തിരുവനന്തപുരം: പാറ്റൂരില്‍ ഭൂമി അഴിമതി കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും മുന്‍ ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷണിനെതിരെയും പ്രതിയാക്കി. അഞ്ച് പേരെ പ്രതിക്കളാക്കിയാണ് വിജിലന്‍സ് കേസെടുത്തിരിക്കുന്നത്.
വിജിലന്‍സ് ഡയറക്ടര്‍ക്ക് വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍മാരുടെ നിയമോപദേശം വന്നതിന് പിന്നാലെയാണ് വിജിലന്‍സ് നടപടി. ഉമ്മന്‍ചാണ്ടി, ഇ.കെ.ഭരത് ഭൂഷണ്‍ ഉള്‍പ്പടെയുളളവര്‍ ഭൂമി കൈയേറ്റത്തിന് ഒത്താശ ചെയ്തതായി വി.എസ്.അച്യുതാനന്ദന്‍ നല്‍കിയ പരാതി പരിഗണിച്ചാണ് കേസെടുക്കാന്‍ നിയമോപദേശം നല്‍കിയിരുന്നത്. രണ്ടാം തവണയാണ് നിയമോപദേശകര്‍ ഇക്കാര്യത്തില്‍ കേസെടുക്കണമെന്ന് വിജിലന്‍സിനോട് ആവശ്യപ്പെട്ടത്.
നിലവില്‍ ലോകായുക്തയില്‍ കേസ് നടക്കുന്നതിനാല്‍ വീണ്ടും കേസെടുക്കാനാവില്ലെന്നാണ് ഡി.വൈ.എസ്.പി സ്വീകരിച്ചിരുന്ന നിലപാട്. ഇത് പൂര്‍ണമായി നിയമോപദേശകര്‍ തളളി. നേരത്തെ അന്വേഷണ ഉദ്യോഗസ്ഥന്റെ നിലപാടിനെ വിജിലന്‍സ് കോടതിയും വിമര്‍ശിച്ചിരുന്നു. വി.എസ് അച്യുതാനന്ദന്റെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് വിജിലന്‍സ് കോടതി വിമര്‍ശനമുന്നയിച്ചത്. ഭൂമി കയ്യേറിയ സ്വകാര്യ വ്യക്തികള്‍ക്കൊപ്പം ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുക്കാമെന്ന് എ.ജിയും അറിയിച്ചിരുന്നു. ലോകായുക്തയില്‍ കേസ് പരിഗണിക്കുന്നത് വിജിലന്‍സ് അന്വേഷണത്തിന് തടസ്സമല്ലെന്നും അറിയിച്ചു.
പാറ്റൂരില്‍ 31 സെന്റ് സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തി കൈയേറി ഫ്‌ലാറ്റ് നിര്‍മ്മിച്ചു എന്നാണ് ആരോപണം. ഇതില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് ഡയറക്ടറിന് ലഭിച്ചിരുന്നു. എന്നാല്‍ സമാനകേസ് ലോകായുക്തയുടെ പരിഗണനിയിലാണെന്ന് ചൂണ്ടികാട്ടി വിജിലന്‍സ് തുടര്‍നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. വിജിലന്‍സ് നടത്തിയ രഹസ്യപരിശോധനയില്‍ പാറ്റൂരില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയതായും കണ്ടെത്തിയിരുന്നു.