ക്രൂരമായി പീഡിപ്പിച്ചത് ഡിജിപി ശ്രീകുമാര്‍!!! നഷ്ടപരിഹാരം തേടി മറിയം റഷീദ സുപ്രീം കോടതിയിലേക്ക്; തിരിച്ചറിഞ്ഞത് ചാനല്‍ ചര്‍ച്ചയില്‍

തിരുവനന്തപുരം: സത്യത്തിന്റെ കനല്‍ തെളിയുന്ന ചാരക്കേസില്‍ നീതിക്കായി ഇരകള്‍ രംഗത്തെത്തുകയാണ്. വ്യജ കേസ് തെളിയിക്കുന്നതിനായി ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ലൈംഗീക അതിക്രമങ്ങള്‍ക്ക് വരെ വിധേയരാകേണ്ടി വരികയും ചെയ്തവരാണ് മാലി വനിതകളായ മറിയം റഷീദയും ഫൗസി ഹസ്സനും. തനിക്കേറ്റ പീഡനത്തിന് നഷ്ടപരിഹാരം തേടി മറിയം റഷീദ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

തന്നെ കസ്റ്റഡിയില്‍ വച്ച് ക്രൂരമായി പീഡിപ്പിച്ചത് ആര്‍.ബി.ശ്രീകുമാറാണെന്ന് മറിയം റഷീദ. ചാരക്കേസില്‍ ഇന്റലിജന്‍സ് ബ്യൂറോ ജോയിന്റ് ഡയറക്ടറായിരുന്നു ആര്‍.ബി.ശ്രീകുമാര്‍. ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. ചാരക്കേസ് അന്വേഷിച്ച മുന്‍എ.ഡി.ജി.പി സിബി മാത്യൂസ്, മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍മാരായ എസ്. വിജയന്‍, തമ്പി എസ് ദുര്‍ഗാദത്ത് എന്നിവര്‍ക്കെതിരെ നഷ്ടപരിഹാരം തേടി സുപ്രീംകോടതിയില്‍ കേസ് നല്‍കുമെന്നും അഭിമുഖത്തില്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നമ്പി നാരായണന്റേയും രമണ്‍ശ്രീവാസ്തവയുടേയും ചിത്രങ്ങള്‍ കാണിച്ചിട്ട് ഇവരെ അറിയുമോ എന്ന് അന്വേഷണ ഉദ്യോഗസ്ഥരായ ശ്രീകുമാറും സംഘവും ചോദിച്ചു. അറിയില്ലെന്ന് മറുപടി നല്‍കിയപ്പോള്‍ ഉദ്യോഗസ്ഥരിലൊരാള്‍ സമീപത്തുണ്ടായിരുന്ന കസേരയെടുത്ത് എന്റെ കാലില്‍ അടിച്ചു. 23 വര്‍ഷങ്ങള്‍ക്കുശേഷം അതേ ഉദ്യോഗസ്ഥന്‍ ചാനലില്‍ ചാരക്കേസ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് കണ്ടു. അപ്പോഴാണ് മര്‍ദ്ദിച്ചത് ശ്രീകുമാറാണെന്ന് മനസിലായതെന്ന് മറിയം റഷീദ പറഞ്ഞു.

മറിയം റഷീദയെ ചോദ്യം ചെയ്തിരുന്നതായും എന്നാല്‍ മൂന്നാംമുറ ഉപയോഗിച്ചിരുന്നില്ലെന്നും ശ്രീകുമാര്‍ പിന്നീട് വെളിപ്പെടുത്തി. ആരോപണത്തിന് പിന്നില്‍ ബി.ജെ.പിയാണ്. 2002ലെ ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നീങ്ങിയതിന് പ്രതികാരം വീട്ടുകയാണ്.

Top