സ്വന്തം മകളുടെ അച്ഛൻ അവളുടെ സഹദരൻ ആണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഒരമ്മ.ഇതെങ്ങെനെ മകളെ ബോധ്യപ്പെടുത്തും ? അമ്മയുടെ ധർമ്മ സങ്കടം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. 30 വയസ്സുള്ള മകളോട് അവളുടെ യഥാർത്ഥ പിതാവ് അവളുടെ സഹോദരനാന് എന്ന സത്യം എങ്ങനെ പറയും എന്നാണ് ആ അമ്മ ചോദിക്കുന്നത്. ഉപദേശം തേടി, പേരുവെളിപ്പെടുത്താത്ത സ്ത്രീ അറ്റ്ലാന്റികിന്റെ ഡിയർ തെറാപിസ്റ്റ് കോളത്തിലാണ് ഈ പ്രശ്ന പരിഹാരത്തിനായി ഉപദേശം തേടിയിരിക്കുന്നത്.
ഇത്തരമൊരു അവസ്ഥ സംജാതമായതിന്റെ സാഹചര്യവും അവർ വിവരിക്കുന്നുണ്ട്. തന്റെ ഭർത്താവിനെ വിവാഹം കഴിക്കുമ്പോൾ, ഭർത്താവിന് രണ്ട് കുട്ടികൾ ഉണ്ടായിരുന്നു എന്ന് അവർ പറയുന്നു. എന്നാൽ അവർക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞപ്പോൾ രണ്ട് പേർക്കും കുട്ടി വേണമെന്ന ആഗ്രഹമുണ്ടായി. എന്നാൽ, തൊട്ട് മുൻപത്തെ വർഷം ഭർത്താവ് വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയനായതിനാൽ മറ്റ് പരിഹാര മാർഗ്ഗങ്ങൾ അവർക്ക് തേടേണ്ടതായി വന്നു.
പൊതുസമൂഹത്തില്‍ മനുഷ്യന്‍ സഷ്ടിച്ച വ്യക്തി ബന്ധങ്ങള്‍ക്കുള്ളില്‍ സംഭവിക്കുന്ന ‘ബന്ധങ്ങളെ’ അസാധാരണമായ വ്യക്തിബന്ധങ്ങളായാണ് മനുഷ്യന്‍ കാണുന്നത്. ഇത്തരമൊരു ബന്ധത്തിലൂടെ കടന്ന് പോകേണ്ടി വന്ന ഒരു സ്ത്രീ തന്‍റെ മനോവേദനയ്ക്ക് കാരണമായ പ്രശ്നത്തിന് പരിഹാരം തേടി അറ്റ്ലാന്‍റിക്കിന്‍റെ ‘ഡിയർ തെറാപ്പിസ്റ്റ്’ എന്ന കേളത്തില്‍ എഴുതി. മനുഷ്യന്‍റെ വ്യക്തി ബന്ധങ്ങളെ സംബന്ധിച്ചുള്ള അസാധാരണമായ ആ എഴുത്ത് വളരെ പെട്ടെന്ന് തന്നെ വൈറലായി.
തന്‍റെ വിവാഹത്തിന് മുമ്പ് തന്നെ ഭര്‍ത്താവ് രണ്ട് കുട്ടികളുടെ അച്ഛനായിരുന്നു. എന്നാല്‍, ഇരുവര്‍ക്കും തങ്ങളുടെ ബന്ധത്തില്‍ ഒരു കുട്ടിവേണമെന്ന് ആഗ്രഹമുണ്ടായി. പക്ഷേ, ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയനായതിനാല്‍ അതിനുള്ള സാധ്യതയില്ലാതായി. ഇതേ തുടര്‍ന്ന് ഇരുവര്‍ക്കും മറ്റൊരു മാര്‍ഗ്ഗം തേടിണ്ടിവന്നു. എന്നാല്‍, തങ്ങള്‍ക്ക് ഒരു ബീജ ബാങ്കിനെ സമീപിക്കാന്‍ താത്പര്യമില്ലായിരുന്നെന്നും പേര് വെളിപ്പെടുത്താത്ത ആ സ്ത്രീ എഴുതി. അതിനാല്‍ തന്‍റെ ഭര്‍ത്താവിനെ മറ്റൊരു ഭാര്യയിലുണ്ടായ മകനോട് ബീജ ദാതാവാകാന്‍ ആവശ്യപ്പെടുകയായിരുന്നു.
‘അതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഞങ്ങൾക്ക് തോന്നി. ഞങ്ങളുടെ കുട്ടിക്ക് എന്‍റെ ഭർത്താവിന്‍റെ ജീനുകൾ ഉണ്ടായിരിക്കും. മാത്രമല്ല, അവന്‍റെ ആരോഗ്യം, വ്യക്തിത്വം, ബുദ്ധി എന്നിവയെ കുറിച്ചും ഞങ്ങൾക്കറിയാമായിരുന്നു. കൂടാതെ അവൻ സഹായിക്കാമെന്നും സമ്മതിച്ചു. ഇന്ന് ഞങ്ങളുടെ മകൾക്ക് 30 വയസ്സായി. അവളുടെ “അച്ഛൻ” അവളുടെ മുത്തച്ഛനാണെന്നും അവളുടെ “സഹോദരൻ” അവളുടെ അച്ഛനാണെന്നും അവളുടെ “സഹോദരി” അവളുടെ അമ്മായിയാണെന്നും അവളുടെ “സഹോദരൻ” അവളുടെ അർദ്ധസഹോദരനാണെന്നും എങ്ങനെ പറയും?’ അവര്‍ തന്‍റെ കോളത്തിലൂടെ ചോദിച്ചു. ഇക്കാര്യം അവളോട് പറയുന്നതില്‍ ഞാനും തന്‍റെ ഭര്‍ത്താവും ആശയകുഴപ്പത്തിലാണ്. എന്നെന്നും അവളുടെ പിതാവായി മാത്രം താന്‍ അറിയപ്പെടണമെന്നാണ് തന്‍റെ ഭര്‍ത്താവിന്‍റെ ആഗ്രഹമെന്നും അവര്‍ കോളത്തിലൂടെ എഴുതി.
സൈക്കോതെറാപ്പിസ്റ്റായ കോളമിസ്റ്റ് ലോറി ഗോട്‌ലീബ് ആ സ്ത്രീയുടെ കുറിപ്പിന് മറുപടിയായി എഴുതി. ‘അവരുടെ മകള്‍ അവരുമായി പിണങ്ങുന്നത് രണ്ട് സത്യങ്ങളാലാകും. അത് അവളുടെ ജീവശാസ്ത്രപരമായ പിതാവിനെക്കുറിച്ചുള്ള വെളിപ്പെടുത്തൽ മാത്രമല്ല, മൂന്ന് പതിറ്റാണ്ടുകളായി ‘അച്ഛനമ്മമാർ എന്ന് താന്‍ വിളിച്ചിരുന്നവര്‍ തന്നെ ചതിച്ചു’ എന്ന ചിന്തയും പ്രധാനമാണ്. അതോടൊപ്പം ഇത്രയും സൂക്ഷ്മമായ ഒരു വിഷയം എങ്ങനെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാമെന്നതിനുള്ള ഉപദേശവും ലോറി ഗോട്‌ലീബ് നല്‍കി. മാപ്പ് ചോദിക്കുന്നതിന് മുമ്പ് അവളുമായുള്ള കാര്യങ്ങള്‍ കൃത്യമായും ലളിതമായും വ്യക്തമായും പറയേണ്ടത് അത്യാവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, കുട്ടിക്കാലം മുതല്‍ അവളോട് സത്യം തുറന്ന് പറയാതിരുന്നതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം അമ്മ ഏറ്റെടുക്കാന്‍ തയ്യാറാകണമെന്നും വിദഗ്ദര്‍ അവരെ ഉപദേശിച്ചു. മാത്രമല്ല, അവരോട് കുറച്ച് മാത്രം സംസാരിക്കുകയും മകള്‍ക്ക് പറയാനുള്ളത് മുഴുവന്‍ കേള്‍ക്കാനുള്ള സന്മനസ് കാണിക്കണമെന്നും അത് ഏറെ പ്രധാനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സാമൂഹിക ജീവിയായ മനുഷ്യന്‍, വ്യക്തി ബന്ധങ്ങള്‍ക്ക് ചില നിയതമായ രീതികള്‍ സൃഷ്ടിച്ചിട്ടുണ്ട്. അതില്‍ അച്ഛന്‍, അമ്മ, മക്കള്‍ എന്നിവരാണ് ഏറ്റവും അടുത്ത രക്തബന്ധമുള്ളവര്‍. അത് കഴിഞ്ഞാണ് മറ്റ് ബന്ധുക്കള്‍ക്ക് സ്ഥാനം. എന്നാല്‍ മറ്റ് ജീവിവര്‍ഗ്ഗങ്ങളില്‍ ഇത്തരം വ്യക്തബന്ധങ്ങള്‍ക്ക് സ്ഥാനമില്ല. ചുരുക്കം ചില ജീവികള്‍ മാത്രമാണ് കുട്ടികളെ അവയ്ക്ക് ഇരപിടിക്കാന്‍ പ്രാപ്തമാകുന്നത് വരെ സംരക്ഷിക്കുന്നത് തന്നെ. അത് കഴിഞ്ഞാല്‍ ഓരോ ജീവിയും അവയുടേതായ ജീവിതം ജീവിക്കുന്നു. അവിടെ ബന്ധുത്വത്തിനുള്ള പ്രാധാന്യം കുറയുന്നു.അവളുടെ “അച്ഛൻ” അവളുടെ മുത്തച്ഛനാണെന്നും അവളുടെ “സഹോദരൻ” അവളുടെ അച്ഛനാണെന്നും അവളുടെ “സഹോദരി” അവളുടെ അമ്മായിയാണെന്നും അവളുടെ “സഹോദരൻ” അവളുടെ അർദ്ധസഹോദരനാണെന്നും എങ്ങനെ പറയും?’