ഉമ്മന്‍ചാണ്ടിക്ക് വിട ചൊല്ലി തലസ്ഥാനം; ജനനായകൻ ജന്മനാട്ടിലേക്ക്; വിതുമ്പി കേരളം

തിരുവനന്തപുരം: ജനനായകന് വിട ചൊല്ലി തലസ്ഥാനം. കഴിഞ്ഞ 53 വര്‍ഷവും തലസ്ഥാനത്ത് ഉമ്മന്‍ ചാണ്ടിയുണ്ടായിരുന്നു. കര്‍മ്മമണ്ഡലമായ തിരുവനന്തപുരത്തുനിന്ന് അവസാന യാത്ര പറയുമ്പോള്‍ ചേതനയറ്റ ശരീരവും നോക്കി വിതുമ്പുകയാണ് കേരളം. പുതുപ്പള്ളിയെന്ന തന്റെ മണ്ഡലത്തിന്റെ ഓര്‍മ്മയ്ക്ക് തിരുവനന്തപുരത്തെ വീടിനും പുതുപ്പള്ളി വീടെന്ന് പേരിട്ട ഉമ്മന്‍ ചാണ്ടി അവസാനമായി ആ പടിയിറങ്ങുമ്പോള്‍ കേരളീയന്റെ മനസില്‍ കണ്ണീര്.

ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വൈകിട്ട് അഞ്ചിന് കോട്ടയത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ ജംക്ഷനുകളില്‍ സംഘടനകളും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളും അന്തിമോപചാരം അര്‍പ്പിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തുന്നുണ്ട്. പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനം, ചങ്ങനാശേരി എസ്ബി കോളേജ് എന്നിവയുടെ മുന്നില്‍ അടക്കം അന്തിമോപചാരം അര്‍പ്പിക്കാന്‍ വിലാപയാത്രാവാഹനം അല്‍പസമയം നിര്‍ത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോട്ടയം ഡിസിസിയുടെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങും. വൈകിട്ട് 6നു ഡിസിസി ഓഫിസിനു മുന്നില്‍ പ്രത്യേക പന്തലില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നതിനു സൗകര്യം ഒരുക്കും. പിന്നീട് തിരുനക്കര മൈതാനത്തു രാത്രി 10 വരെ അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യമുണ്ടാകും. രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീടായ പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ മൃതദേഹമെത്തിക്കും.

നാളെ ഉച്ചയ്ക്ക് ഒരുമണിക്കു സംസ്‌കാര ശുശ്രൂഷകള്‍ക്കായി പുതുപ്പള്ളി പള്ളിയിലേക്കു കൊണ്ടുപോകും. പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ മൂന്ന് മണിയോടെ അന്ത്യ ശുശ്രൂഷകള്‍.

Top