ഉമ്മൻചാണ്ടിക്ക് മകൻ ചാണ്ടിയും ഭാര്യയും ചികിത്സ നിഷേധിക്കുന്നു.ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ തള്ളി! ഭാര്യയും മകനും പെന്തക്കോസ്ത് വിശ്വാസികള്‍ ആയത് കൊണ്ട് ചികിത്സ നിഷേധിക്കില്ല.വിവാദങ്ങള്‍ക്ക് വിടനൽകി വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ചാണ്ടി ജര്‍മ്മനിയിലേക്ക്.

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജീവന് ഭീഷണിയുണ്ടെന്നും കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന് ചികിത്സ നിഷേധിക്കുകയാണെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് മകന്‍ ചാണ്ടി ഉമ്മന്‍ രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടി ജര്‍മ്മനിയിലേക്ക് അടുത്ത ദിവസം തന്നെ യാത്ര തിരിക്കുകയാണ്.

യൂറോപ്പിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി ഹോസ്പിറ്റലുകളിലൊന്നായ ബെര്‍ലിനിലെ Charité – Universitätsmedizin ലാണ് അദ്ദേഹത്തിന് ചികിത്സ ലഭ്യമാക്കുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. 78 കാരനായ ഉമ്മന്‍ചാണ്ടി 2019 മുതല്‍ ആരോഗ്യനില മോശമാണ്. അദ്ദേഹത്തെ നേരത്തെ കൊച്ചി രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉമ്മന്‍ ചാണ്ടിയുടെ ഭാര്യയും മകനും പെന്തക്കോസ്ത് വിശ്വാസികള്‍ ആയത് കൊണ്ട് ഉമ്മന്‍ചാണ്ടിക്ക് ആധുനിക ചികല്‍സ നല്‍കുന്നില്ലന്ന ആരോപണം ഒരു മാധ്യമപ്രവര്‍ത്തകനാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. മറ്റു ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഈ വാര്‍ത്ത വന്നിരുന്നു. ഗുരുതരമായ രോഗമുള്ള ഉമ്മന്‍ചാണ്ടിക്ക് ചികല്‍സ നല്‍കാന്‍ ഭാര്യയും മകനും സമ്മതിക്കുന്നില്ലന്നും അദ്ദേഹത്തിന്റെ പെണ്‍മക്കള്‍ ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കളെ സമീപിച്ചിരുന്നുമാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അതോടൊപ്പം അദ്ദേഹത്തെ ഹോമിയോ ചികല്‍സക്കായി ജര്‍മനിക്ക് കൊണ്ടുപോകാന്‍ കുടുംബം ശ്രമിക്കുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു.എന്നാല്‍ ഈ വാര്‍ത്തകള്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ പറയുന്നു

ചാണ്ടി ഉമ്മന്റെ വാക്കുകള്‍

‘ ഞാനിപ്പോള്‍ ഒന്നും പ്രതകരിക്കുന്നില്ല, എന്റെ പിതാവിന്റെ അസുഖമെന്താണെന്ന് ഡോക്ടര്‍മാര്‍ പറയാതെ സമൂഹത്തിന് അങ്ങിനെ അദ്ദേഹത്തിന്റെ അസുഖത്തെക്കുറിച്ചറിയാന്‍ കഴിയും, ഈ ലോകത്ത് ആര്‍ക്കും എന്തും പറയാമെന്ന അവസ്ഥയാണ്.2019 ല്‍ അദ്ദേഹത്തിന് ഒരു ഗ്രോത്ത് കണ്ടിരുന്നു. ഇപ്പോള്‍ അത് സീറോ ആയി. വിദേശത്ത് നിന്നുള്ള പരിശോധാന റിപ്പോര്‍ട്ടില്‍ തന്നെ അദ്ദേഹത്തിന് കുഴപ്പമില്ലന്ന് പറഞ്ഞിരുന്നു. 2019 മുതലുള്ള കൃത്യമായ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഞങ്ങളുടെ കയ്യിലുണ്ട്, ഡോക്ടര്‍മാരുടെ ഡയഗനോസിസ് എന്താണെന്നറിയാതെ എന്ത് അസുഖത്തിന്റെ കാര്യമാണ് ഇവരൊക്കെ പറയുന്നത്.

ഇതിനെക്കുറിച്ച് സമയമാകുമ്പോള്‍ ഞാന്‍ കൃത്യമായി പറയും. ശനിയാഴ്ച രാവിലെ രാജഗിരിയില്‍ നിന്ന് ബ്ളഡ് റിപ്പോര്‍ട്ട് കിട്ടിയിരുന്നു. അതില്‍ ഒരു പ്രശ്നവും ഇല്ല. അ്ത് കൊണ്ടാണ് അദ്ദേഹത്തെഡിസ്ചാര്‍ജ്ജ് ചെയ്ത് ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുവന്നത്. എന്റെ കുടുംബവുമായി ബന്ധപ്പെട്ടതാണിതെല്ലാം. ഇതൊന്നും വാര്‍ത്തയാക്കാന്‍ ഞങ്ങള്‍ക്ക് ഒരു താല്‍പര്യവുമില്ല. അദ്ദേഹത്തിന്റെ ബ്ളഡ് റിപ്പോര്‍ട്ട എല്ലാം നോര്‍മലാണ്. അത് കൊണ്ട് വീടിന്റെ തന്നെ അന്തരീക്ഷത്തിലേക്ക് അദ്ദേഹം വന്നതാണ്.

Top