ന്യുഡൽഹി:കേരളത്തിലെ തിരഞ്ഞെടുപ്പ് മേല്‍നോട്ടത്തിന് കോൺഗ്രസ് പത്തംഗസമിതി രൂപീകരിച്ചു. ഉമ്മന്‍ചാണ്ടി തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അധ്യക്ഷന്‍. തന്ത്രങ്ങള്‍ ആവിഷ്കരിക്കാനുള്ള സമിതിയുടെ മേല്‍നോട്ടവും വഹിക്കും. പത്തംഗസമിതിയില്‍ കെ.മുരളീധരനും. തിരഞ്ഞെടുപ്പ് മേല്‍നോട്ടസമിതിയില്‍ കെ.മുരളീധരനെ ഉള്‍പ്പെടുത്തി. രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, വിഎം.സുധീരന്‍, താരിഖ് അന്‍വര്‍, കെ.സി.വേണുഗോപാല്‍ എന്നിവരും സമിതിയിലുണ്ട്. തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ചെയര്‍മാന്‍ പദവിയും ഉമ്മൻചാണ്ടിക്ക് നൽകി. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ചർച്ചയിലാണ് തീരുമാനം.
സംഘടനാ ജനറൽ സെക്രട്ട കെ.സി. വേണുഗോപാലിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ ചർച്ചയിൽ പങ്കെടുത്തു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി സജീവമല്ലാതിരുന്നത് പാര്‍ട്ടിയുടെ സാധ്യതകളെ ബാധിച്ചതായാണ് വിലയിരുത്തല്‍. ഉമ്മന്‍ ചാണ്ടിയുടെ സജീവ പ്രവര്‍ത്തനം അനിവാര്യ ഘടമാണെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തി.
ഡൽഹിയിൽ ചർച്ച തുടരുകയാണ്. പ്രവർത്തന മികവില്ലാത്തവരെ മാറ്റാമെന്നു ചർച്ചകളിൽ നേതാക്കൾ യോജിച്ചു. നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ അധികാരത്തിലെത്താനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാനാണ് ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഹൈക്കമാൻഡുമായി ചർച്ച നടത്തുന്നത്. തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ ചില മാറ്റങ്ങൾ അനിവാര്യമാണെന്ന ഹൈക്കമാൻഡ് നിലപാട് എടുത്തതോടെയാണ് ഡിസി സി പുനസംഘടനയിൽ വിട്ടുവീഴ്ചയ്ക്ക് നേതാക്കൾ തയ്യാറായത്.
അതേസമയം, എഐസിസി ജനറൽ സെക്രട്ടറി പദം ഒഴിയാനുള്ള സന്നദ്ധത ഉമ്മൻ ചാണ്ടി ഇന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷയെ അറിയിക്കും. സംസ്ഥാനത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഉമ്മൻ ചാണ്ടിയുടെ നീക്കം. നിലവിൽ ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയാണ് ഉമ്മൻ ചാണ്ടി.