കർണാടകയിൽ പുതിയ നീക്കവുമായി ബിജെപി…. 20 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിടും!!ഓപ്പറേഷന്‍ കമല 3.0…

ബെംഗളൂരു: കര്‍ണാടകയില്‍ കോൺഗ്രസ് മുന്നണി സർക്കാരിനെ താഴയിറക്കി ബിജെപി അധികാരത്തിൽ എത്തുമെന്ന് സൂചന .കടുത്ത കരുനീക്കവുമായി ബിജെപി ക്യാമ്പ് സജീവമാണ് .രാഷ്ട്രീയ നീക്കങ്ങള്‍ സജീവമാകുന്നതിനിടെ ബിജെപിയില്‍ നിന്ന് എട്ട് എംഎല്‍എമാര്‍ കോണ്‍ഗ്രസിലെത്തുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞിരുന്നു. ഇത് ബിജെപിയുടെ ഭീഷണി ഇല്ലാതാകുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രസ്താവന. ബിജെപിയില്‍ നിന്ന് ഒരാള്‍ പോലും കോണ്‍ഗ്രസിലേക്ക് വരില്ലെന്നും 20 എംഎല്‍എമാര്‍ തിരിച്ച ബിജെപിയിലെത്തുമെന്നുമാണ് രാഷ്ട്രീയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

കോണ്‍ഗ്രസിനകത്ത് ജാര്‍ഖിഹോളി സഹോദരന്‍മാര്‍ ഉയര്‍ത്തിയ കലാപക്കൊടി ഉയര്‍ത്തിയ സമ്മര്‍ദത്തില്‍ ബിജെപിയുടെ നീക്കങ്ങള്‍ ശ്രദ്ധിക്കുന്നതില്‍ കോണ്‍ഗ്രസിന് വീഴ്ച്ച പറ്റിയെന്നാണ് സൂചന. യെദ്യൂരപ്പ പടവുകള്‍ താണ്ടി മുഖ്യമന്ത്രി കസേരയ്ക്കരികില്‍ നില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സര്‍ക്കാര്‍ വീഴുന്നത് കോണ്‍ഗ്രസിന്റെ പിടിപ്പുകേട് കൊണ്ട് തന്നെയാണെന്ന പ്രതീതി ഉണ്ടാക്കാനുള്ള നീക്കങ്ങളും ബിജെപി നടത്തി കഴിഞ്ഞു. പണ്ട് കളിച്ച രീതിയിലുള്ള ചാക്കിട്ട് പിടിത്തമാണ് ബിജെപി വീണ്ടും പരീക്ഷിക്കുന്നത്.കോണ്‍ഗ്രസും ജെഡിഎസ്സും ചേര്‍ന്ന് ആദ്യമായി സംസ്ഥാന ഭരണം നടത്തുന്നത് 2004ലാണ്. വളരെ പെട്ടെന്ന് തന്നെ ഇത് പൊളിയുകയും ചെയ്തിരുന്നു. അന്ന് മുഖ്യമന്ത്രിയാവണമെന്ന എച്ച്.ഡി കുമാരസ്വാമിയുടെ സ്വപ്‌നങ്ങള്‍ തകര്‍ന്നടിയുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി കസേര വേണമെന്ന അതിയായ ആഗ്രഹത്തില്‍ കുമാരസ്വാമി അന്ന് ബിജെപിക്കൊപ്പം ചേരുകയും ചെയ്തു. അന്ന് മതേതര പാര്‍ട്ടി എന്ന് അവകാശപ്പെട്ട ജെഡിഎസ്സില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത നീക്കമായിരുന്നു അത്.kumaraswamy

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

14 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിനൊപ്പം വീണ്ടും കൈകോര്‍ത്തിരിക്കുകയാണ് ജെഡിഎസ്. എന്നാല്‍ അന്നത്തെ പോലെ തന്നെ ഇത്തവണയും സഖ്യം തകര്‍ച്ചയുടെ വക്കിലാണ്. ഇത്തവണയും കോണ്‍ഗ്രസ് തന്നെയാണ് കാരണക്കാര്‍. എന്നാല്‍ എപ്പോള്‍ വീഴുമെന്ന കാര്യത്തില്‍ ഇനിയും കാത്തിരിക്കാന്‍ വയ്യെന്നാണ് ബിജെപിയുടെ നിലപാട്. അതിന് പുറമേ എട്ടു ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലെത്തുമെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടത് ബിജെപിയെ ചൊടിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ ബലം എന്താണെന്ന് കോണ്‍ഗ്രസിന് കാണിച്ച് കൊടുക്കാനാണ് ബിജെപിയുടെ നീക്കം.

ഓപ്പറേഷന്‍ കമല 3.0 2004 എല്ലാവരെയും ഞെട്ടിച്ച നീക്കമായിരുന്നു ഓപ്പറേഷന്‍ കമല. അന്ന് കോണ്‍ഗ്രസിന്റെയും ജെഡിഎസ്സിന്റെയും എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനുള്ള ബിജെപിയുടെ നീക്കം വലിയ വിജയം കണ്ടിരുന്നു. എന്നാല്‍ രാഷ്ട്രീയ ധാര്‍മികത ഇല്ലാത്തതാണ് ഇതെന്നായിരുന്നു പലരുടെയും വിമര്‍ശനം. വീണ്ടുമൊരിക്കല്‍ കൂടി ആ നീക്കമാണ് ബിജെപി നടത്തുന്നത്. എല്ലാ ഒരുക്കങ്ങളും അണിയറയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഓപ്പറേഷന്‍ കമല 3.0 എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ 16 എംഎല്‍എമാരുമായി ബിജെപി ചര്‍ച്ച നടത്തി കഴിഞ്ഞു. ഇവരെല്ലാം മറുകണ്ടം ചാടാന്‍ നില്‍ക്കുന്നവരാണ്. മൊത്തം 20 എംഎല്‍എമാര്‍ കൂറുമാറുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം തന്നെ പറയുന്നത്. ഇതില്‍ ജാര്‍ക്കിഹോളി സഹോദരന്‍മാരും ഡികെ ശിവകുമാറിന്റെ വിശ്വസ്തരും ഉണ്ടെന്നാണ് മനസ്സിലാവുന്നത്. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും അത്. ശിവകുമാര്‍ പാര്‍ട്ടിയുടെ ചാണക്യനായിട്ടാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിനൊപ്പമുള്ളവര്‍ പോയാല്‍ കോണ്‍ഗ്രസ് തരിപ്പണമാകും. ഉപമുഖ്യമന്ത്രി പദം നല്‍കും ഏറ്റവും പുതിയ ഓഫര്‍ എന്തെന്നാല്‍ മുനിസിപ്പിലാറ്റി വകുപ്പ് മന്ത്രി രമേശ് ജാര്‍ക്കിഹോളിക്ക് ഉപമുഖ്യമന്ത്രി പദം നല്‍കുമെന്നാണ്. അതീവ രഹസ്യമായിട്ടാണ് ഈ നീക്കങ്ങള്‍ ബിജെപി നടത്തിയത്. കോണ്‍ഗ്രസ് നേതൃത്വത്തോടും ഡികെ ശിവകുമാറിനോടും ഇടഞ്ഞ് നില്‍ക്കുകയാണ് രമേശ് ജാര്‍ക്കിഹോളി. യെദ്യൂരപ്പയാണ് ഈ നീക്കങ്ങളെല്ലാം നടത്തുന്നത്. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശങ്ങളും ഒപ്പമുണ്ട്. ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ വേണ്ട സീറ്റുകള്‍ ഒപ്പിച്ച് നല്‍കാമെന്ന് രമേശ് ഉറപ്പുനല്‍കിയിട്ടുണ്ട്.siddaramaiah-story-647_082416024619

ബിജെപി കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള ഓഫര്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. രമേശ് ജാര്‍ക്കിഹോളിക്ക് പുറമേ അദ്ദേഹത്തിനൊപ്പമുള്ള മൂന്ന് നേതാക്കള്‍ക്ക് മന്ത്രിപദവും ഇപ്പോഴുള്ള വകുപ്പുകളില്‍ മാറ്റവും ലഭിക്കും. ബാക്കിയുള്ള എംഎല്‍എമാര്‍ക്ക് ഉപതിരഞ്ഞെടുപ്പില്‍ ടിക്കറ്റും പണവും നല്‍കും. അതേസമയം ഇപ്പോഴുള്ള എംഎല്‍എമാരെ അയോഗ്യരാക്കാനാണ് യെദ്യൂരപ്പ ശ്രമിക്കുന്നത്.

ബിജെപിക്കുള്ള നേട്ടം ഇങ്ങനെ ബിജെപിക്ക് കര്‍ണാടക നിയമസഭയില്‍ 104 സീറ്റുകളാണുള്ളത്. ഒമ്പത് സീറ്റുകള്‍ ലഭിച്ചാല്‍ ഭൂരിപക്ഷം നേടാം. കോണ്‍ഗ്രസില്‍ നിന്ന് 17 പേര്‍ കൂറുമാറിയാല്‍ നിയമസഭയുടെ അംഗബലം 207 ആയി കുറയും. ഇതോടെ അധികാരത്തില്‍ വീണ്ടുമെത്താന്‍ യെദ്യൂരപ്പയ്ക്ക് സാധിക്കും. നേരത്തെ കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ നൂറു കോടി നല്‍കി ജെഡിഎസ് നേതാക്കളെ ചാക്കിട്ട് പിടിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് കുമാരസ്വാമി ആരോപിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് 100 കോടി രൂപയിലധികം ചെലവാകുമെന്നാണ് ബിജെപി വൃത്തങ്ങള്‍സൂചിപ്പിക്കുന്നത്.

വളരെ പ്രശസ്തരായ എംഎല്‍എമാരെയാണ് ബിജെപി ലക്ഷ്യമിട്ടിരിക്കുന്നത്. ജാര്‍ക്കിഹോളി സഹോദരന്‍മാരായ രമേശിനും സതീഷിനും പുറമേ കാഗാവാദ് എംഎല്‍എ ശ്രീമന്ത് ബാബ സാഹേബ് പാട്ടീല്‍, ചിക്കബല്ലാപൂര്‍ എംഎല്‍എ ഡോ സുധാകര്‍ റെഡ്ഡി, ജെഡിഎസ്സിന്റെ ചിന്താമണി എംഎല്‍എ കൃഷ്ണ റെഡ്ഡി, ഹൊസകോട്ടൈ എംഎല്‍എ എംടിബി നാഗരാജു, ബസവകല്യാണ്‍ എംഎല്‍എ നാരായണ്‍ റാവു എന്നിവരാണ് മറുകണ്ടം ചാടാനൊരുങ്ങുന്നവരില്‍ പ്രമുഖര്‍. ഇവരുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്.

ചാക്കിട്ട് പിടുത്തത്തില്‍ ശ്രീരാമുലുവും സജീവമാണ്. ബല്ലാരി എംഎല്‍എ ഭീമ നായിക്ക്, വിജയനഗര എംഎല്‍എ ആനന്ദ് സിംഗ്, ബല്ലാരി എംഎല്‍എ തന്നെ ആയ നാഗേന്ദ്ര എന്നിവരുമായി നേരിട്ടാണ് ശ്രീരാമുലു ചര്‍ച്ച നടത്തിയത്. ഇതിന് പിന്നില്‍ റെഡ്ഡി സഹോദരങ്ങളും ഉണ്ട്. യെദ്യൂരപ്പ ഇവര്‍ക്ക് നേരിട്ട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബെല്ലാരിയിലെ എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരെയും ബിജെപിയിലെത്തിക്കാനാണ് നീക്കം.

കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിലെ മുഖ്യമന്ത്രിയായ സിദ്ധരാമയ്യ മുതല്‍ ആര്‍വി ദേശ്പാണ്ഡെ വരെ ബിജെപിയുടെ പട്ടികയിലുണ്ട്. ഇവരുമായി കൂടിക്കാഴ്ച്ചയും നടത്തികഴിഞ്ഞു. സിദ്ധരാമയ്യക്ക് മഹാരാഷ്ട്രയിലെയോ ആന്ധ്രപ്രദേശിലെയോ ഗവര്‍ണര്‍ പദവിയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഇരുനേതാക്കളും ഈ ഓഫറിനോട് അനുകൂലമായിട്ടല്ല പ്രതികരിച്ചത്. ബിജെപിയില്‍ നിന്ന് ഒരാള്‍ പോലും കോണ്‍ഗ്രസിലെത്തില്ലെന്നും പകരം കോണ്‍ഗ്രസുകാരെല്ലാം ബിജെപിയാവുമെന്നും യെദ്യൂരപ്പ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top