ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്ക് മുന്നില്‍ ആളുകള്‍ പ്രാര്‍ത്ഥിക്കുകയും നിവേദനം സമര്‍പ്പിക്കുകയും ചെയ്യുന്നു; ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യാനില്ലെന്ന് മകന്‍ ചാണ്ടി ഉമ്മന്‍

കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്കു മുന്നില്‍ ആളുകള്‍ പ്രാര്‍ഥിക്കുകയും അപേക്ഷകള്‍ സമര്‍പ്പിക്കുകയും ചെയ്യുന്നത് അവരുടെ വ്യക്തിപരമായ വിശ്വാസമെന്ന് മകന്‍ ചാണ്ടി ഉമ്മന്‍. ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യാനില്ലെന്നും ചാണ്ടി പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെ ആരാധന ആളുകളുടെ സ്വാതന്ത്ര്യം എന്ന നിലയില്‍ തന്നെ കണ്ടാല്‍ മതിയെന്നാണ് ഓര്‍ത്തഡോക്‌സ് സഭയുടെയും നിലപാട്.

വാഴ്ത്തു പാട്ടുകളും,മെഴുകുതിരി കൊളുത്തിയുളള പ്രാര്‍ഥനകളും,മധ്യസ്ഥത അപേക്ഷകളും ആവര്‍ത്തിക്കുകയാണ് പുതുപ്പളളി പളളിയിലെ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍. എന്നാല്‍ ഉമ്മന്‍ചാണ്ടിയെ ദൈവമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്ന തരത്തില്‍ ചില വിമര്‍ശനങ്ങളും പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഈ വിമര്‍ശനങ്ങളോടാണ് മകന്‍ ചാണ്ടി ഉമ്മന്റെ പ്രതികരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top