സംവിധായകന്‍ ഒമര്‍ ലുലുവിനെ സിനിമ ഗ്രൂപ്പില്‍ നിന്നും പറത്താക്കി

ഫേസ്ബുക്കില്‍ സ്ത്രീക്കെതിരെ അശ്ലീല കമന്റ് എഴുതിയ സംവിധായകന്‍ ഒമര്‍ ലുലുവിനെ പ്രമുഖ സിനിമ ഗ്രൂപ്പില്‍ നിന്നും പുറത്താക്കി. ദ്വയാര്‍ത്ഥ പ്രയോഗമുള്ള കമന്റ് ഇട്ടതിനാണ് ഹാപ്പി വെഡ്ഡിംഗ് സിനിമയുടെ സംവിധായകനെ ഫെയ്സ്ബുക്ക് ഗ്രൂപ്പായ സിനിമാ പാരഡീസോ ക്ലബ്ബില്‍ നിന്നും പറത്താക്കിയത്.

ഒരു പോസ്റ്റിനു കീഴിലിട്ട കമന്റിന് താഴെ ഒമര്‍ നല്‍കിയ മറുപടിയാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന ചിത്രത്തെ വിമര്‍ശിച്ച ഒരാള്‍ക്കു പിന്തുണ നല്‍കിയ പെണ്‍കുട്ടിയോടായിരുന്നു അശ്ലീല ചുവയില്‍ ഒമര്‍ മറുപടി നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനിമയുടെ ഡിവിഡി റിലീസ് ചെയ്തുവെന്ന് വിവരം ഗ്രൂപ്പില്‍ ഒമര്‍ ലുലു അറിയിച്ചതാണ് സംഭവത്തിന്റെ അടിസ്ഥാനം. ഇതിന് ഒരാള്‍ ‘കറന്റ് കാശ് എങ്കിലും മുതല്‍ ആകുമോ? ഒരു പാല്‍ക്കുപ്പി നിഷ്‌കുവിന്റെ സംശയമാണ്’ എന്ന് കമന്റിട്ടു. അയാളുടെ കമന്റിനെ ഒരു പെണ്‍കുട്ടി പിന്തുണച്ചു. പെണ്‍കുട്ടിയോട് ഒമര്‍ ലുലു ദ്വയാര്‍ത്ഥത്തിലുള്ള ഒരു ചോദ്യം ഫോട്ടോ കമന്റിലൂടെ ചോദിക്കുകയായിരുന്നു.

Top