കമ്മട്ടിപ്പാടത്ത് പെണ്‍വാണിഭം: ജോലി വാഗ്ദാനം ചെയ്ത് പെണ്‍വാണിഭം നടത്തുന്ന സംഘം പിടിയില്‍

കൊച്ചി:കൊച്ചി: ഓണ്‍ലൈന്‍ വഴി പെണ്‍വാണിഭം നടത്തിയിരുന്ന സംഘം കൊച്ചിയില്‍ പിടിയില്‍. ജോലി വാഗ്ദാനം ചെയ്ത് അന്യസംസ്ഥാനങ്ങളില്‍നിന്ന് പെണ്‍കുട്ടികളെ തട്ടികൊണ്ടുവന്നു പെണ്‍വാണിഭം നടത്തുന്ന സംഘമാണ് അറസ്റ്റിലായത്.ബെംഗളൂരുവില്‍ നിന്ന് യുവതിയെ എത്തിച്ചായിരുന്നു കമ്മട്ടിപ്പാടത്തെ ലോഡ്ജില്‍ ഇടപാട് നടത്തിയിരുന്നത്. യുവതിക്കു പുറമേ സംഘത്തിലെ പ്രധാനിയായ എറണാകുളം പൊന്നുരുന്നി സ്വദേശി, ലോഡ്ജുടമ, ജീവനക്കാരന്‍ എന്നിവവെ പോലീസ് അറസ്റ്റുചെയ്തു.

ആനാംതുരുത്തില്‍ ജോണി ജോസഫ്, ലോഡ്ജ് ഉടമ കിഴക്കേതെരുവ് തെങ്ങുവിള വീട്ടില്‍ റെജി മാത്യു, ജീവനക്കാരന്‍ കടപ്പലാല്‍ വീട്ടില്‍ മനീഷ് ലാല്‍, 20 വയസ്സുള്ള കൊല്‍ക്കാത്ത സ്വദേശിനി എന്നിവരാണ് അറസ്റ്റിലായത്.ലൈംഗിക വ്യാപാര സംഘത്തിന്റെ വലയില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ അഞ്ചുദിവസത്തേക്ക് 25.000 രൂപ നല്‍കിയാണ് ജോണ്‍ ജോസഫ് കൊച്ചിയിലെത്തിച്ചത്. ഓണ്‍ലൈന്‍ വഴി പരിചയം സ്ഥാപിച്ചായിരുന്നു ഇടപാടുകാരെ ജോണ്‍ ജോസഫ് കണ്ടെത്തിയിരുന്നത്.ദിവസം അഞ്ചുപേര്‍ വരെ ലോഡ്ജില്‍ വന്നുപോയിരുന്നു. രഹസ്യവിവരത്തെത്തുടര്‍ന്നാണ് പോലീസ് റെയിഡ് നടത്തിയത്. കുടുതല്‍ പെണ്‍കുട്ടികള്‍ സംഘത്തിന്റെ പിടിയിലുണ്ടെന്നും ഇടനിലക്കാരെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചെന്നും പോലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top