ഒരു കണ്ണിറുക്കലിലൂടെ ലോകം മുഴുവന്‍ ആരാധകരെ നേടിയ പ്രിയാ വാര്യരിലൂടൊണ് ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലൗവ് വന്‍ ഹൈപ്പിലേയ്ക്ക് ഉയര്‍ന്നത്. എന്നാല്‍ നല ചിത്രം കാണാമെന്ന് പ്രതിക്ഷിച്ച് തിയേറ്ററില്‍ പോയവര്‍ക്ക് നിരാശമാത്രം സമ്മാനിക്കുകയാണ് ഈ യുവ സംവിധായകന്‍. കണിറുക്കലും മാണിക്ക്യമലരായ പൂവി എന്ന ഗാനവും സിനിമാ ചിത്രീകരണം തുടങ്ങും മുമ്പേ ഹിറ്റും സൂപ്പര്‍ ഹിറ്റായി ഇതോടെ ഗസ്റ്റ് റോളില്‍ മാത്രമുണ്ടായിരുന്ന പ്രിയാവാര്യര്‍ പ്രധാന റോളിലേയ്ക്ക് മാറി. കഥയും തിരക്കഥയുമൊക്കെ പൊളിച്ചും ഏച്ചുകെട്ടിയും ഒരു വര്‍ഷത്തിനുശേഷം സിനിമയായി തിയേറ്ററിലെത്തി പക്ഷെ പ്രതീക്ഷകള്‍ ആകെ തകിടം മറച്ചു എന്ന് ഒറ്റവാക്കില്‍ പറയാം.
മൊത്തം പ്രണയം നിറഞ്ഞ ചിത്രത്തില്‍ ഒരു വിദ്യാലയവും അവിടത്തെ അധ്യാപകരും കുട്ടികളും അവര്‍ക്കിടയിലെ സംഭവങ്ങളുമാണ് സിനിമ, നായകനും നായികയും കൂടെയുള്ളവരും പ്രണയിക്കുന്നു പിരിയുന്നു പ്രണയിക്കുന്നു. വേറെ പ്രണയം വരുന്നു ഇങ്ങനെ പോകുന്നു. പ്ലസ് വണ്‍ ക്ലാസില്‍ തുടങ്ങുന്ന സിനിമയില്‍ പല സീനുകളും കാണികളെ ബോറടിപ്പിക്കുന്നതായിരുന്നു.
പ്രേമിച്ച് നടക്കുന്ന കുറേ പിള്ളേര്‍ അവിടെയും ഇവിടെയും തൊടാത്ത ഡയലോഗുകള്‍ സിനിമ അവസാനിക്കാറാകുമ്പോഴും കഥ മനസിലാകാതെ പ്രേക്ഷകര്‍ കണ്ണുമിഴിച്ച് ഇരുന്നിട്ടുണ്ടെങ്കില്‍ അത്ഭുത പെടാനില്ല. പ്ലസ്ടു പിള്ളേരുടെ വെറും പിള്ളേരുകളിയായി മാറുകയാണ് പകുതിയിലധികവും സിനിമ. കോമഡിക്കായി ഉണ്ടാക്കിയ കോമഡികള്‍ കണ്ടിട്ട് ചിരിക്കണോ കരയണോ എന്ന ആശങ്കയിലാകും പ്രേക്ഷകര്‍. ഹാപ്പി വെഡിങ്ങിനും ചങ്ക്‌സിനും ശേഷം വന്‍ സംഭവമായി ഒമര്‍ലുലു അവതരിപ്പിച്ച അഡാര്‍ ലൗ മഹാ കഷ്ടമായി പോയി എന്നേ പറയാനുള്ള.
രാജ്യം മുഴുവന്‍ കുറഞ്ഞ കാലം കൊണ്ട് ആരാധകരെ നേടിയെടുത്ത പ്രിയാവാര്യര്‍ പക്ഷെ അഭിനയത്തില്‍ എല്‍ കെ ജിയിലാണ് പുതുമുഖമാണെങ്കിലും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന പ്രകടനം കാഴ്ച്ചവയ്ക്കാന്‍ അവര്‍ക്കായിട്ടില്ല. നായകനായെത്തിയ പുതുമുഖം റോഷന്റെ അവസ്ഥയും ഇത് തന്നെയാണ്. എന്നാല്‍ അഭിനയത്തില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ച വച്ചത് നൂറിന്‍ ഷെരീഫ് എന്ന നായികയാണ്. അഡാര്‍ ലൗ എന്ന സിനിമ മലയാള സിനിമയ്ക്ക് നല്‍കുന്ന ഭാവി വാഗ്ദാനമായിരിക്കും ഈ താരം. സലിംകുമാര്‍, സിദ്ദിഖ്, ഹരീഷ്, അനീഷ് ജി. മേനോന്‍, അല്‍ത്താഫ് എന്നിവരുടെ കഥാപാത്രങ്ങള്‍ ചെറുതായിരുന്നെങ്കിലും പ്രേക്ഷകരെ ചിരിപ്പിക്കുന്നതായിരുന്നു
സംവിധായകന്‍ എന്ന നിലയില്‍ പരാജയം സമ്മതിക്കേണ്ടിവരുമെങ്കിലും കാണികള്‍ക്ക് ദഹിക്കാത്ത ക്ലൈമാക്‌സും പൊരുത്തകേടായി. എന്നാല്‍ ചില മികച്ച ഷോട്ടുകള്‍ക്ക് ഒമറിനെ അഭിനന്ദിക്കാതെ വയ്യ. മലയാള സിനിയ്ക്ക് ഒരു പാട് നല്ല കാംപസ് പ്രണയ ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെങ്കിലും ഒമര്‍ ലുലുവിന്റെ ചിത്രം അത്തരത്തില്‍ പ്രേക്ഷകര്‍ ഏറ്റെടുക്കില്ല. തട്ടികൂട്ടിയ തിരക്കഥപോലെയും എന്തോ വള്ളിപൊട്ടിയ സംവിധായകന്റെ ഇടപെടലുമാത്രമായി അങ്ങിനെ അഡാര്‍ ലൗ പ്രേക്ഷകരിലേക്കി. അങ്ങിനെ കയ്യടിക്കാന്‍ കയറിയവരൊക്കെ നിരാശയോടെ പോന്നിട്ടുണ്ടെങ്കില്‍ ആരെയും കുറ്റം പറയാന്‍ കഴിയില്ല. അഡാര്‍ ലൗ വെറും പടാറാണ്….