Connect with us

News

കരുണാകരനെ പുറത്താക്കാൻ ഉമ്മൻ ചാണ്ടിയെ ചെന്നിത്തലയും ഹസനും തുണച്ചു.ഉമ്മന്‍ ചാണ്ടി മാപ്പ് പറയണം: മുന്‍മന്ത്രി ടി എച്ച് മുസ്തഫ

Published

on

തിരുവനന്തപുരം: കെ .കരുണാകരനെ പുറത്താക്കിയത് ഉമ്മന്‍ ചാണ്ടിയുടെ സംഘം. ഹസൻ അവസാവാദത്തിന്റെ ആൾ രൂപമാണ് .ഹസനും ചെന്നിത്തലയും ഉമ്മൻ ചാണ്ടിയെ തുണച്ചുവെന്നും എന്നും എന്ന കടുത്ത വിമര്‍ശനവുമായി ടിഎച്ച് മുസ്തഫ രംഗത്ത് .കരുണാകരനെ താഴെ ഇറക്കിയ ഗുഡാലോചനയ്ക്ക് നേതൃത്വം നല്കിയത് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രുപ്പാണെനന് ടി.എച്ച് മുസ്തഫ ആരോപിച്ചു. തിരുത്തൽവാദികളായ ചെന്നിത്തലയും ഗ്രൂപ്പും കരുണാകരനെ താഴയിറക്കാനുള്ള നീക്കത്തിൽ ഉമ്മൻ ചാണ്ടിക്കും സംഘത്തിനും ഒപ്പം കൂടെ നിന്നു .

ഹസ്സൻ ഇന്നത്തെ പോലെ അന്നും അവസര വാദത്തിന്‍റെ ആൾരൂപമാണ്. ഉമ്മൻ‌ചാണ്ടിക്കൊപ്പം ചെന്നിത്തലയും കരുണാകരനെ താഴെ ഇറക്കാൻ കൂട്ട് നിന്നത് ഹസ്സനാണെന്നും മുസ്തഫ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരള കോൺഗ്രസ്‌ ബിയും സിഎംപിയും ഒഴികെ എല്ലാ ഘടകകക്ഷികളും എ ഗ്രുപ്പിന്‍റെ ഉപചാപത്തിന് കുട്ടു നിന്നെന്നും ഉമ്മൻ‌ചാണ്ടി ഉൾപ്പടെ ഉള്ളവർ ജനങ്ങളോട് ഇനിയെങ്കിലും മാപ്പ് പറയണമെന്നും മുസ്തഫ ആവശ്യപ്പെട്ടു.

അതേസമയം ചാരക്കേസില്‍ കേരളത്തിലെ നേതാക്കള്‍ ചതിച്ചുവെന്ന് കെ കരുണാകരന്‍ പറഞ്ഞിട്ടില്ലെന്ന് കെ മുരളീധരന്‍. നരസിംഹറാവുവിന്റെ കൊടും ചതിയാണെന്നാണ് കരുണാകരന്‍ അന്ന് പറഞ്ഞതെന്നും കേരളത്തിലെ നേതാക്കൾ ചതിച്ചുവെന്ന് പറഞ്ഞിട്ടില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

കെ.കരുണാകരന്റെ ജീവിതത്തിലുണ്ടായിരുന്ന കറുത്ത പാട് മരണശേഷമാണെങ്കിലും മാറിയതിൽ സന്തോഷമുണ്ട്. ചാരക്കേസിനെ തുടര്‍ന്ന് കേന്ദ്രത്തിൽ ഒരു ക്യാമ്പിനറ്റ് പദവി നൽകി കരുണാകരനെ മാറ്റാനായിരുന്നു യുഡിഎഫ് നിർദ്ദേശം. രണ്ട് ഘടകകക്ഷികൾ കെ.കരുണാകരനെ മാറ്റുന്നതിനെ അനുകൂലിച്ചില്ല. നരസിംഹ റാവു വിചാരിച്ചിരുന്നെങ്കിൽ അന്ന് കെ.കരുണാകരന് ഒരു അപചയമുണ്ടാകില്ലായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.ramesh-chennithala-and-oommen-chandy.

1995 ഫെബ്രുവരിയിൽ കരുണാകരൻ രാജിവയ്ക്കേണ്ടെന്നാണ് നരസിംഹറാവു നേരിട്ട് പറഞ്ഞത്. മാർച്ച് മാസത്തിൽ റാവു തന്നെ നേരിട്ട് വിളിച്ച് രാജിവയ്ക്കാൻ ആവശ്യപ്പെട്ടു. മൂന്നു മാസം കരുണാകരനെ അപമാനിച്ച ശേഷം അപ്രധാന വകുപ്പ് നൽകുകയായിരുന്നു. ചാര കേസ് ആരുടെ മനസിലുണ്ടായ കാര്യമാണെന്ന് അറിയില്ല. തെളിവുകളുടെ അഭാവമുണ്ട്. അതിനാല്‍ അന്വേഷണ കമ്മീഷന്റെ മുന്നോട്ടുള്ള പോക്ക് സുഗമമാവില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

സുപ്രീം കോടതിയിൽ റിപ്പോർട്ട് കൊടുക്കുന്നുവെന്നതാണ് ആശ്വാസം. കമ്മിഷൻ നോട്ടീസ് നൽകിയാൽ പോകും. പക്ഷെ തനിക്ക് കേസിനെ കുറിച്ച് കൂടുതലൊന്നും അറിയില്ല. ആർക്കെക്കതിരെയും ‌ഒരു തെളിവില്ലാതെ മൈതാന പ്രസംഗത്തിൽ കാര്യമില്ല. പാർട്ടിയിൽ ഇതൊരു ചർച്ചയാക്കാൻ താൽപര്യമില്ല. അതിനുള്ള ആരോഗ്യം പാർട്ടിക്കില്ല. ഒരു നീതിയും ലഭിക്കാതെ മരിച്ചത് കെ.കരുണാകരനാണ്. അത് എന്റെ കുടുംബത്തിന്റെ സ്വകാര്യ ദു:ഖമായി കണക്കാക്കുന്നു. അതിനാൽ പാർട്ടിയിൽ ചർച്ച വേണ്ട. ഇന്നോടെ ഈ ചർച്ച അവസാനിപ്പിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

പത്മജയോട് അച്ഛൻ കൂടുതൽ കാര്യങ്ങൾ പറഞ്ഞിട്ടുണ്ടോയെന്നറിയില്ല. എന്നോട് നരസിംഹറാവുവിനെ കുറിച്ചാണ് പറഞ്ഞത്. അരൊക്കെയാണ് ചതിച്ചതെന്ന് ഭാവനയ്ക്ക് അനുസരിച്ച് ഓരോരുത്തര്‍ത്തും തീരുമാനിക്കും. ചാരകേസ് കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്നം മാത്രമായിരുന്നു. രാജി ആവശ്യപ്പെട്ടവർക്ക് ഇതൊരു കാരണവും കൂടി ആയി. കേരളമാണ് കോണ്‍ഗ്രസിന് ഏറ്റവും കൂടുതൽ സീറ്റ് സാധ്യതയുള്ള സംസ്ഥാനം. പ്രളയമായതുകൊണ്ടാണ് പാർട്ടി പ്രവർത്തനം സജീവമാകാത്തത്. ആരും നേത്യ മാറ്റം ആവശ്യപ്പെട്ടിട്ടില്ല. ബൂത്ത് തല കമ്മിറ്റികൾ ശക്തമാകണം. അല്ലാതെ നേതൃത്വമല്ല മാറേണ്ടത്. അടുത്തിടെ പാർട്ടിയിൽ തെരെഞ്ഞെടുപ്പൊന്നുമില്ല.സ്ട്രോങ്ങായ കൺവീനർ ഇപ്പോഴണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.

Advertisement
Kerala1 hour ago

കേരള ഘടകത്തില്‍ ഉന്നതസ്ഥാനവും ഉപതെരഞ്ഞെടുപ്പില്‍ സീറ്റും ലക്ഷ്യം..!! അബ്ദുള്ളക്കുട്ടി പിടിക്കുന്നത് വലിയകൊമ്പില്‍

Kerala2 hours ago

പ്രളയ ദുരിതാശ്വാസത്തിന് പണമില്ലാതെ കേരളം: ധൂര്‍ത്തിന്റെ തൂക്കമൊപ്പിച്ച് ചീഫ് വിപ്പ് പദവി വഹിക്കാന്‍ സിപിഐ

Crime2 hours ago

പശുവിന്റെ പേരില്‍ തീവ്ര ഹിന്ദുക്കളുടെ അഴിഞ്ഞാട്ടം കേരളത്തിലും..!! കാസര്‍ഗോഡ് യുവാക്കളെ മര്‍ദ്ദിച്ച് പണവും വാനും തട്ടിയെടുത്തു

Kerala6 hours ago

കണ്ണൂരിന്‍ പൊന്‍ താരകമായ് പി.ജയരാജന്‍ വീണ്ടും ഉദിച്ചുയരുന്നു; പ്രതിസന്ധികളില്‍ പതറുന്ന പാര്‍ട്ടിയെ തുണയ്ക്കാന്‍ നേതൃത്വത്തിലേയ്ക്ക്

Kerala6 hours ago

അബ്ദുള്ളക്കുട്ടി മോദിയെക്കണ്ടു..!! അമിത് ഷായുമായും കൂടിക്കാഴ്ച്ച; ബിജെപി പ്രവേശനം വിശദമാക്കാതെ നിലപാട്

Crime7 hours ago

ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിയെ വെടിവച്ചിട്ടു; യുപി സിഹം അജയ്പാല്‍ ശര്‍മ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നു

National7 hours ago

സര്‍ക്കാരുമായി അഭിപ്രായ വ്യത്യാസം: ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണറും രാജിവച്ചു..!! മോദി സർക്കാരിനെതിരെ പരസ്യ പ്രസ്താവന നടത്തിയിരുന്നു

Crime8 hours ago

ആദിവാസി യുവതിയ്ക്ക് നേരെ സിപിഎം പ്രവർത്തകരുടെ അതിക്രമം: പട്ടികവർഗ്ഗ നിയമപ്രകാരം രണ്ടുപേർ പിടിയിൽ

National10 hours ago

ഭീകരന്‍ മസൂദ് അസര്‍ തങ്ങിയ ആശുപത്രിയില്‍ വന്‍ സ്‌ഫോടനം; മാധ്യമങ്ങളെ പ്രവേശിപ്പിക്കാതെ പാകിസ്ഥാന്‍

Kerala11 hours ago

കോടിയേരി പറഞ്ഞത് പച്ചക്കള്ളം..!! കേസൊതുക്കാന്‍ വിനോദിനി ശ്രമിച്ചു; മധ്യസ്ഥനായ അഭിഭാഷകന്‍ രംഗത്ത്

Crime1 week ago

തൃശൂര്‍ ബറ്റാലിയനില്‍ തുടങ്ങിയ ബന്ധം: സാമ്പത്തിക ഇടപാടുകളും; കലഹം ആരംഭിച്ച കാരണം അന്വേഷിച്ച് പോലീസ്

Crime4 weeks ago

മുടിഞ്ഞു പോകും ,നീയും നിന്റെ കുടുംബവും നശിച്ചുപോകും !..ഭയം വിതച്ച് മനുഷ്യമനസുകളിൽ വിഷ വിത്തുകൾ വിതക്കുന്ന വൈദികനെ അയർലണ്ടിൽ ബാൻ ചെയ്യണം -ഒപ്പുശേഖരണവുമായി ക്രിസ്ത്യൻ വിശ്വാസികൾ

Entertainment1 week ago

ദാമ്പത്യബന്ധം വേര്‍പെടുത്തിയ ശേഷം റിമി കഴിയുന്നത് ഇങ്ങനെ; വേദിയിലെ ഊര്‍ജ്ജം ജീവിതത്തിലും ആവര്‍ത്തിച്ച് ഗായിക

Crime1 week ago

സൗമ്യയുമായി അടുപ്പമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തൽ; തര്‍ക്കം വ്യക്തിവൈരാഗ്യമായി മാറിയെന്ന് അജാസിൻ്റെ മൊഴി

Kerala3 weeks ago

ലക്ഷ്മി നായരുടെ അനധികൃത ഫ്‌ലാറ്റ് സമുച്ഛയം: പ്രളയ ഫണ്ടില്‍ നിന്നും 88 ലക്ഷം നല്‍കി സര്‍ക്കാര്‍

Entertainment1 week ago

ചായക്കപ്പിന് പകരം ബ്രാ കപ്പ് ഊരി നല്‍കി പൂനത്തിന്റെ മറുപടി; അഭിനന്ദനെ കളിയാക്കിയ പരസ്യത്തിനെതിരെ താരം

Crime2 weeks ago

ജാസ്മിന്‍ ഷാ കുടുങ്ങുന്നു..?! നടന്നത് മൂന്നര കോടിയുടെ വെട്ടിപ്പ്; രേഖകളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച്

Crime1 week ago

പണമിടപാട് വിവാഹംകഴിക്കണമെന്ന ആവശ്യത്തിലെത്തി..!! നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മകനും അമ്മയും മൊഴി നല്‍കി

Crime4 days ago

തലസ്ഥാനത്ത് 17കാരനെ 45കാരി രണ്ടുവര്‍ഷത്തോളം പീഡിപ്പിച്ചു..!! പോക്‌സോ നിയമപ്രകാരം കേസെടുത്ത് പോലീസ്

Entertainment2 weeks ago

ചിത്രത്തില്‍ അഭിനയിക്കാന്‍ വഴങ്ങിക്കൊടുക്കണമെന്ന് സംവിധായകന്‍: തിക്താനുഭവം വെളിപ്പെടുത്തി നടി ശാലു ശ്യാമു

Trending

Copyright © 2019 Dailyindianherald