ഗാന്ധിജി ‘രാജ്യദ്രോഹി’…!! ട്വിറ്ററിൽ ട്രൻഡിംഗായത് ഗോഡ്സെ; ഗാന്ധി ജയന്തി ദിനത്തിൽ രാജ്യത്ത് നടന്നത്

ന്യൂഡൽഹി: ലോകം മുഴുവൻ ഗാന്ധി ജയന്തി ആഘോഷങ്ങൾ സംഘടിപ്പിച്ച ഒക്ടോബർ രണ്ടിന് ഇന്ത്യയിൽ വിചിത്രമായ ആശാസ്യമല്ലാത്ത ചില കാര്യങ്ങളും സംഭവിച്ചെന്ന് റിപ്പോർട്ട്. അന്നേദിവം ഇന്ത്യയിൽ ട്രൻഡിംഗ് ആയ ഹാഷ്ടാഗാണ് ഏവരെയും ഞെട്ടിക്കുന്നത്. ഗോഡ് സെ അമർ രഹെ എന്ന ഹിന്ദി വാക്യമാണ് ഇന്തയിലെ ട്വിറ്റർ ട്രൻഡിംഗിൽ ഒന്നാമത്തെത്തിയത്. ഗാന്ധിജിയെ വധിച്ച ഗോഡ്സെ എന്നും ജീവിക്കട്ടെ എന്നാണ് ഈ ഹാഷ് ടാഗ് പറയുന്നത്.

കൂടാതെ, അന്നേദിവസം മധ്യപ്രദേശിലെ റേവയിലുള്ള ഗാന്ധി ഭവനിൽ സൂക്ഷിച്ചിരുന്ന ചിതാഭസ്മം മോഷ്ടിക്കപ്പെട്ടു. ആതോടൊപ്പം ഗാന്ധി ഭവന് പുറത്തെ പോസ്റ്ററിൽ, ഗാന്ധിജിയെ അപമാനിക്കും വിധം ‘രാജ്യദ്രോഹി’ എന്നും കുറിച്ചു. ലോകം മുഴുവൻ മഹാത്മാ ഗാന്ധിയുടെ 150ാം ജന്മ വാർഷികം ആചരിക്കുമ്പോഴാണ് ഇന്ത്യയിൽ ഇത്തരമൊരു സംഭവം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗാന്ധി സ്മാരകത്തിൽ ആദരമർപ്പിക്കാനെത്തിയ റേവ ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ഗുർമീത് സിംഗും സഹപ്രവർത്തകരുമാണ് ഇത് ആദ്യം കണ്ടത്. ഇദ്ദേഹത്തിന്റെ പേരിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. നാഥുറാം ഗോഡ്സെയെ ആരാധിക്കുന്നവരാണ് ഇത് ചെയ്തതെന്ന് കോൺഗ്രസ് ആരോപിച്ചു. പ്രതികളെ ഉടൻ പൊലീസ് അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

ഐ..പി..സി 153ബി, 504, 505 വകുപ്പുകൾ പ്രകാരം സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഗാന്ധി ഭവനിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

Top