കോൺഗ്രസിന്റെ മോഹങ്ങൾ പൊലിയുന്നു.കർണാടകത്തിൽ ഓപ്പറേഷൻ ലോട്ടസ് വിജയയത്തിലേക്ക്.മൂന്ന് കോൺഗ്രസ് എംഎൽഎമാർ ബിജെപിക്കൊപ്പം.2019 ഇലക്ഷനിൽ കോൺഗ്രസിന് അടിതെറ്റും

ബെംഗളൂരു:അധികാരത്തിൽ എത്താമെന്ന രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും മോഹങ്ങൾക്ക് തിരിച്ചടി സൗത്ത് ഇന്ത്യയിൽ നിന്നും ഉണ്ടാകുമെന്ന് സൂചന .ഏറ്റവും അധികം സീറ്റ് പ്രതീക്ഷിക്കുന്ന കർണ്ണാ ടകയിൽ അട്ടിമറി നടക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത് . കോണ്‍ഗ്രസിനൊപ്പം കര്‍ണാടകത്തില്‍ അധികാരത്തിലേറിയത് മുതല്‍ എച്ച് ഡി കുമാരസ്വാമി സര്‍ക്കാര്‍ തുലാസില്‍ തൂങ്ങുകയാണ്. സര്‍ക്കാരിനെ അട്ടിമറിക്കാനുളള ശ്രമങ്ങള്‍ ബിജെപി നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നു.കുമാരസ്വാമി സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് വേണ്ടി കോടികളുടെ കുതിരക്കച്ചവടത്തിനുളള പദ്ധതികള്‍ ബിജെപിക്കുണ്ടെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ബിജെപിയുടെ ഓപ്പറേഷന്‍ ലോട്ടസ് വിജയിക്കുന്ന ലക്ഷണങ്ങളാണ് കര്‍ണാടകത്തില്‍ നിന്നും പുറത്ത് വരുന്നത്.

റിസോര്‍ട്ട് രാഷ്ട്രീയത്തിലൂടെ അധികാരത്തിലേറിയ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിനെ താഴെയിറക്കാനാണ് പഴയ ഓപ്പറേഷന്‍ ലോട്ടസ് ബിജെപി വീണ്ടും പുറത്തേക്ക് എടുത്തിരിക്കുന്നത്. 2008ല്‍ യെദ്യൂരപ്പ സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ് എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനായി ബിജെപി പരീക്ഷിച്ചതായിരുന്നു ഓപ്പറേഷന്‍ ലോട്ടസ്. കര്‍ണാടകത്തില്‍ പല കോണ്‍ഗ്രസ് എംഎല്‍എമാരും അതൃപ്തരാണ് എന്ന സാഹചര്യത്തെ ബിജെപി ഉപയോഗപ്പെടുത്തുകയാണ്.എച്ച് ഡി ദേവഗൗഡയുടെ കുടുംബത്തിലുളള ആരും പ്രധാനമന്ത്രി പദവിയിലോ മുഖ്യമന്ത്രി പദവിയിലോ ഇതുവരെ കാലാവധി തികച്ചതായി ചരിത്രമില്ല. അതിനാൽ ഇപ്പോഴത്തെ നീക്കം ഏകദേശം ഫലത്തിൽ എത്തിയെന്നാണ് സൂചകൾ.kumaraswamy

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുമാരസ്വാമി സര്‍ക്കാരുണ്ടാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച മാസ്റ്റര്‍ ബ്രെയിനും മന്ത്രിയുമായ ഡികെ ശിവകുമാര്‍ ആണ് ബിജെപിക്കെതിരെ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. ബിജെപിയുടെ ഓപ്പറേഷന്‍ ലോട്ടസ് യാഥാര്‍ത്ഥ്യമാണ് എന്നാണ് ഡികെ ആരോപിക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ കുതിരക്കച്ചവടം തന്നെയാണ് ബിജെപി നടത്തുന്നത്. കോണ്‍ഗ്രസിന്റെ ചില എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിച്ചിരിക്കുകയാണ്. മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുബൈയിലെ ഒരു ഹോട്ടലില്‍ ബിജെപി എംഎല്‍എമാര്‍ക്കും നേതാക്കള്‍ക്കും ഒപ്പമാണുളളതെന്നും ഡികെ ശിവകുമാര്‍ ആരോപിച്ചു. അവര്‍ക്ക് എന്താണ് ബിജെപി ഓഫര്‍ ചെയ്തിരിക്കുന്നത് എന്നും എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നും തങ്ങള്‍ക്കറിയാം. ബിജെപിയോട് ചായ്വ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ദിനേഷ് ഗുണ്ടുവിനും സിദ്ധരാമയ്യയ്ക്കും ഇക്കാര്യങ്ങള്‍ അറിയാമെന്നും ഡികെ പറയുന്നു.dk-SHIVKUMAR

അതിനിടെ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയേയും കോണ്‍ഗ്രസ് നേതാവ് കടന്നാക്രമിച്ചു. ബിജെപിയോട് കുമാര സ്വാമിക്ക് ചെറിയ ചായ്വുണ്ട് എന്നാണ് ആരോപണം. ബിജെപി ഓപ്പറേഷന്‍ ലോട്ടസ് നടപ്പാക്കുന്നുവെന്നറിഞ്ഞിട്ടും മുഖ്യമന്ത്രി നിശബ്ദനായിരിക്കുകയാണ് എന്നാണ് വിമര്‍ശനം. ബിജെപിയുടെ ഗൂഢാലോചനകളെ കുറിച്ച് എംഎല്‍എമാര്‍ കുമാരസ്വാമിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ കാത്തിരുന്ന് കാണാം എന്ന നിലപാടാണ് മുഖ്യമന്ത്രിക്കുളളത്. താനായിരുന്നു മുഖ്യമന്ത്രി സ്ഥാനത്ത് എങ്കില്‍ 24 മണിക്കൂറിനകം ഇക്കാര്യങ്ങള്‍ പൊളിച്ച് കയ്യില്‍ കൊടുത്തേനെ എന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. അതേസമയം ആരോപണങ്ങള്‍ ബിജെപി നിഷേധിച്ചു.kumaraswaamy

മകര സംക്രാന്തിക്ക് ശേഷം വിപ്ലവം നടക്കും എന്നാണ് ബിജെപി പറയുന്നത്. എന്നാല്‍ കൂറ് മാറ്റ നിരോധന നിയമം നിലവില്‍ ഉളളിടത്തോളം കാലം ബിജെപിയുടെ മോഹം എളുപ്പത്തിലൊന്നും പൂര്‍ത്തിയാവില്ലെന്നും ഡികെ പറഞ്ഞു. മന്ത്രിസഭാ പുനസംഘടനയ്ക്ക് ശേഷം കോണ്‍ഗ്രസിലെ പല എംഎല്‍എമാരും ആഗ്രഹിച്ച സ്ഥാനം കിട്ടാത്തതില്‍ അതൃപ്തരാണ്. രമേഷ് ജാര്‍ക്കിഹോളിയും ആനന്ദ് സിംഗും ബി നാഗേന്ദ്രയും അടക്കമുളള എംഎല്‍എമാര്‍ നേതൃത്വത്തോട് അത്ര രസത്തിലല്ല. സർക്കാരിനെ അട്ടിമറിക്കാനാവില്ല അതിനിടെയാണ് മൂന്ന് എംഎല്‍എമാര്‍ ബിജെപി നേതാക്കള്‍ക്കൊപ്പം ഹോട്ടല്‍ മുറിയിലുണ്ട് എന്ന ആരോപണം ഡികെ ഉന്നയിക്കുന്നത്. ഓപ്പറേഷന്‍ ലോട്ടസ് തെളിവ് സഹിതം പുറത്ത് കൊണ്ടുവരുമെന്നും ശിവകുമാര്‍ വെല്ലുവിളിച്ചു. കോടികളും മന്ത്രിസ്ഥാനവുമാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ബിജെപിയുടെ വാഗാദാനം. എന്നാല്‍ എന്തൊക്കെ കളികള്‍ കളിച്ചാലും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സാധിക്കുമെന്ന് ബിജെപി കരുതേണ്ട എന്നും ശിവകുമാര്‍ പറഞ്ഞു.

കര്‍ണാടക നിയമസഭയില്‍ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 104 സീറ്റുകള്‍ ബിജെപിക്കുണ്ട്. എന്നാല്‍ കോണ്‍ഗ്രസും ജെഡിഎസും സഖ്യമുണ്ടാക്കിയതോടെ കപ്പിനും ചുണ്ടിനും ഇടയില്‍ വെച്ച് യെദ്യൂരപ്പയ്ക്ക് ഭരണം നഷ്ടപ്പെട്ടു. അന്ന് മുതല്‍ ഭരണകക്ഷി എംഎല്‍എമാരെ ചാക്കിലാക്കാനുളള ശ്രമങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ബിജെപി നടത്തുന്നുണ്ട്. ഫോണ്‍ സംഭാഷണം അടക്കമുളള തെളിവുകള്‍ ഇതിനകം പുറത്ത് വന്നു കഴിഞ്ഞു. വഷളായി ബന്ധം ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളിക്കപ്പുറം കര്‍ണാടക സര്‍ക്കാര്‍ വന്‍ പ്രതിസന്ധികളിലൂടെയാണ് കടന്ന് പോകുന്നത്. കോണ്‍ഗ്രസും ജെഡിഎസും തമ്മിലുളള ബന്ധം ദിവസം തോറും വഷളായിക്കൊണ്ടിരിക്കുന്നു. തന്നെ ഒരു ക്ലര്‍ക്കിനെ പോലെയാണ് കോണ്‍ഗ്രസ് കാണുന്നത് എന്ന് കുമാരസ്വാമി തുറന്ന് പറഞ്ഞ് കഴിഞ്ഞു. ആ വികാരം ജെഡിഎസിന് മുഴുവനായുമുണ്ട്.

സീറ്റ് വിഭജനത്തിൽ തർക്കം ഓപ്പറേഷന്‍ ലോട്ടസിന്റെ ആവശ്യമില്ലെന്നും കോണ്‍ഗ്രസും ജെഡിഎസും തന്നെ സര്‍ക്കാരിനെ താഴെ വീഴ്ത്തിക്കോളുമെന്നും ബിജെപി പരിഹസിക്കാനുളള കാരണവും അത് തന്നെ. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ സഖ്യത്തില്‍ വിളളല്‍ വീഴാതെ കൊണ്ട് പോകാനാണ് കോണ്‍ഗ്രസും ജെഡിഎസും ശ്രമിക്കുന്നത്. എന്നാല്‍ സീറ്റ് തര്‍ക്കം ഇരുകക്ഷികളുടേയും ബന്ധത്തെ കൂടുതല്‍ വഷളാക്കിയിരിക്കുന്നു.

Top