പെവാണിഭ സംഘത്തെ കുരുക്കിയ ഐജിക്കെതിരായ പരാതിയിലും നടപടി വേണമെ ആവശ്യം ശക്തമാകുന്നു

കൊച്ചി: ഓണ്‍ലൈന്‍ പെവാണിഭ സംഘത്തെ കുരുക്കിയ sdfചുംബന സമരത്തിന് നേതൃത്വം കൊടുത്ത രാഹുല്‍ പശുപാല്‍ അടക്കമുള്ളവരെ ആത്മാര്‍ത്ഥമായാണ് പോലീസ് അറസ്റ്റ് ചെയ്തതെങ്കില്‍ അതീവ ഗുരുതരമായ പരാതിയില്‍ പ്രതിയായി അന്വേഷണം നേരിടുന്ന ഐ.ജി ശ്രീജിത്തിനെ സസ്‌പെന്‍ഡ് ചെയ്ത് മാതൃകാപരമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരും ഡി.ജി.പി.യും തയ്യാറാവണമൊണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വരുന്ന ആവശ്യം.

ശ്രീജിത്ത് എസ്.പി. ആയിരുന്ന കൊല്ലം, കോട്ടയം എസ്.പി. ക്യാമ്പ് ഓഫീസുകളില്‍ ‘സദാചാരവിരുദ്ധ’ പ്രവര്‍ത്തനം നടത്തിയിരുന്നുവെന്ന ഗുരുതരമായ ആരോപണമുയിച്ച് അദ്ദേഹത്തിന്റെ ആശ്രിതനായിരുന്ന രമേശന്‍ നമ്പ്യാരാണ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നത്.ശ്രീജിത്തിന്റെ സാമ്പത്തിക തട്ടിപ്പ് മുന്‍നിര്‍ത്തി തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലും രമേശന്‍ നമ്പ്യാര്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. ഇതേ തുടര്‍ന്ന് ശ്രീജിത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിടുകയും വിജിലന്‍സ് എഫ്.ഐ.ആര്‍ നം. 6/2010 ആയി കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ശ്രീജിത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അഞ്ച് വര്‍ഷമായിട്ടും ഇതുവരെ ഈ വിവാദ ഉദ്യോഗസ്ഥനെ ഈ കേസില്‍ സസ്‌പെന്‍ഡ് ചെയ്തിട്ടില്ല. നേരത്തെ കുടകിലെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ വിവാദ വ്യവസായിയെ സഹായിച്ചതിനും, മലപ്പുറം ഡി.വൈ.എസ്.പി.യെ കൈക്കൂലി കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിനും ശ്രീജിത്ത് സസ്‌പെന്‍ഷനിലായിരുന്നു.

നിരവധി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ ബിനാമി അക്കൗണ്ടുകള്‍ ഉപയോഗിച്ച് ശ്രീജിത്ത് പണമിടപാട് നടത്തിയിരുന്നുവെന്നും, ഒരു വരുമാനവുമില്ലാതിരുന്ന തന്റെ പേരിലെടുത്ത ബാങ്ക് അക്കൗണ്ടില്‍ കൂടി വന്‍തുകയുടെ ഇടപാട് ശ്രീജിത്ത് നടത്തിയെുമാണ് വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയില്‍ രമേശ് നമ്പ്യാര്‍ വ്യക്തമാക്കിയിരുന്നത്.

ബന്ധുക്കളില്ലാത്ത സ്ത്രീകള്‍ ക്യാമ്പ് ഓഫീസുകളില്‍ സ്ഥിര താമസമായിരുന്നുവെന്നും, ഇവരുടെ അക്കൗണ്ടിലൂടെയും ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും രമേശ് വ്യക്തമാക്കിയിരുന്നു. ഈ പരാതിയെക്കുറിച്ച് അന്വേഷണം നടത്തിയ വിജിലന്‍സ് രമേശന്‍ നമ്പ്യാരുടെ അക്കൗണ്ട് വഴി പണമിടപാട് നടത്തിയിരുന്നുവെന്ന കണ്ടെത്തിയിരുന്നു.

രമേശന്‍ നമ്പ്യാരുടെ ഐഡിയ ഫോണ്‍ കണക്ഷന്‍ എസ്.പി. ക്യാമ്പ് ഓഫീസിന്റെ അഡ്രസ്സിലായതും, ബന്ധുക്കളില്ലാത്തവര്‍ ക്യാംപ് ഓഫീസുകളില്‍ സ്ഥിരമായി താമസിച്ചതും ഗുരുതരമായ തെറ്റാണെന്ന് ഇന്റലിജന്‍സ് വിഭാഗവും കണ്ടെത്തിയിരുന്നു.ഓലൈന്‍ പെവാണിഭ സംഘങ്ങളെ പിടിക്കുതോടൊപ്പം തന്നെ ഇത്തരം പോലീസിലെ മുഖംമൂടികള്‍ക്കെതിരെയും നടപടി വേണമെന്ന ആവശ്യമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

സൈബര്‍സെല്ലിലെ മിടുക്കരായ ഉദ്യോഗസ്ഥരാണ് പെണ്‍ വാണിഭ ശൃംഖല കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തതെന്നിരിക്കെ വാര്‍ത്താ താരമാകാന്‍ ഐ.ജി നടത്തുന്ന ശ്രമം അദ്ദേഹത്തിനെതിരെയുള്ള ആരോപണം മറക്കാനും വിശുദ്ധനാകാനും വേണ്ടിയാണെന്നാണ് ആക്ഷേപം.

Top